മഷൂറയെ കൂട്ടാതെ ആദ്യ ഭാര്യ സുഹാനയെ കൂട്ടി സിനിമയ്ക്ക് പോയതിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ബഷീർ ബഷി ! മഷൂറയെ ഓർത്തു സങ്കടപ്പെട്ട് ആരാധകർ

suhana and basheer

സോഷ്യൽ മീഡിയകളിൽ തിളങ്ങിനിൽക്കുന്ന താര കുടുംബമാണ് ബഷീർ ബഷിയുടേത്. നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ബഷീർ ബഷിയെ മലയാളികൾ തിരിച്ചറിഞ്ഞത് ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെയാണ്. ബഷീർ ബഷി ബിസിനസ് മാൻ, മ്യൂസിഷൻ, ഡിജെ, ആക്ടർ, സംവിധായകൻ എന്നീ മേഖലകളിൽ സജീവമായി തുടരുന്നു. രണ്ടു ഭാര്യമാരും രണ്ടു മക്കളും ആണ് നിലവിൽ ബഷീറിന് ഉള്ളത്. ആദ്യ ഭാര്യ സുഹാനയും മക്കൾ സുനൈനയും സെയ്ഗവും. മഷൂറ എന്നാണ് രണ്ടാം ഭാര്യയുടെ പേര്.

അഞ്ചുപേർ അടങ്ങുന്ന ബഷീറിന്റെ കുടുംബത്തിലെ എല്ലാവർക്കും ഇന്ന് സ്വന്തമായ പേരിൽ യൂട്യൂബ് ചാനലുകൾ ഉണ്ട്. മറ്റ് സോഷ്യൽ മീഡിയ മേഖലകളിലും താരങ്ങൾ സജീവമായി തുടരുന്നു. താരത്തിന്റെയും കുടുംബത്തിന്റെയും വീഡിയോകളും ചിത്രങ്ങളും കണ്ടതിനുശേഷം നിരവധി പേരാണ് കമന്റുകളുമായി എത്താറ്. തങ്ങൾ ആഘോഷിക്കുന്ന എല്ലാ ചടങ്ങുകളും ബഷീറും കുടുംബവും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതുകൊണ്ടു തന്നെ നിരവധി ഫോളോവേഴ്സും സബ്സ്ക്രൈബ്സും ഈ താരത്തിനും കുടുംബത്തിമുണ്ട്.

നിരവധി ആരാധകരാണ് ബഷീറിന്റെയും കുടുംബത്തിന്റെയും വീഡിയോകൾക്കും പോസ്റ്റുകൾക്കുമായി കാത്തിരിക്കുന്നത്. തന്റെ വീട്ടിലേക്ക് പുതിയ അതിഥി എത്താൻ പോകുന്നതിനുള്ള ആഘോഷങ്ങളും ചടങ്ങുകളും ആണ് ഇപ്പോൾ അധികമായും യൂട്യൂബ് ചാനലിലൂടെ താരങ്ങൾ പങ്കുവെക്കാറ്. ഇപ്പോഴിതാ ഗർഭിണിയായ മഷുറയെ കൂട്ടാതെ സിനിമയ്ക്ക് പോയതിനെപ്പറ്റിയാണ് താരങ്ങൾ പുതിയ വീഡിയോയിലൂടെ പറയുന്നത്. കഴിഞ്ഞ യൂട്യൂബ് വീഡിയോയിലൂടെ ബഷീറിന്റെ കുടുംബം ഒന്നടങ്കം പ്രത്യക്ഷപ്പെടുകയായിരുന്നു.

ലുലു മാളിൽ സിനിമ കാണാൻ പോവുകയാണെന്നും ഇത്തവണ ആദ്യ ഭാര്യ സുഹാനിയും മകൾ സുനൈനയും മാത്രമേ കൂടെയുള്ളൂ എന്നും ബഷീർ പറയുന്നുണ്ടായിരുന്നു. മഷൂറയെ കൂടെ കൂട്ടാത്തതിന്റെ കാരണവും താരം വ്യക്തമാക്കിയിരുന്നു. മഷൂറ ഇല്ലാതെ 4 ഡി എക്സ് തിയറ്റർ എക്സ്പീരിയൻസ് എന്ന് പറഞ്ഞാണ് പുതിയൊരു വീഡിയോയുമായി സുഹാന എത്തിയത്. ഫാമിലിയായി തങ്ങൾ ഒരു സിനിമയ്ക്ക് പോവുകയാണ് എന്നും വെറുമൊരു സിനിമയല്ല ഷാരൂഖാന്റെ പത്താനാണെന്നും പറഞ്ഞുകൊണ്ടാണ് ബഷീർ സംസാരിച്ചു തുടങ്ങിയത്.

കഴിഞ്ഞദിവസം മഞ്ജുവാര്യരുടെ ഒരു സിനിമ കണ്ടിരുന്നുവെന്നും അത് കാണാൻ പോയപ്പോഴാണ് 4 ഡി എക്സ് ഗർഭിണികൾക്ക് പറ്റില്ലെന്ന് അറിഞ്ഞതെന്നും താരങ്ങൾ വ്യക്തമാക്കി. അതുകൊണ്ട് മഷുറയെയും മകൻ സയിഗുവിനെയും ദാദിയുടെ വീട്ടിൽ ആക്കിയതിനു ശേഷം സിനിമയ്ക്ക് പോകാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു എന്നും മഷൂറിക് വരാൻ പറ്റില്ലെന്ന് അറിഞ്ഞതോടെ ഈ സിനിമയ്ക്ക് പോകുന്നത് തന്നെ ഒഴിവാക്കിയാലോ എന്ന് എല്ലാവരും ചിന്തിച്ചിരുന്നു എന്നും താരങ്ങൾ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply