തന്നെ മകൾ ജനിച്ച സമയത്ത് പോലീസുകാർ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു എന്ന് ബാല ! ഒടുവിൽ സംഭവിച്ചത്

മാധ്യമങ്ങളിൽ എല്ലാം തന്നെ ഇടം നേടുന്ന വ്യക്തിയാണ് ബാലയുടെ സ്വകാര്യജീവിതം. ഇവരുടെ ജീവിതം ആദ്യം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ വൈറലായി മാറിയിട്ടുണ്ട്. അമൃത സുരേഷുമായുള്ള വിവാഹവും പിന്നീട് വിവാഹമോചനത്തിൽ അത് അവസാനിച്ചതും ഒക്കെ തന്നെ പ്രേക്ഷകർക്ക് പരിചിതമായ കാര്യങ്ങളാണ്. പിന്നീട് ആയിരുന്നു ബാല രണ്ടാമത് വിവാഹം കഴിച്ചത്. രണ്ടാം വിവാഹവും തനിക്ക് ശരിയായ രീതിയിൽ നീണ്ടുനിന്നില്ലന്ന് പറഞ്ഞുകൊണ്ട് ബാല തന്നെ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തിരുന്നു. അഭിമുഖങ്ങളിലും മറ്റും ബാല കൂടുതൽ സജീവമായിരുന്നു.

ഒരു അഭിമുഖവും ഈ അഭിമുഖത്തിൽ പറയുന്ന ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത്. മകളെക്കുറിച്ച് ഒക്കെ തന്നെ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ മകളെ ഇപ്പോൾ വളരെയധികം മിസ്സ് ചെയ്യുന്നുണ്ട് എന്നാണ് ഇന്ത്യാഗ്ലീറ്റ്സിന് നൽകിയ അഭിമുഖത്തിൽ ബാല വ്യക്തമായി തന്നെ പറയുന്നത്. ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിച്ച നിമിഷം എന്നത് തന്റെ മകൾ ജനിച്ച സമയത്ത് തന്നെയായിരുന്നു. അവൾ ജനിച്ചു എന്ന വാർത്ത കേൾക്കുന്ന സമയത്ത് താനൊരു സിനിമ നിർമ്മിക്കുന്ന സമയമാണ്. ആശുപത്രിയിൽ അഡ്മിറ്റ് ആയി എന്ന് അറിഞ്ഞ സമയം തന്നെ താൻ തിരക്കുപിടിച്ച് എയർപോർട്ടിലേക്ക് ചെല്ലുകയായിരുന്നു ചെയ്തത്. തിരക്കിനിടയിൽ അബദ്ധത്തിൽ തന്റെ കയ്യിൽ ഒരു കത്തി പോക്കറ്റിൽ കയറി. ഉടനെ തന്നെ എയർപോർട്ടിൽ എത്തിയപ്പോൾ അത് അവർ കണ്ടുപിടിച്ചു. പോലീസ് തന്നെ തടഞ്ഞുവച്ചു.

ആ സമയത്താണ് തനിക്ക് മകൾ ജനിച്ചു എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ഫോൺകോൾ വരുന്നത്. അപ്പോൾ തനിക്കുണ്ടായ സന്തോഷത്തെക്കുറിച്ച് തനിക്ക് പറഞ്ഞറിയിക്കാൻ പോലും അറിയില്ല. അത്രയ്ക്ക് സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു. ഓടി കിതച്ചു ആണ് താൻ ആശുപത്രിയിലെത്തിയത്. അവളുടെ മുഖം താൻ ആദ്യമായി കണ്ടു. ആ നിമിഷം അവളുടെ മുഖത്ത് ഒരു ചെറിയ ചിരിയുണ്ടായിരുന്നു. അതാണ് ഏറ്റവും സന്തോഷം തോന്നിയ നിമിഷം. അവൾ ആദ്യമായി കുമ്പിട്ട് കിടന്നത് മുതൽ എല്ലാ കാര്യങ്ങളും തനിക്ക് മനോഹരമായ ഓർമ്മകൾ തന്നെയാണ്.

ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വരാറുണ്ടായിരുന്നു. എന്നാൽ കുറച്ചു കാലങ്ങളായി മകളും ആയി ഒരുമിച്ചുള്ള ചിത്രങ്ങൾ ഒന്നും കാണുന്നില്ല. എന്റെ ജീവനേക്കാൾ ഏറെ ഞാൻ ഈ ലോകത്തെ സ്നേഹിക്കുന്നത് എന്റെ മകളെയാണ് എന്ന് പലവട്ടം ബാല അഭിമുഖങ്ങളിലൊക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. മകളെ താൻ ഇപ്പോൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്ന് ബാല പറയുന്നതിലൂടെ മകളും ബാലയും തമ്മിലുള്ള കൂടിക്കാഴ്ചകൾ കുറഞ്ഞു എന്നാണ് പ്രേക്ഷകരും അനുമാനിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply