ഞാനും ഒരു മനുഷ്യനല്ലേ – എന്റെ മകളെ എനിക്ക് കാണണ്ടേ ? “ചതിക്കുന്നത് അവരുടെ ഗുണം ആണെങ്കിൽ രക്ഷപ്പെടുത്തുന്നത് എന്റെ ഗുണം ആണ് ” തുറന്നടിച്ചു ബാല ! സങ്കടം തന്നെ എന്ന് ആരാധകരും

ബാലയുടെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തനിക്ക് ദൈവത്തോട് മാത്രം ആണ് കമ്മിറ്റ്മെന്റ് ഉള്ളൂ, മനുഷ്യരോട് ഇല്ല. ഇന്ന് ആയിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസം ബാല സ്പോൺസർ ചെയ്യുന്നുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി ആശ്രമം പണിതിട്ടുണ്ട് ബാല. ആദിവാസികുട്ടികൾക്ക് അവരുടെ വീട്ടിലേക്ക് വെളിച്ചവും, സ്പോർട്സ് കുട്ടികൾക്ക് വേണ്ട സൗകര്യങ്ങളും താരം സ്പോൺസർ ചെയ്യുന്നുണ്ട്. പ്രമുഖ മെഡിക്കൽ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിൽ നിരവധി ഓപ്പറേഷനുകൾ ബാല സ്പോൺസർ ചെയ്തിട്ടുണ്ട്.

ഇത്രയേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്ന ബാല തന്റെ മകളെ കുറിച്ച് പറയുമ്പോൾ വികാരാധീനനാകുന്നു. ഞാനും ഒരു മനുഷ്യനല്ലേ, മകളെ കാണണ്ടേ എന്ന് താരം ഏറെ ദുഖത്തോടെ പറയുന്നു. ഇത്രയും വർഷം കൊണ്ട് ഒരു കാര്യം പഠിച്ചു, അവർ ഫ്രോഡുകൾ ആണ് എന്ന് താരം ആവർത്തിച്ചു പറയുന്നു. പ്രേക്ഷകർ ഇത് തിരിച്ചറിയണം എന്ന് താരം പങ്കു വെച്ചു. നൂറു പേരുടെ പിന്തുണ ഒന്നും വേണ്ട, ഏതെങ്കിലും ഒരാൾ ഇത് തിരിച്ചറിഞ്ഞാൽ താൻ അനുഭവിക്കുന്ന വേദന മനസിലാകും.

ഒരു അച്ഛൻ എന്ന നിലയിൽ മകൾ നന്നായി ജീവിക്കണം എന്ന് മാത്രം ആണ് തന്റെ ആഗ്രഹം. മകൾ അവന്തികയെ സ്വീകരിക്കും എന്ന് ബാല മാത്രമല്ല എലിസബത്തും ആഗ്രഹിച്ചിരുന്നു. അത് എലിസബത്തിന്റെ വലിയ മനസ് എന്ന് ബാല ചൂണ്ടിക്കാണിച്ചു. നൂറു ശതമാനം താൻ ചതിക്കപ്പെട്ടു എന്ന് ബാല പറയുന്നു. എന്നാൽ ഇതൊന്നും പറയാത്തത് മകളെ ഓർത്തു മാത്രം ആണ്. കാരണം മകൾ അവർക്ക് ഒപ്പം ആണ് ജീവിക്കുന്നത്.

അത് കൊണ്ട് മാത്രം ആണ് വായടച്ചിരിക്കുന്നത്. എന്നാൽ എല്ലാത്തിനും ഒരു പരിധി ഉണ്ട്. എറണാകുളത്ത് വലിയൊരു തെറ്റ് സംഭവിക്കുന്നുണ്ട് എന്നും പോലീസിൽ പരാതി പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇന്ന് ബാലയുടെ ഏറ്റവും പുതിയ ചിത്രം “ഷെഫീഖിന്റെ സന്തോഷം” വിജയിച്ചു എങ്കിലും സമാധാനത്തോടെ ഉറങ്ങാൻ കഴിയില്ലെന്ന് ബാല പറയുന്നു. തനിക്ക് മാത്രം അല്ല മകൾക്കും ഇതായിരിക്കും അവസ്ഥ. കാരണം ബാലയുടെ മകൾ അല്ലെ എന്ന ചോദ്യം അവൾ നിരന്തരം നേരിടേണ്ടി വരും.

ഒരുപാട് നന്മകൾ ചെയ്യുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നിട്ടും ഇപ്പോഴും വിവാദങ്ങളും പ്രയാസങ്ങളും നിറഞ്ഞ ഒരു ജീവിതം ആണോ എന്ന് തോന്നിയിട്ടുണ്ടോ എന്ന് അവതാരകന്റെ ചോദ്യത്തിന് ബാല നൽകിയ മറുപടി നൊമ്പരം ആകുന്നു. എന്താണ് അങ്ങനെ എന്ന് അറിയില്ല, എന്നാൽ അതൊന്നും ഒരു പ്രശ്നമല്ല എന്ന് താരം പറയുന്നു. ചതിക്കുന്നത് അവരുടെ ഗുണം ആണെങ്കിൽ രക്ഷപ്പെടുത്തുന്നത് എന്റെ ഗുണം ആണ്.

ചതിക്കുന്നവനെ പോലും രക്ഷപ്പെടുത്തണം എന്നാണ് തന്റെ അച്ഛൻ പഠിപ്പിച്ചിട്ടുള്ളത് എന്ന് ബാല കൂട്ടിച്ചേർത്തു. ബാലയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി പേരാണ് താരത്തിനെ പിന്തുയ്ഞ്ചു കൊണ്ട് രംഗത്തെത്തിയത്. ബാല ഒരു നല്ല മനുഷ്യൻ ആണെന്നും അച്ഛൻ ആയിരുന്നു ശരി എന്ന് മനസിലാക്കുന്ന ദിവസം മകൾ നിങ്ങളെ തേടി എത്തും എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് താരത്തിനെ പിന്തുണച്ചെത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply