ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ. അതുകൊണ്ട് തന്നെ വിശ്വസിക്കാം. ആരും അറിയില്ല. എന്തൊക്കെ ആയാലും ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ – വേണ്ടത് പോലെ ചെയ്തു തന്നാൽ ശാലിനിക് പ്രാരാബ്ധത്തിൽ നിന്ന് രക്ഷപെടാം

ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശാലിനി. വീഡിയോ ജോക്കിയായ ശാലിനി നായരെ ബിഗ്ബോസിൽ എത്തിയതോടെയാണ് മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത്. വിവിധ ടെലിവിഷൻ പരിപാടികൾ അവതാരകയായി എത്തിയ ശാലിനി, ബിഗ് ബോസ് ഹൗസിൽ മികച്ച പ്രകടനമായിരുന്നു കാഴ്ച വച്ചത്. വീഡിയോ ജോക്കിയെ കൂടാതെ നടിയും മോഡലുമായ താരം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.

പേരു പോലെ തന്നെ ശാലീന സൗന്ദര്യം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറലാകാറുണ്ട്. ബിഗ് ബോസിന്റെ ആദ്യ കുറച്ചു ആഴ്ചകൾക്കുള്ളിൽ തന്നെ ശാലിനി പുറത്താക്കപ്പെട്ടു എങ്കിലും ഇതിനോടകം ജനഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. വിവാഹമോചിതയായ താരത്തിന് ഒരു കുഞ്ഞ് ഉണ്ട്.

വീട്ടമ്മമാർ ഉണ്ടാക്കുന്നത് ലക്ഷങ്ങൾ ! വീട്ടിലെ ഭക്ഷണം ഹിറ്റ് ആകും – നിങ്ങൾക്കും ചെയ്യാൻ ആകുന്നതേ ഉള്ളു ഇതൊക്കെ

ബിഗ് ബോസിന് ശേഷം “സ്റ്റാർട്ട് മ്യൂസിക്” തുടങ്ങി നിരവധി ഷോകളിൽ താരം എത്തിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ശാലിനിയോട് അപമര്യാദയായി സന്ദേശമയച്ച ആളെ തുറന്നു കാണിക്കുകയാണ് ശാലിനി തന്റെ ഏറ്റവും പുതിയ കുറിപ്പിലൂടെ. അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതം പുറത്തു വിട്ടാണ് താരം അയാളെ തുറന്നു കാണിക്കുന്നത്. ഇതിന് താരം നൽകിയ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഹർഷൻ എന്ന പേരുള്ള യുവാവാണ് ശാലിനിക്ക് വളരെ മോശം രീതിയിൽ സന്ദേശം അയച്ചത്. സഹായിക്കാൻ മനസ്സു തോന്നി. പിന്നെ ഇങ്ങോട്ട് ഒരു സഹകരണമാണ് ഞാൻ ചോദിക്കുന്നത്. നല്ലയൊരു ഫ്രണ്ട്ഷിപ്പ് കൂടെ ശാലിനിക്ക് രക്ഷപ്പെടാം. നാളെ ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ. ശാലിനി ബുദ്ധിയുള്ള കുട്ടിയല്ലേ. എനിക്കും കുടുംബമുണ്ട്. അതുകൊണ്ട് തന്നെ വിശ്വസിക്കാം. ആരും അറിയില്ല. ഒരുപാട് ഇഷ്ടമാണ്. ശാലു പ്ലീസ്. എന്നായിരുന്നു സന്ദേശം.

ഒരു സീൻ കഴിഞ്ഞാൽ നേരെ മമ്മൂട്ടി കാരവാനിലേക്ക് പോകും – ആരോടും ഒന്നും പറയാതെ – തുറന്നടിച്ചു സംവിധായകൻ

എന്നാൽ ശാലിനിയുടെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നുമില്ലാതെ കണ്ടപ്പോൾ മറ്റൊരു സന്ദേശം കൂടി വന്നു. ഓഹ് ജാഡ ആയിരിക്കുമല്ലേ. സിനിമയിലൊക്കെ അവസരങ്ങൾ കിട്ടിയിട്ടുണ്ടല്ലോ. വെറുതെ ഒന്നും ആരും തരില്ലെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും. പിന്നെ എന്തിന് ഇത്ര അഹങ്കാരം എന്നായിരുന്നു ഹർഷൻ രണ്ടാമത് അയച്ചത്. ഇതോടെ ഇയാളെ തുറന്നു കാണിക്കാൻ തന്നെ താരം ഉറപ്പിച്ചു. നല്ല വാർത്തകൾ മാത്രം അറിയിച്ചുകൊണ്ട് പ്രിയപ്പെട്ടവരെ കാണാൻ വരണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് സാധിക്കുന്നില്ല.

ചിലർ അതിന് സമ്മതിക്കുന്നില്ല. അത്ര സങ്കടം തോന്നുന്നുണ്ടെങ്കിൽ അവതരണം ആണ് എന്റെ പ്രൊഫഷൻ എന്നും നിങ്ങളുടെ വീട്ടിലോ അറിവിൽ എവിടെയെങ്കിലും ഒക്കെ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളും ഉണ്ടെങ്കിൽ അവതാരകയായി വിളിക്കൂ. പ്രോഗ്രാം ഭംഗിയായി ചെയ്യാം. അതിൽ സംതൃപ്തി തോന്നുകയാണെങ്കിൽ അർഹിക്കുന്ന പ്രതിഫലം നൽകാം. അങ്ങനെയും എന്നെയും കുടുംബത്തെയും നിങ്ങൾക്ക് സഹായിക്കാമല്ലോ എന്നായിരുന്നു ശാലിനി പങ്കുവെച്ചത്.

കാവ്യയ്ക്കുവേണ്ടി മുടങ്ങാതെ പാലഭിഷേകം നടത്താറുണ്ട് ഈ അമ്മ ! എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയുമോ

കഷ്ടപ്പാടിന്റെ വേദന ഉൾക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ടു പോവുകയാണ്. സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് ശാലിനി കൂട്ടിച്ചേർത്തു. ഇതുപോലുള്ള ഒരുപാട് മെസ്സേജുകൾ മുമ്പ് വന്നിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ ചില സമയത്തെ മൗനം ഇതുപോലുള്ളവർ അനുകൂലമായി കരുതും. അച്ഛനും ആങ്ങളയും കുഞ്ഞുമുൾപ്പെടെ ഈ കുറിപ്പ് ഒരുപാട് പേർ കാണുന്നുണ്ടാവും. അവർ കാണാതെ അവർ അറിയാതെ ഒരുപാട് സംഭവങ്ങൾ മറച്ചു വച്ചിട്ടുണ്ട്.

പക്ഷേ ഇനി അവർ അറിയണം. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെൺകുട്ടിയോട് ഇതുപോലെ പെരുമാറില്ല. അതുപോലെ ഒരുപാട് സഹോദരങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു എന്ന് ശാലിനി കുറിപ്പിൽ എഴുതി. നിങ്ങൾക്കുള്ള വില്പന ചരക്ക് അല്ല എന്റെ ശരീരം. ഇതിൽ ഉയിർ ഉണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി മാത്രമാണ് എന്ന് പങ്കുവെച്ചുകൊണ്ട് ശാലിനി തന്റെ കുറിപ്പ് അവസാനിച്ചു. നിരവധി പേരാണ് ശാലിനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply