എല്ലാവരും ഓർത്തുവെക്കുന്ന ഒരു ദിവസമാണ് ആദ്യരാത്രി – എന്നാൽ എനിക്ക് അങ്ങിനെല്ലെന്നും ആദ്യരാത്രിയെക്കാളും ഓർമ്മ പിറ്റേദിവസം രാവിലെ ഉണ്ടായ സംഭവമാണെന്നും ബിജുമേനോൻ !

samyuktha and biju menon

മലയാള സിനിമയിലെ മികച്ച താര ജോഡികൾ ആയിരുന്നു സംയുക്ത വർമ്മയും ബിജുമേനോനും. ഇവർ പിന്നീട് സിനിമയിൽ മാത്രമല്ല ജീവിതത്തിലും മികച്ച ജോഡികളായി മാറി. നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നായികയാണ് സംയുക്ത. നാലു വർഷങ്ങൾ മാത്രമായിരുന്നു സംയുക്ത സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. ആ സമയം കൊണ്ട് തന്നെ തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ മികച്ചതാക്കുകയും മലയാളികൾക്ക് മറക്കാനാവാത്ത വിധത്തിൽ മാറുകയും ചെയ്തിരുന്നു.

സിനിമയിൽ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് ആയിരുന്നു നടിയുടെ വിവാഹം നടന്നത്. വിവാഹശേഷം പിന്നീട് സിനിമ ഇൻഡസ്ട്രിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. മികച്ച നടനായ ബിജുമേനോൻ ആണ് സംയുക്തയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടെത്. ഇവർക്ക് ഒരു മകനാണ് ഉള്ളത്. ബിജുമേനോൻ പറയുന്നുണ്ട് ഞാൻ പറഞ്ഞിട്ടല്ല സംയുക്ത അഭിനയം നിർത്തിയത്. സംയുക്തയുടെ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് അഭിനയം വേണ്ട എന്ന് വെച്ചത്.

കുടുംബിനിയായി ജീവിക്കാനാണ് സംയുക്തയ്ക്ക് ഇഷ്ടം. മകൻ്റെ ഓരോ വളർച്ചയിലും അവൻ്റെ കൂടെ തന്നെ നിൽക്കാനാണ് സംയുക്തയുടെ താൽപര്യം. വിവാഹശേഷം ബിജു മേനോൻ്റെ നായികയായി ഒരു ചിത്രത്തിൽ സംയുക്തയോട് അഭിനയിക്കുവാൻ ബിജുമേനോൻ പറഞ്ഞെങ്കിലും സംയുക്ത അതിന് തയ്യാറായില്ല. എപ്പോഴെങ്കിലും സംയുക്തയ്ക്ക് അഭിനയിക്കണം എന്ന് തോന്നുകയാണെങ്കിൽ താൻ ഒരിക്കലും തടസ്സം നിൽക്കില്ലെന്നും ബിജുമേനോൻ പറഞ്ഞു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഇവരുടെ വിവാഹം കഴിഞ്ഞുള്ള ദിവസം സംഭവിച്ച ഒരു കഥയാണ്. ബിജു മേനോൻ ആണ് ഈ കഥ പറഞ്ഞത്. ആദ്യരാത്രി കഴിഞ്ഞ് അടുത്ത ദിവസം രാവിലെ ഉറങ്ങുകയായിരുന്ന ബിജുമേനോന് ചായയുമായി സംയുക്ത വർമ്മ റൂമിലേക്ക് വന്നു. റൂമിൽ വന്ന സംയുക്ത ബിജു ചായ ഇതാ എന്ന് പറഞ്ഞ് ചായ കൊടുത്തു. ബിജു മേനോൻ വളരെ സന്തോഷത്തോടുകൂടി ചായ മേടിച്ചു കുടിക്കുവാൻ നേരത്ത് സംയുക്ത പറഞ്ഞു ചായ മുഴുവൻ കുടിക്കേണ്ട എന്ന്.

ഇതുകേട്ട് ബിജു മേനോൻ സംയുക്തയോട് ചോദിച്ചു അതെന്താണ് ചായ മുഴുവൻ കുടിക്കാൻ പാടില്ല എന്ന് പറഞ്ഞത്. ഇതിന് സംയുക്ത പറഞ്ഞ മറുപടി ചായയിൽ ഒരു സേഫ്റ്റി പിൻ വീണിട്ടുണ്ടായിരുന്നു എന്നാണ്. ഇത് കേട്ട് ബിജുമേനോൻ ഒന്നു ഞെട്ടുകയും സംയുക്തയ്ക്ക് എത്രത്തോളം ഉത്തരവാദിത്വം ഉണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തെന്ന് ചിരിച്ചുകൊണ്ട് ബിജു പറഞ്ഞു. സംയുക്ത വർമ്മയും ബിജുമേനോനും മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളിൽ മാത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply