തന്റെ ജീവിതത്തിലെ ആദ്യ ലിപ് ലോക്ക് ആരുമായി ആയിരുന്നു എന്ന രഹസ്യം ആദ്യമായി തുറന്നു പറഞ്ഞു ബാല ! രസകരമായ അനുഭവം

അന്യഭാഷ താരം ആണെങ്കിലും മലയാളികൾക്ക് സ്വന്തം വീട്ടിലെ ഒരു അംഗത്തിനോട് എന്ന പോലെയുള്ള സ്നേഹമാണ് നടൻ ബാലയോട്. ഒരു നടൻ മാത്രമല്ല സംവിധായകനും നിർമ്മാതാവും കൂടിയാണ് ബാല. ബാലയുടെ വ്യക്തി ജീവിതം എന്നും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ആദ്യ വിവാഹവും വിവാഹമോചനവും പിന്നീട് രണ്ടാം വിവാഹവും എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിരുന്നു.

ഏറ്റവും ഒടുവിൽ ബാലയുടെ രണ്ടാം വിവാഹവും പരാജയമാണ് എന്ന രീതിയിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ അവ്യക്തമായി താരം സംസാരിച്ചതാണ് പല ഊഹാപോഹങ്ങൾക്കും കാരണമായത്. ഇപ്പോൾ ഇതാ തന്റെ ആദ്യ ലിപ് കിസിനെ കുറിച്ച് ബാല പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആദ്യമായിട്ട് ലിപ് കിസ് ചെയ്തത് ഒരു പുരുഷനെ ആണെന്ന് താരം തുറന്നു പറയുന്നു.

ഒരു സിനിമാതാരം ആയതുകൊണ്ട് തന്നെ ആളുകൾ നമ്മളെ കാണുമ്പോൾ ഓടി വരികയും കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും എല്ലാം ചെയ്യും. ആൺ പെൺ വ്യത്യാസമില്ലാതെ ഒരുപാട് പേര് അങ്ങനെ ചെയ്യും. അങ്ങനെയിരിക്കെയാണ് രസകരമായ ഒരു സംഭവം നടന്നത് എന്ന് ബാല പറയുന്നു. ഒരിക്കൽ ഒരു അമ്പലത്തിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഒരു വശത്ത് ഒരുപാട് പെൺകുട്ടികൾ ബാലയെ കാണാനായി നിൽക്കുന്നുണ്ട് ആയിരുന്നു.

ഉടൻ തന്നെ ബാല ഡ്രൈവറോട് വേഗം പോ റോഡ് ക്ലിയറാണ് എന്ന് പറഞ്ഞു. എന്നാൽ ഡ്രൈവർ ഇത്രയും പേർ നിൽക്കുകയല്ലേ പാവങ്ങളല്ലേ എന്നെല്ലാം ബാലയോട് പറഞ്ഞു. അങ്ങനെ ഡ്രൈവറുടെ വാക്ക് കേട്ട് ബാല കൈ കാണിച്ചപ്പോൾ ഗ്ലാസ് താഴ്ത്തി കൈ കൊടുക്ക് ചേട്ടാ എന്ന് ഡ്രൈവർ പറഞ്ഞു. ഇതോടെ ഗ്ലാസ് താഴ്ത്തി കൈ കാണിച്ചു താരം. ഇതിനിടയിൽ എവിടെ നിന്നോ ഒരാൾ വന്നു ബാലയെ ലിപ് കിസ് ചെയ്തു. മദ്യപിച്ച് നല്ല ഫിറ്റ് ആയിരുന്നു അയാൾ.

ഒടുവിൽ അയാളെ തള്ളി മാറ്റുകയായിരുന്നു എന്ന് ബാല പറയുന്നു. അയാൾ സ്നേഹത്തോടെ തന്നതായിരുന്നു എങ്കിലും സ്ഥലം മാറിപ്പോയി എന്ന് ബാല രസകരമായി പറയുന്നു. അതു വരെ ജീവിതത്തിൽ ലിപ് കിസ് കിട്ടിയിട്ടില്ലായിരുന്നു. അങ്ങനെ ആദ്യമായി ജീവിതത്തിൽ ലിപ് കിസ് ചെയ്തത് ഒരു ചേട്ടനും ആയിട്ടായിരുന്നു എന്ന് ബാല തമാശ രൂപേണ പറയുന്നു. ബാലയുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടാറുണ്ട്.

നിരന്തരം സൈബർ ആക്രമണങ്ങൾക്ക് വിധേയമാകുന്ന താരം ആണ് ബാല. ബാലയുടെ വ്യക്തിജീവിതം ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരം ചർച്ച വിഷയം ആകാറുണ്ട്. ഈ പ്രവണതയ്ക്ക് എതിരെ ബാല ശക്തമായി പ്രതികരിച്ചിരുന്നു. തന്റെ കുടുംബ ജീവിതം തന്റെ സ്വകാര്യത ആണെന്നും അത് മാധ്യമങ്ങൾ മാനിക്കണം എന്നും ബാല മുമ്പ് പറഞ്ഞിട്ടുണ്ട്. പലപ്പോഴും ബാലയുടെ വ്യക്തി ജീവിതത്തെ കുറിച്ച് അതിര് കടക്കുന്ന രീതിയിൽ ആണ് ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തകൾ വളച്ചൊടിച്ചു പ്രചരിപ്പിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply