ആദ്യം അവർ കരുതിയത് ഞാൻ നായർ ആണെന്നാണ് – പിന്നീട് വിവാഹ ശേഷം ആണ് ഒരു മാസികയിൽ എന്റെ യഥാർത്ഥ പേര് അവർ അറിയുന്നത് – മനസ്സ് തുറന്നു ബീന ആന്റണി

beena antony like

കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ഇന്ന് ബീന ആന്റണി. തുടക്കകാലങ്ങളിൽ സിനിമയിലാണ് അഭിനയിച്ചു തുടങ്ങിയതെങ്കിലും പിന്നീട് ടെലിവിഷൻ സ്ക്രീനിലൂടെ ജനങ്ങളുടെ പ്രിയങ്കരിയായി മാക്കുകയായിരുന്നു ബീന ആന്റണി.1986ൽ ഒന്ന് മുതൽ പൂജ്യം വരെ എന്ന മലയാള സിനിമയിൽ ബാല താരമായിക്കൊണ്ടായിരുന്നു ബീന ആന്റണിയുടെ സ്ക്രീനിലേക്കുള്ള ചുവടുവെപ്പ്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും നടി ഏറെ ശ്രദ്ധേയയായത് ടെലിവിഷൻ പരമ്പരകളിലൂടെ ആയിരുന്നു.

ബിഗ് സ്ക്രീനിൽ തിളങ്ങി നിന്നിരുന്ന നടി ഇപ്പോൾ മിനിസ്ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. ബീന ആന്റണി ഇല്ലാത്ത ഒരു ചാനൽ ഇന്ന് മലയാളത്തിൽ ചുരുക്കമാണെന്നു തന്നെ പറയാം. 1992 ലാണ് ബീന ആന്റണി മിനി സ്ക്രീനിലേക്ക് കടന്നുവന്നത്. ഇണക്കം പിണക്കം എന്ന ഡിഡി ചാനലിലെ പരമ്പരയിലൂടെ ആയിരുന്നു മിനി സ്ക്രീനിലേക്കുള്ള നടിയുടെ കടന്നു വരവ്. ഇപ്പോൾ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ നിറഞ്ഞു നിൽക്കുകയാണ് താരം. നടൻ മനോജ് നായരാണ് ബീന ആന്റണിയുടെ ഭർത്താവ്. മനോജ് നായരും മിനി സ്ക്രീനിലും ബിഗ് സ്‌ക്രീനിലുമായി ഒട്ടേറെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

പ്രണയ വിവാഹമായിരുന്നു ഇരുവരുടെതും. ഈയിടെ ബീന ആന്റണി തന്റെ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഒക്കെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ അമ്മയാണ് തന്നെ ഒരു നടിയാക്കാൻ ഏറെ സഹായിച്ചതെന്ന് താരം പറയുന്നു. തന്റെ അപ്പച്ചൻ വലിയ ടെറർ ആയിരുന്നുവെന്നും കിടിലം ആന്റണി എന്നായിരുന്നു നാട്ടിലൊക്കെ അറിയപ്പെട്ടിരുന്നത് എന്നും താരം പറയുന്നു. ആദ്യം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ തന്റെ അപ്പച്ചൻ വീട്ടിലായിരുന്നു എന്നും പിന്നീട് പട്ടിണി കിടന്നാണ് അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിച്ചത് എന്നും താരം കൂട്ടിച്ചേർത്തു.

തന്റെ മാതാപിതാക്കൾക്ക് മൂന്ന് പെൺകുട്ടികൾ ആയതു കാരണം അപ്പച്ചന് ആദ്യമൊക്കെ പേടിയുണ്ടായിരുന്നു എന്നും ഒരേയൊരു അവസരം മാത്രമേ തരത്തുള്ളൂ എന്ന് ആദ്യമൊക്കെ അപ്പച്ചൻ പറഞ്ഞിരുന്നുവെന്നും നടി പറയുന്നു. ഭർത്താവ് മനോജിന്റെ കുടുംബം തികച്ചും ഒരു ഓർത്തഡോക്സ് കുടുംബമായിരുന്നു എന്നും തന്നെ ആദ്യമൊക്കെ മനോജിന്റെ മുത്തശ്ശി ഒരു നായര് പെൺകുട്ടിയായിട്ടാണ് കണ്ടിരുന്നത് എന്നും താരം പറഞ്ഞു. പിന്നീട് ഒരു മാഗസിനിൽ തന്റെ പേര് ബീന ആന്റണി എന്ന് കണ്ടപ്പോൾ മുത്തശ്ശി മനോജിനോട് ഇത് മാപ്പിളക്കുട്ടി അല്ലേ എന്ന് ചോദിച്ചു എന്നും അപ്പോൾ തന്നെ മനോജ് നിസ്സാരമായ മറുപടി കൊടുത്തെന്നും ബീന പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply