മലയാള സിനിമയിൽ അഭിനയിച്ച തന്റെ സമാധാനം പോകും എന്ന് ഭാവന – ഇംഗ്ളീഷും തമിഴുമൊക്കെയാണ് ഞാനും ഭർത്താവും വീട്ടിൽ സംസാരിക്കാറു പോലും !

കമൽ സംവിധാനം ചെയ്ത “നമ്മൾ” എന്ന ചിത്രത്തിലൂടെ പരിമളമായി എത്തി പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ താരസുന്ദരി ആണ് ഭാവന. വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലേക്ക് ചേക്കേറിയ താരം മലയാള സിനിമകളിൽ സജീവമാകുമ്പോൾ തന്നെ തമിഴ്, തെലുങ്ക് കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര നായികയായി മാറുകയായായിരുന്നു. മലയാളത്തിലും തമിഴിലും കന്നടയിലും എല്ലാം സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയിട്ടുള്ള ഭാവന ഒരു നീണ്ട ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ്.

“ന്റിക്കാക്കക്ക് ഒരു പ്രേമണ്ടാർന്ന്” എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നത്. മലയാള സിനിമയിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുമ്പോൾ, മുമ്പ് മനസ്സിൽ ഉറപ്പിച്ചു വെച്ചിരുന്ന ചില കാര്യങ്ങൾ പങ്കുവെക്കുകയാണ് ഭാവന. ഇനി ഒരിക്കലും മലയാള സിനിമയിലേക്ക് തിരിച്ചു വരില്ല എന്ന് ഭാവന ഉറപ്പിച്ചിരുന്നു. അതിന്റെ കാരണവും താരം വെളിപ്പെടുത്തുന്നു. വളരെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടായിരുന്നു ഇനിയൊരിക്കലും മലയാള സിനിമയിലേക്ക് തിരിച്ചു വരില്ല എന്ന് ഭാവന തീരുമാനിച്ചത്. ജീവിതത്തിൽ സമാധാനമാണല്ലോ ഏറ്റവും പ്രധാനമായി വേണ്ടത്.

അതു തന്നെയായിരുന്നു മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ ഉള്ള കാരണം. മലയാള സിനിമയിലേക്ക് തിരിച്ചു വന്നാൽ സമാധാനം നഷ്ടമാകും എന്ന തോന്നൽ ശക്തമായി ഉണ്ടായിരുന്നു. അതുകൊണ്ടാണ് പല അവസരങ്ങൾ വന്നിട്ടും എല്ലാം വേണ്ടെന്നു വെച്ചതെന്ന് നടി പറയുന്നു. കന്നഡ സിനിമ നിർമാതാവ് നവീനിനെ ആണ് ഭാവന വിവാഹം കഴിച്ചത്. 2011 മുതലുള്ള പരിചയം പിന്നീട് സൗഹൃദവും പ്രണയവുമായി വളരുകയായിരുന്നു. നവീനിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു ഭാവനയ്ക്ക്. അങ്ങനെയാണ് ആ ബന്ധം വിവാഹത്തിൽ എത്തിയതെന്നും താരം പറയുന്നു.

നവീൻ ജനിച്ചതും വളർന്നതും ബാംഗ്ലൂരിലാണെങ്കിലും തെലുങ്ക് ആണ് അദ്ദേഹത്തിന്റെ ബേസ്. വീട്ടിൽ ഇംഗ്ളീഷിലും തമിഴിലും ആണ് ഭവനവും നവീനും സംസാരിക്കാറുള്ളത്. വീടിനുള്ളിൽ പല ഭാഷകൾ കൊണ്ട് നിറയാറുണ്ടെന്നും ഭാവന കൂട്ടിച്ചേർത്തു. “റോമിയോ” എന്ന കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആയിരുന്നു നവീനും ഭാവനയും പ്രണയത്തിലാകുന്നത്. നീണ്ട അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ 2018 ജനുവരി 22ന് ആണിവർ വിവാഹിതരാവുന്നത്. ഭാവനയുടെ ജീവിതത്തില്‍ നിരവധി പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോൾ ഒരു കരിങ്കല്ല് പോലെ നവീൻ ഭാവനയ്ക്ക് ഒപ്പം ഉറച്ചു നിന്നു.

അന്ന് നവീനിനെ അഭിനന്ദിച്ചുകൊണ്ട് മലയാളികൾ അദ്ദേഹത്തെയും ചേർത്ത് പിടിച്ചു. വിവാഹത്തിനു ശേഷം കന്നട സിനിമയിൽ ഭാവന സജീവമായി തുടരുകയാണ്. കഴിഞ്ഞ അഞ്ചു വർഷമായി മലയാള സിനിമയിൽ നിന്നും പൂർണമായി വിട്ടുനിൽക്കുന്ന ഭാവന “ന്റിക്കാക്കയ്ക്ക് ഒരു പ്രേമണ്ടാർന്ന് ” എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സ്മോഊഹാ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഷറഫുദ്ദീൻ ആണ് ചിത്രത്തിലെ നായകൻ. ഭാവനയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് ഭാവന. താരം പങ്കു വെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. സിനിമയിൽ ഒരുപാട് ആരാധകരുള്ള ഭാവന എന്നും തന്റെ ആരാധകരെ ചേർത്ത് നിർത്താറുണ്ട്. ഗൗരവം നർമ്മം തുടങ്ങി എല്ലാ തരം കഥാപാത്രങ്ങളും അനായാസമായി അവതരിപ്പിക്കുന്ന ഭാവന പണ്ടത്തെപ്പോലെ മലയാള സിനിമയിൽ സജീവമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. തന്റെ അഭിനയമികവ് കൊണ്ട് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള താരം ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply