ആദ്യമായി രണ്ട് വിവാഹം കഴിക്കുന്നത് ഞാനല്ല – നബി രണ്ടുവിവാഹം ചെയ്തിട്ടുണ്ട് ! ബഷീർ ബഷി പറയുന്നത് പലരും ആഗ്രഹിക്കുന്നത് എന്റെ രണ്ടുഭാര്യമാരും തമ്മിൽ തല്ലിപ്പിരിയണമെന്നാണ്

മോഡലിംഗ് രംഗത്ത് ഉണ്ടായിരുന്ന ബഷീർ ബഷിയെ മലയാളികൾക്ക് അത്ര സുപരിചിതമായിരുന്നില്ല. എന്നാൽ മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിൽ കണ്ടെസ്റ്റൻ്റായി വന്ന ബഷീർ ബഷിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങി. ബഷീറിന് രണ്ട് ഭാര്യമാരാണ് സുഹാനയും മഷൂറയും. ബഷീറിനും സുഹാനക്കും രണ്ട് മക്കളാണുള്ളത് ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും. ബഷീറിനും മഷൂറക്കും ഒരു ആൺകുഞ്ഞാണ്. മകൻ്റെ പേര് മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ്.

കുഞ്ഞിനുവരെ ഇപ്പോൾ അവർ ചാനൽ തുടങ്ങിയിരിക്കുകയാണ്. മകൻ്റെ വിശേഷങ്ങളൊക്കെ അവൻ്റെ ചാനലിലൂടെയാണ് കാണിക്കുകയെന്നും ബഷീർ പറഞ്ഞിരുന്നു. ബഷീർ പറയുന്നത് കുഞ്ഞുങ്ങൾ നിഷ്കളങ്കരാണെന്നും ഉറക്കത്തിൽ പോലും ചിരിക്കുമെന്നും അതുകൊണ്ടുതന്നെ എബ്രുവിൻ്റെ ആദ്യ വീഡിയോയിൽ അവൻ്റെ ചിരിയാണ് കാണുകയെന്നും പറഞ്ഞു. മഷൂറ പറഞ്ഞത് മകൻ നമ്മളെ പോലെയാണെന്നും അതുകൊണ്ട് അവനും വ്‌ളോഗുകൾ ചെയ്യുമെന്നും.

ബഷീറിൻ്റെ ആദ്യകാലത്തെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ ബഷീർ പറയുന്നത് താൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും രണ്ടു പേരെയും പടച്ചോൻ്റെ അനുഗ്രഹം കൊണ്ട് നന്നായി നോക്കുന്നുണ്ടെന്നും അത് രണ്ട് ഭാര്യമാർക്കും അറിയാമെന്നും പറഞ്ഞു. കൂടാതെ ബഷീർ പറയുന്നത് പെണ്ണുങ്ങളാണ് എന്തെങ്കിലും ഇത്തിരി കുറവ് വന്നാൽ അതൊരു വലിയ പ്രശ്നമാകുമെന്നും.

ഞാൻ രണ്ടുപേരെയും ഒരേപോലെ ഒരു കുറവും ഇല്ലാതെയാണ് ഒരുമിച്ചു കൊണ്ടു പോകുന്നതെന്നും പറഞ്ഞ് ബഷീർ ചിരിക്കുന്നുണ്ട്. ബഷീർ പറയുന്നത് പലരും ആഗ്രഹിക്കുന്നത് തൻ്റെ രണ്ട് ഭാര്യമാരും അടിച്ചു പിരിഞ്ഞു പോകുവാൻ വേണ്ടിയാണെന്ന്. മഷൂറയുടെ ചാനലിൽ മഷൂറ എന്ന പേര് മാത്രമാണുള്ളതെങ്കിലും ഞങ്ങളെല്ലാവരും ചാനൽ ഉപയോഗിക്കാറുണ്ടെന്നും മൂന്നുപേരുടെ അക്കൗണ്ടുകളും മാറിമാറിയാണ് ഉപയോഗിക്കുന്നതെന്നും ബഷീർ പറഞ്ഞു.

തൻ്റെ ചാനൽ സബ്സ്ക്രൈബേഴ്സിനെ ഒരിക്കലും ഫാൻസ് എന്ന് പറയില്ലെന്നും കുടുംബം എന്നാണ് പറയുന്നത് . ആദ്യ ഭാര്യ രണ്ടാം ഭാര്യ എന്നൊന്നും തനിക്കില്ലെന്നും രണ്ടുപേരും തൻ്റെ ഭാര്യമാരാണെന്നും പറഞ്ഞു. ബഷീറിന് ഉപ്പയും ഉമ്മയും ഒന്നുമില്ല സഹോദരങ്ങൾ മാത്രമാണുള്ളത് അവരൊക്കെ തിരക്കിലായതിനാൽ ഭാര്യമാർ മാത്രമാണുള്ളത് അതുകൊണ്ടുതന്നെ ഇവർ രണ്ടുപേരിൽ ആരെക്കുറിച്ച് പറഞ്ഞാലും തനിക്ക് വിഷമമാകുമെന്നും ബഷീർ പറയുന്നുണ്ട്.

ബഷീർ പറയുന്നത് ഞങ്ങൾ അത്രയ്ക്കും സ്ട്രോങ്ങ് ആണെന്നും സ്നേഹത്തിലാണെന്നും അതുകൊണ്ടുതന്നെ ഞങ്ങൾ പിരിയുമെന്ന് ആരും സ്വപ്നം കാണേണ്ട. നെഗറ്റീവ് ചിന്തകളുമായി വരുന്നവർ ഞങ്ങളെക്കുറിച്ച് അങ്ങനെ ചിന്തിക്കേണ്ടെന്നും. അതുപോലെതന്നെ ബഷീർ പറയുന്നത് രണ്ടാം വിവാഹം എന്നത് ഞാൻ തുടങ്ങിയതല്ലെന്നും നബി തുടങ്ങിയതാണെന്നും. ആദ്യ ഭാര്യയായ സുഹാനക്ക് രണ്ടാമതൊരു വിവാഹം കഴിക്കുന്നതിൽ എതിർപ്പൊന്നുമില്ലായിരുന്നെന്നും ബഷീർ പറഞ്ഞു. ബഷീർ പറയുന്നത് ഞങ്ങളിൽ ഒരാൾ ഇല്ലാതെ ഞങ്ങളുടെ കുടുംബം ഇല്ല എന്നുമാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply