എത്ര മികച്ച രീതിയിൽ കള്ളം കാണിച്ചാലും അത് എപ്പോഴെങ്കിലുമൊക്കെ പിടിക്കപ്പെടും. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. രാവിലെ ഒരു മണിക്ക് ബൈക്ക് തള്ളി പോകുന്ന യുവാവിന്റെ അടുത്തേക്ക് പോലീസുകാർ ചൊല്ലുകയായിരുന്നു പറഞ്ഞത് ബൈക്ക് സ്റ്റാർട്ട് ആകുന്നില്ല ഞാൻ ശരിയാക്കാൻ ശ്രമിക്കുകയാണ് ഞാൻ തന്നെ ശരിയാക്കി കൊള്ളാം എന്നായിരുന്നു കേടായ ബൈക്കുമായി ഒരു യുവാവ് വഴിയിൽ നിസ്സഹായനായി നിൽക്കുമ്പോഴായിരുന്നു ഇങ്ങനെ പോലീസുകാർ അരികിലേക്ക് ചെല്ലുന്നത്.
അപ്പോൾ പറഞ്ഞ മറുപടി കേട്ട് പോലീസ് ഞെട്ടി പോവുകയും ചെയ്തു. എങ്ങനെയെങ്കിലും വണ്ടി ശരിയാക്കി യുവാവിനെ സഹായിക്കാനായിരുന്നു പോലീസ് ഒപ്പം കൂടിയത്. ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചു. എന്നാൽ ബൈക്കിൽ അപ്പോൾ താക്കോലില്ല. കിക്കർ അടിക്കുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണ് താക്കോൽ ഇടുന്ന ഭാഗത്തേക്ക് പോവുകയായിരുന്നു ചെയ്തത്. താക്കോൽ ഓൺ ആകാത്തത് കൊണ്ടുള്ള പ്രശ്നം ആണെന്നാണ് ആദ്യം പോലീസുകാർ പോലും വിചാരിച്ചിരുന്നത്. അപ്പോഴാണ് താക്കോൽ കാണാതാവുന്നത്. താക്കോൽ ഇല്ലെന്ന് പോലീസുകാർ ചോദിച്ചപ്പോൾ യുവാവ് ഒന്ന് പരിഭ്രമിച്ചു.
ഒന്നിനുപുറകെ ഒന്നായി പോലീസ് ചോദ്യങ്ങൾ ചോദിച്ചു. ഞാൻ ബൈക്ക് ശരിയാക്കിക്കൊള്ളാം എന്ന് പലതവണയായി അയാൾ കരഞ്ഞു പറയാൻ തുടങ്ങി. അതോടെ സംഭവത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് പോലീസിനും സംശയം തോന്നി. ബൈക്ക് നമ്പർ പരിശോധിച്ച് ഉടമയുടെ പേരും വിലാസവും പോലീസ് അന്വേഷിച്ചു. യുവാവ് പറഞ്ഞ മൊഴികൾ എല്ലാം തന്നെ തെറ്റാണെന്ന് തിരിച്ചറിഞ്ഞതോടെ ചോദ്യം ചെയ്യലിന്റെ മൂർച്ചയും വർദ്ധിച്ചുതുടങ്ങി. ചോദ്യങ്ങളുടെ ശൈലി മാറിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു അയാൾ. ബൈക്ക് മോഷണത്തിന്റെ ഒരു കഥ പറയാൻ തുടങ്ങി.
തൃശൂർ നഗരത്തിലെ കൊക്കാല കെട്ടിടത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ഒരു ബൈക്ക് ആണ് മോഷ്ടിച്ചതായി പറയുന്നത്. ബൈക്ക് വഴിയിൽ പണിമുടക്കുകയായിരുന്നു ചെയ്തത്. ഇത് നന്നാക്കുന്നതിന്റെ ഇടയിലാണ് അപ്രതീക്ഷിതമായി ഉള്ള പോലീസിന്റെ വരവ്. അതോടെ യാത്രക്കാരനാണ് എന്ന് നന്നായി അഭിനയിച്ചു. പക്ഷേ പോലീസിന്റെ ഇടപെടലിൽ കള്ളക്കഥ പൊളിഞ്ഞ് വീഴുകയായിരുന്നു ചെയ്തത്.
കൊടുങ്ങൂർ കോതപറമ്പ് സ്വദേശി അമൽരാജ് ആയിരുന്നു ബൈക്ക് കള്ളൻ.ഇയാൾക്ക് 27വയസ് ആണ് ഉള്ളത്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ വി ബിനു മുഹമ്മദ് റാഫി എന്നിവരായിരുന്നു യുവാവിനെ പിടിച്ചത്. രാത്രികാല പെട്രോളിങ്ങിനു ഇറങ്ങിയ പോലീസ് സംഘമാണ് ഈ കള്ളനെ കണ്ടുപിടിച്ചത്. കൃത്യസമയത്ത് ഈ രണ്ടു പോലീസുകാർ ബുദ്ധിയോടെ പ്രവർത്തിച്ചത് കൊണ്ടാണ് ഒരു ബൈക്ക് മോഷ്ടാവിനെ പിടികൂടാൻ സാധിച്ചത്.