കളഭം എന്ന ചിത്രത്തിലൂടെയും മലയാള സിനിമയിൽ തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ച നടനാണ് ബാല. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ ബാല പുതിയമുഖമേന്ന സിനിമയിലെ പ്രതിനായക വേഷത്തിലൂടെയും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ബാലയുടെ ഏറ്റവും പുതിയ ചിത്രമായ ഷഫീക്കിന്റെ സന്തോഷം എന്ന ചിത്രം റിലീസിനെത്തിരിക്കുകയാണ്. ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ബാല ശക്തമായ ഒരു തിരിച്ചുവരവ് നടത്തുന്നത്. പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം ഒരുപക്ഷേ ബാലയുടെ ശക്തമായ ഒരു വേഷം തന്നെയായിരിക്കും ഷെഫീക്കിന്റെ സന്തോഷമെന്ന ചിത്രം. ഈ ചിത്രത്തിലെ കഥാപാത്രത്തിൽ ഒരു ഹാസിയാത്മകമായ രീതിയിലാണ് ബാല എത്തുന്നത്. ഈ ചിത്രം റിലീസ് ആവുന്നതിനു മുൻപേ തന്നെ ആളുകൾ അറിഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രം കാണാൻ എത്തിയിരിക്കുകയാണ് ബാലയും ഭാര്യ എലിസബത്തും. ഈ സമയത്ത് എലിസബത്തും ബാലയും തമ്മിൽ സംസാരിക്കുന്ന കാര്യങ്ങൾ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമ എങ്ങനെയുണ്ടായിരുന്നുവെന്ന് എലിസബത്തിനോട് ചോദിച്ചപ്പോൾ സൂപ്പറായിരുന്നുവെന്നും കോമഡി കഥാപാത്രമാണെന്നും വീട്ടിൽ നന്നായി കോമഡി പറയുന്ന മനുഷ്യനാണ് എന്നുമൊക്കെ പറയുന്നുണ്ട്. ചോദ്യങ്ങൾക്ക് എല്ലാം ഏറെ രസകരമായി മറുപടിയായിരുന്നു ഉണ്ടായിരുന്നത്. ഇത് മലയാളത്തിലേക്കുള്ള ഒരു ശക്തമായ തിരിച്ച് വരവാണോന്ന് ചോദിച്ചപ്പോൾ ബാല പറഞ്ഞത് ഞാനതിന് എവിടെപ്പോയി എന്നതായിരുന്നു. ഒപ്പം മറ്റൊരു കാര്യം കൂടി ബാല പറയുന്നുണ്ടായിരുന്നു.
ഞാൻ ഇനി പറയുന്ന കാര്യം എഡിറ്റ് ചെയ്യാതെ നിങ്ങൾ കൊടുക്കുമോന്ന്. അങ്ങനെ തന്നെ ചെയ്യാമെന്ന് മാധ്യമപ്രവർത്തകർ പറയുമ്പോൾ എന്നാൽ ഇത് എഡിറ്റ് ചെയ്യരുതെന്ന് പറഞ്ഞിട്ടാണ് മകൾ പാപ്പുവിനെ കുറിച്ച് ബാല പറയുന്നത്. പാപ്പു ഇവിടെ വരുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ചില ഫ്രോഡുകൾ ഉണ്ടെന്നും ബാല പറയുന്നു. അങ്ങനെയുള്ള ആരെയാണ് ഉദ്ദേശിച്ചതെന്ന് മാധ്യമപ്രവർത്തകർ ചോദിക്കുമ്പോൾ ഞാൻ ആരെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങൾക്കറിയാമല്ലോ എന്നാണ് ബാല പറയുന്നത്.
അതോടൊപ്പം ഗോപി മഞ്ചൂരിയോന്നും ബാല പറയുന്നുണ്ട്. അതോടെ ആരെയാണ് ഉദ്ദേശിച്ചത് എന്ന് പ്രേക്ഷകർക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു. ക്യാമറയുടെ മുന്നിൽ വന്ന് നിന്ന് ഞാനൊരു പാവമാണ് എന്നെ മനസ്സിലാക്കു എന്നൊക്കെ പറയുന്നത് പലരുടെയും പ്രഹസനമാണ് എന്ന തരത്തിലും ബാല സംസാരിച്ചിരുന്നു. ആരെയൊക്കെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞത് എന്ന് കേൾക്കുന്നവർക്കും പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. തന്റെ മകളെ തന്നിൽ നിന്നും അകറ്റിയവരോടുള്ള ഒരു മറുപടി തന്നെയായിരുന്നു ബാല നൽകിയത് എന്ന് പറയണം.