സ്വന്തം മകൾ അപ്പനെ അങ്കിൾ എന്ന് വിളിച്ചാൽ എന്തായിരിക്കും അവസ്ഥ ! വെറും ഫ്രോഡ് ആണ് അവർ – താൻ നേരിട്ട കാര്യങ്ങൾ തുറന്നു പറഞ്ഞു ബാല

സോഷ്യൽ മീഡിയയിലെ ഒരു വലിയ ചർച്ചാവിഷയമാണ് നടൻ ബാലയുടെ കുടുംബ വിശേഷങ്ങൾ എന്നത്. ബാലയുടെ ആദ്യ വിവാഹം പരാജയത്തിൽ എത്തിയതും പിന്നീടുണ്ടായ രണ്ടാം വിവാഹവും ഒക്കെ തന്നെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ചെയ്തത്. നിരന്തരം വിവാദങ്ങളും വിമർശനങ്ങളും ഒക്കെയായിരുന്നു താരത്തിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ബാലയുടെ ചില തുറന്നുപറച്ചിലുകൾ ആണ് ശ്രദ്ധ നേടുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ബാല സംസാരിച്ചത്. തന്റെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ അജിത്തിന്റെ സിനിമയിൽ കാണിച്ചിട്ടുണ്ടെന്നാണ് താരം പറയുന്നത്.

ഭാര്യ എലിസബത്തിന് ബാലയുടെ ഏറ്റവും ഇഷ്ടമുള്ള സിനിമയും കഥാപാത്രവും പുതിയ മുഖം എന്ന സിനിമയിലേതാണ്. അതിലെ തട്ടും മുട്ടും താളമെന്ന് തുടങ്ങുന്ന ഗാനം തനിക്ക് വലിയ ഇഷ്ടമാണെന്നും എലിസബത്ത് പറയുന്നുണ്ട്. ഇടയ്ക്ക് ഭർത്താവിനോട് ദേഷ്യം തോന്നുന്ന സമയത്ത് ഈ ഗാനം കാണുകയാണ് ചെയ്യാറുള്ളത്. അപ്പോൾ കുറച്ച് സ്നേഹം കൂടുതൽ തോന്നുമെന്നും എലിസബത്ത് പറയുന്നു. എന്നാൽ ഇത് കേട്ട് ബാല എന്തിനാണ് ദേഷ്യം തോന്നുന്നത് ഭാര്യയോട് ചോദിച്ചിരുന്നത്. ആളുകളുടെ മുൻപിൽ തങ്കപ്പെട്ട സ്വഭാവവും അല്ലാത്തപ്പോൾ അത്ര തങ്കപ്പെട്ട സ്വഭാവവും അല്ല എന്നാണ് ഭർത്താവിനെ കുറിച്ചുള്ള എലിസബത്തിന്റെ കമന്റ്.

എന്നാൽ ഭാര്യയുടെ ഉള്ളിൽ ഒരു സിബിഐ ഓഫീസർ ഉണ്ട് എന്നാണ് ബാല പറയുന്നത്. ഏതെങ്കിലും ഒരു പെണ്ണോ നടിമാരിൽ ആരെങ്കിലുമോ വിളിച്ചാൽ അവളുടെ ഉള്ളിൽ ഒരു അന്വേഷണം തുടങ്ങും. പക്ഷേ അത് തനിക്ക് താങ്ങാൻ പറ്റുന്നില്ലന്നും ബാല പറയുന്നുണ്ട്. എന്നാൽ പുള്ളി ഇതിന്റെയും അപ്പുറത്താണ് എലിസബത്ത് പറഞ്ഞത്. പൊസസീവ്നെസ് കണ്ടുപിടിച്ച ആളാണ് എന്നും ഭാര്യ കൂട്ടി ചേർക്കുന്നുണ്ട്. ഇടയ്ക്കിത് നമ്മുടെ കുട്ടിയാണോന്ന് തോന്നിപ്പോകും. അതൊക്കെ ഭയങ്കരമായ ആസ്വദിക്കുന്ന ആളാണ്.

അപ്പോൾ നമുക്ക് സ്നേഹം കൂടും. എത്ര കഴിഞ്ഞാലും അത് മറക്കാൻ സാധിക്കില്ല. എലിസബത്തുമായി വേർപിരിഞ്ഞ്ഞെന്ന് പറഞ്ഞവരോടും ഞങ്ങളുടെ കാര്യം നിങ്ങൾ എന്തിനാണ് നോക്കുന്നത് എന്നായിരുന്നു ബാല ചോദിച്ചത്. അതിനെപ്പറ്റി ഇനി ക്യാമറയ്ക്ക് മുൻപിൽ താൻ ചർച്ച ചെയ്യുന്നില്ലന്നും ബാല പറഞ്ഞിരുന്നു. ഇഷ്ടമുള്ള സിനിമ എന്നത് വിശ്വാസമാണ്. ആ സിനിമയുടെ കുറെ ഭാഗങ്ങൾ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളാണ്. ബാലയുടെ സഹോദരനായ ശിവ രചിന നിർവഹിച്ച് സംവിധാനം ചെയ്ത സിനിമയിലെ കഥയിൽ കുറച്ചൊക്കെ താനും പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നും അതിലെ ഒരു ഡയലോഗ് താനാണ് പറഞ്ഞു കൊടുത്തതെന്നും ഒക്കെ നടൻ പറയുന്നുണ്ട്. സ്വന്തം അച്ഛനെ മകൾ അങ്കിൾ എന്ന് വിളിക്കുന്ന ഒരു സീൻ ഉണ്ട്. അത് ശരിക്കും ജീവിതത്തിൽ നടന്നതാണെന്ന് ബാല പറയുമ്പോൾ ഇടയ്ക്ക് സിനിമ കണ്ടു കൊണ്ട് ബാല കരയാറുണ്ട് എന്ന് എലിസബത്തും കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply