സിനിമ നടനായ ബാല അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് എന്ന തരത്തിലുള്ള വാർത്ത കുറച്ചു സമയങ്ങളിലായി സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വൈറലായി മാറുന്നുണ്ട്. ഉണ്ണി മുകുന്ദൻ സുരേഷ് കൃഷ്ണ തുടങ്ങിയവർ ബാലയെ സന്ദർശിക്കുകയും ചെയ്തിരുന്നു എന്നാൽ ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന അത്രയും പ്രശ്നം പാലിക്കില്ല എന്നാണ് സംവിധായകനായ അനുപ് പന്തളം പറയുന്നത്. ബാലയുടെ ആഗ്രഹമായിരുന്നു മകളെ കാണണമെന്ന്.
പല അഭിമുഖങ്ങളിലും മകൾ അവന്തികയെ കാണാൻ സാധിക്കാത്തതിന്റെ വേദനയെക്കുറിച്ച് ബാല തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. മകളെ താൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്നായിരുന്നു ബാല പറഞ്ഞത്. ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹമോചനത്തിനുശേഷം പാപ്പു എന്ന അവന്തിക അമൃതയ്ക്കൊപ്പമാണ്. ഇടയ്ക്ക് ബാലയെ കാണാൻ മകൾ എത്തുമായിരുന്നുവെങ്കിലും ഇതിനിടയിൽ ഇരുവരും തമ്മിലുള്ള ബന്ധം അറ്റു പോവുകയായിരുന്നു ചെയ്തത്.
മകളെ കാണണമെന്ന് ആഗ്രഹം ബാലയ്ക്കുണ്ടായിരുന്നു. ബാലയുടെ സുഹൃത്തും യൂട്യൂബറുമായ സൂരജ് പാലാക്കാരൻ രാവിലെ തന്നെ വീഡിയോയിലൂടെ അറിയിച്ചിരുന്നു. ബാലിയുടെ മുൻ ഭാര്യ അമൃത സുരേഷ് വീഡിയോ കാണുന്നുണ്ടെങ്കിൽ മകളെ ബാലെ കൊണ്ട് കാണിക്കണം എന്നും അയാളുടെ ആഗ്രഹമാണ് അത് എന്നുമായിരുന്നു സൂരജ് പാലാക്കാരൻ പറഞ്ഞത്. ഇപ്പോഴിതാ ബാലയുടെ ആഗ്രഹം സാധിച്ചു നൽകിയിരിക്കുകയാണ് അമൃത സുരേഷ് മകൾ പാപ്പുവുമായി അമൃത ബാലയെ കാണാൻ ഓടിയെത്തി ഒപ്പം ഗോപി സുന്ദർ അഭിരാമി സുരേഷ് അമൃതയുടെയും അഭിരാമിയുടെയും അമ്മ തുടങ്ങിയവരും ഉണ്ടായിരുന്നു.
കുടുംബസമേതം ആണ് ഇവർ ബാലയെ കാണാനായി എത്തിയത്. ബാലചേട്ടൻ ഓക്കെയാണ് സർജറിയെ പറ്റിയുള്ള കാര്യങ്ങൾ ഒന്നും അറിയില്ല എന്നായിരുന്നു അമൃതയുടെ അനുജത്തിയായ അഭിരാമി സുരേഷ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. മകൾ പാപ്പുവിനെയും കൂട്ടിയാണ് അമൃത എത്തിയിരുന്നത്. ബാലയുടെ മോശമായി ഈ അവസ്ഥയിൽ എല്ലാ പിണക്കങ്ങളും മറന്ന് അമൃത കുഞ്ഞിനെയും കൊണ്ട് എത്തിയത് നല്ല കാര്യമാണ് എന്ന് പലരും കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്.
അമൃതയെ എന്തൊക്കെ കുറ്റം പറഞ്ഞാലും അമൃതയുടെ ഈ ഒരു രീതി ഇഷ്ടമായി എന്നും ഇതിന് അമൃതയെ അഭിനന്ദിക്കുന്നുണ്ട് എന്നുമാണ് ചിലർ കമന്റ് ചെയ്യുന്നത്. അമൃതയ്ക്കൊപ്പം ഗോപി സുന്ദറും എത്തിയിരുന്നു ഇരുവരും ഒരുമിച്ചാണ് ബാലയെ കാണാനായി പോയത്. മകൾ പാപ്പുവിനോട് ബാല സംസാരിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. ബാലയുടെ നില ഗുരുതരമാണ് എന്നും കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് നിലവിലുള്ള ഒരു മാർഗ്ഗം എന്നുമാണ് ആശുപത്രിവൃത്തങ്ങൾ അറിയിക്കുന്നത്.