അത് കൂടുതൽ പെണ്ണിനാണ് – ചൊടിച്ചു നിത്യ ! തന്നെ കളിയാക്കാൻ ആണോ വിളിച്ചു വരുത്തിയതെന്നു ബാല

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായകന്മാരിൽ ഒരാളായിരുന്നു ബാല. കേരളത്തിന്റെ മരുമകൻ എന്ന പേരിലായിരുന്നു ഒരുകാലത്ത് ബാല അറിയപ്പെട്ടിരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷിനെയായിരുന്നു ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. പിന്നീട് മലയാളത്തിലെ മികച്ച താര ജോഡികളിൽ ഒന്നായിട്ടായിരുന്നു ഇരുവരുടെയും ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. എന്നാൽ പിന്നീട് ഇരുവരും വിവാഹ മോചിതരാവുകയും അതിനോടകം ഇരുവരും മലയാളികളുടെ വിവാദങ്ങൾക്ക് ഇരയാവുകയും ചെയ്തു. ശേഷം ഇരുവരും മറ്റൊരു വിവാഹം ചെയ്യുകയും താങ്കളുടെ കുടുംബ ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ് ഇപ്പോൾ.

മ്യൂസിഷൻ ഗോപി സുന്ദരനെയാണ് അമൃത വിവാഹം ചെയ്തിരിക്കുന്നത്. നടൻ ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്താണ്. എന്നാൽ ബാല ഇപ്പോൾ വിവാദങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ്. ഒന്നിന് പിറകെ ഒന്നായി നിരവധി വിവാദങ്ങളാണ് താരത്തെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. ബാലയുടെ വിവാഹശേഷമാണ് വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി താഴത്തെ തേടി എത്തിത്തുടങ്ങിയത്. തമിഴ്നാട് സ്വദേശിയാണെങ്കിലും ബാലയുടെ രണ്ടു വിവാഹവും കേരളത്തിൽ നിന്നായിരുന്നു. ഉണ്ണി മുകുന്ദനുമായുള്ള ബാലയുടെ വാക്കു തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നീക്കുകയായിരുന്നു ഇത്രെയും നാൾ. ഇപ്പോൾ ഞാനും എന്റെ ആളും എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ബാലയും ഭാര്യ എലിസബത്തും.

ഈ പരിപാടിയിലെ മറ്റൊരു വ്യക്തിയാണ് നിത്യ ദാസ്. പരിപാടിയിലൂടെ നിത്യാദാസ് ബാലയോട് ‘എന്തായിരുന്നു നിങ്ങളുടെ വിവാഹ സങ്കൽപ്പം’ എന്ന ഒരു ചോദ്യം ചോദിക്കുകയുണ്ടായി. ഈ ചോദ്യത്തിന് ബാല നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. സ്ത്രീക്കാണ് ബലം കൂടുതൽ എന്നായിരുന്നു ബാലയുടെ മറുപടി. എന്നാൽ ഉടനെ തന്നെ നിത്യാദാസ് ഈ വിഷയത്തിൽ ഇടപെട്ടു. അങ്ങനെ പറയരുതെന്നും പരസ്പര ധാരണയാണ് ദാമ്പത്യത്തെ എന്നും നിലനിർത്തുന്നത് എന്നുമായിരുന്നു ബാലയോട് നിത്യ പറഞ്ഞത്. ശേഷം ബാല ചൂടാവുന്ന കാഴ്ചയായിരുന്നു നമ്മൾ കണ്ടത്. തങ്ങളെ കളിയാക്കാൻ വേണ്ടിയാണോ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് എന്നായിരുന്നു ബാലയുടെ അടുത്ത ചോദ്യം.

ഇതൊക്കെ പരിപാടിയുടെ പ്രമോഷൻ വീഡിയോയിലൂടെ നമ്മൾ കണ്ട കാര്യങ്ങളാണ്. എന്നാൽ ഇതൊക്കെ പരിപാടി ജനങ്ങൾ കാണുവാൻ വേണ്ടി മനപ്പൂർവ്വം ഉണ്ടാക്കിയ സീൻ ആണെന്നും ചാനലുകാർ ഇത്തരത്തിലുള്ള പ്രമോഷൻ വീഡിയോകൾ വർഷങ്ങളായി ചെയ്യുന്നുണ്ടെന്നും മലയാളി പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്. സത്യത്തിൽ നിത്യ ദാസും ബാലയും തമ്മിൽ ഒരു പ്രശ്നവും ഉണ്ടായി കാണില്ല എന്നും ചാനലുകാർ വെറുതെ പ്രമോഷനുവേണ്ടി മ്യൂസിക് ഒക്കെ കയറ്റി വഷളാക്കുകയാണ് എന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply