സുപ്രിയ പ്രിത്വിവിനെ എന്താണ് വിളിക്കുന്നത് ? പൃഥ്വിരാജ് ഇതിനു നൽകിയ മറുപടി കേട്ട് ചിരി നിർത്താൻ സാധിക്കാതെ ആരാധകർ | best pair prithviraj sukumaran and supriya menon about their life

മലയാളി പ്രേക്ഷകർ നിലപാടും ചങ്കൂറ്റമുള്ള നടൻ എന്ന് അടിവരയിട്ടു ഉറപ്പിച്ചത് താരമാണ് പൃഥ്വിരാജ് സുകുമാരൻ. നിരവധി ആരാധകരാണ് പൃഥ്വിരാജിന് ഉള്ളത്. അതുപോലെ തന്നെ നിരവധി ആരാധകാരാണ് ഭാര്യ സുപ്രീയ്ക്കും ഉള്ളത്. പൃഥ്വിരാജിന് ചേർന്ന് ഭാര്യ തന്നെയാണ് സുപ്രിയ എന്ന് എല്ലാവരും പറയുകയും ചെയ്യാറുണ്ട്.ഇവര് തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് എന്ന് പറയുന്നതാണ് സത്യം. അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ എത്തിയപ്പോൾ എന്താണ് സുപ്രിയ വീട്ടിൽ വിളിക്കുന്നത് പൃഥ്വിരാജിനെ എന്ന് ചോദിച്ചിരുന്നു.

അതിൽ പൃഥി പറഞ്ഞ മറുപടിയാണ് ഏവരെയും അമ്പരപ്പിച്ചിരുന്നത്. സുപ്രിയയുടെ മൂഡ് പോലെയിരിക്കും വിളി എന്നായിരുന്നു പ്രിഥിയുടെ മറുപടി. ഇത് കേട്ട് വേദിയിൽ ഉള്ള എല്ലാവരും ഒരേപോലെ ചിരിച്ചു പോയിരുന്നു. വളരെ വ്യത്യസ്തമായ ഒരു പ്രണയ കഥയായിരുന്നു ഇവരുടേത്. അഭിരുചികളും ചിന്താഗതികളും എല്ലാം ഒരേപോലെയുള്ള രണ്ടു പേർ പരസ്പരം ബഹുമാനത്തോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

അതായിരുന്നു അവരുടെ വിവാഹത്തിലേക്ക് എത്തിയിരുന്നത്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് പൃഥ്വിരാജിന് മാറ്റങ്ങൾ വന്നത് എന്ന് എല്ലാവരും പറഞ്ഞു. സുപ്രിയ വന്നതിനുശേഷം പൃഥ്വിരാജ് ഒരുപാട് മാറി എന്നും ദേഷ്യവും പെട്ടെന്നുള്ള എടുത്തു ചാട്ടവും ഒക്കെ നിർത്തി എന്നും ഇപ്പോൾ ഓരോ കാര്യങ്ങളും തീരുമാനിക്കുന്നത് വളരെ ആലോചിച്ചാണ് എന്നുമൊക്കെ വാർത്തകൾ ഉയർന്നിരുന്നു.

പൃഥ്വിരാജിന്റെ എല്ലാ വിജയങ്ങളുടെയും പിന്നിൽ സുപ്രിയ ആണ് എന്ന് എല്ലാവരും പറയാതെ പറയുകയായിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിനു വേണ്ടിയായിരുന്നു പൃഥ്വിരാജിനെ ആദ്യമായി സുപ്രിയ വിളിക്കുന്നത്. ഒരു സിനിമയുടെ തിരക്കിലായിരുന്നു പൃഥ്വിരാജ് സുപ്രിയയുടെ ഫോൺ എടുക്കാൻ വൈകി പോകുകയും പിന്നീട് തിരിച്ചു വിളിക്കുകയും ചെയ്തു. ഇന്റർവ്യു കാര്യം അപ്പോഴായിരുന്നു സുപ്രിയ അറിയിച്ചിരുന്നത്. ഇരുവരും തമ്മിൽ പിന്നീട് സൗഹൃദത്തിൽ ആവുകയും തങ്ങളുടെ അഭിരുചികൾ ഒന്നാണെന്ന് മനസ്സിലാക്കി വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. തങ്ങൾക്കിടയിൽ ഒരു പൈങ്കിളി പ്രണയം നടന്നിട്ടില്ല എന്നും പരസ്പര ബഹുമാനം നൽകുന്ന രണ്ട് സുഹൃത്തുക്കൾ മാത്രമായിരുന്നു തങ്ങൾ എന്നുമായിരുന്നു ഇവർ തമ്മിലുള്ള ജീവിതത്തെക്കുറിച്ച് പൃഥ്വിരാജ് എപ്പോഴും പറയാറുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “സുപ്രിയ പ്രിത്വിവിനെ എന്താണ് വിളിക്കുന്നത് ? പൃഥ്വിരാജ് ഇതിനു നൽകിയ മറുപടി കേട്ട് ചിരി നിർത്താൻ സാധിക്കാതെ ആരാധകർ | best pair prithviraj sukumaran and supriya menon about their life

Leave a Reply