ഇത്തവണ ബിഗ് ബോസ് കൊഴുക്കും ! വാശിയേറിയ സീസൺ ഫൈവിൽ എത്താൻ പോകുന്നത് ആരെല്ലാം എന്ന് കണ്ടോ ?

ബിഗ് ബോസ് സീസൺ 1 വലിയ ജനപ്രീതി ലഭിച്ചുകൊണ്ട് വിജയകരമായതിന് പിന്നാലെ ബിഗ് ബോസ് സീസൺ 2 ജനപ്രീതി നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു കോവിഡിൻ്റെ വരവ് അതോടെ ഷോ പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു.അതിൽ വിജയിയെ ഒന്നും പ്രഖ്യാപിക്കാൻ സാധിച്ചിരുന്നില്ല. വലിയ ഹൈപ്പുമായി വന്ന ബിഗ് ബോസ് സീസൺ 3 യും ഏകദേശം തീരാറാകുമ്പോൾ കോവിഡ് കാരണം തന്നെ തടസ്സപ്പെട്ടു.

എന്നാൽ ഒടുവിൽ ജനങ്ങളുടെ വോട്ടെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. അങ്ങനെ ബിഗ് ബോസ് സീസൺ 3 യുടെ വിജയിയായി മണിക്കുട്ടനെ തെരഞ്ഞെടുക്കുകയും ചെയ്തു. ബിഗ് ബോസ് സീസൺ ഫോർ വളരെയധികം ജനശ്രദ്ധ നേടുകയും അതേപോലെതന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയമായി മാറുകയും ചെയ്തിരുന്നു. അതിനു കാരണം ആദ്യമായാണ് ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിൽ എൽജിബിടിക്യു കമ്മ്യൂണിറ്റിയിലുള്ള ഇത്രയധികം പാർട്ടിസിപ്പൻസിനെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഷോ നടത്തുന്നത്.

ബിഗ് ബോസ് സീസൺ 4 മറ്റൊരു പ്രത്യേകത മലയാളം ബിഗ് ബോസ് ഷോയിലെ വിജയിയായി ഒരു ലേഡിയെ ആണ് തെരഞ്ഞെടുത്തത് എന്നതാണ്. ദിൽഷ പ്രസന്നൻ ആയിരുന്നു വിജയി. ഇപ്പോൾ എല്ലാവരും എത്തി നോക്കുന്നത് ബിഗ് ബോസ് സീസൺ 5 ഓഡിഷൻ എപ്പോഴാണെന്നും ഏതൊക്കെ മത്സരാർത്ഥികളാണ് ഉണ്ടാവുക, എപ്പോഴാണ് ആരംഭിക്കുക തുടങ്ങിയവയൊക്കെയാണ്. സീസൺ 5 ൻ്റെ അവതാരകനായി മോഹൻലാൽ തന്നെയായിരിക്കും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

മുംബൈ സെറ്റിൽ തന്നെയായിരിക്കും മിക്കവാറും അടുത്ത സീസണും നടക്കുക എന്നാണ് റൂമറുകൾ. ബിഗ് ബോസ് സീസൺ ഫൈവിലേക്കുള്ള പല പ്രഡിക്ഷൻ ലിസ്റ്റുകളും ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സീസൺ ഫോറിലുണ്ടായിരുന്ന റോബിൻ വിവാഹം ചെയ്യാൻ പോകുന്ന ആരതി പൊടി ഈ സീസണിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. നടിയും അതുപോലെ തന്നെ മോഡലും ഡിസൈനറും ഒക്കെയാണ് ആരതി.

സ്റ്റാർ മേജിക്കിലൂടെ ജനശ്രദ്ധ നേടിയ ബിനീഷ് ബാസ്റ്റിൻ ആണ് മറ്റൊരു മത്സരാർത്ഥി. നടിയും അതേപോലെതന്നെ സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സീമ ജി നായർ, യൂട്യൂബർ ആയ വീണാമുകുന്ദൻ, നടനും അതേപോലെതന്നെ യൂട്യൂബറുമായ കൃഷ്ണകുമാർ ഇവരെ കൂടാതെ ടെലിവിഷൻ താരങ്ങളായ അരുൺ രാഘവ്, അപ്സര, സാജൻ സൂര്യ, ശ്രീവിദ്യ, ബിനു അടിമാലി, അമ്പിളി ദേവി, മഞ്ജുപിള്ള, അൻഷിദ, മീനാക്ഷി, ശരണ്യ മോഹൻ തുടങ്ങിയ പേരുകളൊക്കെയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അധികാരികളുടെ അടുത്തുനിന്നും ഒരു വ്യക്തമായ ലിസ്റ്റ് കിട്ടുന്നതുവരെ ഇത്തരത്തിലുള്ള പല പ്രഡിക്ഷനുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു.

story highlight – Bigg Boss season 5 prediction list.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply