വീട്ടിൽ കയറിയവരുടെ ഉദ്ദേശം ഇതായിരുന്നു തുറന്നു പറഞ്ഞു ബാല – എന്നെ നാണം കെടുത്തരുത്. ഒരു 30 – 40 പേരെ വിടൂ എന്നും ബാല പറയുന്നു

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ വീട്ടിൽ കള്ളന്മാർ കയറി എന്നു പറഞ്ഞുകൊണ്ട് താരം എത്തിയിരുന്നത്. തന്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചു എന്നും ബാല പറഞ്ഞിരുന്നു. കഞ്ചാവും മറ്റും അടിച്ചിട്ടുള്ളവർ ആയിരുന്നു വീട്ടിൽ കയറിയത് എന്നാണ് ബാല പറഞ്ഞിരുന്നത്. അക്രമികൾ ഇതിന് മുൻപും തന്റെ വീട്ടിൽ വന്നിട്ടുണ്ട് എന്നും ബാലയും ഭാര്യയും ഒരു ദിവസം രാവിലെ 6 മണിക്ക് ഞാനും ഭാര്യയും നടക്കാൻ പോവുകയായിരുന്നു. അപ്പോൾ രണ്ടുപേർ വന്നിരുന്നു. എലിസബത്തിന്റെ കാലിൽ വീണു.

പിറ്റേദിവസം ആരോടും പറയാതെ ഇവർ വീട്ടിലേക്ക് കയറി വന്നു. എന്റെ സുഹൃത്തുക്കൾ അവിടെയുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ പെട്ടെന്ന് ഇറങ്ങിപ്പോയി. ഇറങ്ങിപ്പോയവർ പുറത്തൊക്കെ കറങ്ങി. പിന്നെ അകത്തു കയറാൻ ശ്രമിച്ചു എന്ന് ബാല പറയുന്നു. തന്റെ കയ്യിൽ സിസിടിവി ദൃശ്യങ്ങൾ ഉണ്ട് എന്നും അവരുടെ വണ്ടി നമ്പർ വരെ കയ്യിലുണ്ട് എന്നും ബാല പറയുന്നുണ്ട്. നാവിൽ സ്റ്റാമ്പ് വെച്ചാണ് അവർ വന്നത് എന്നാണ് പറയുന്നത്. എലിസബത്തിന് ഇപ്പോൾ ഇവിടെ നിൽക്കാൻ വരെ പേടിയാണ് എന്നും അവരൊരു ഡോക്ടറാണ് ജീവിതത്തിൽ ഇതൊന്നും അവൾ കണ്ടിട്ടില്ല എന്നും ജീവിക്കാൻ സമ്മതിക്കുന്നില്ല ഭാര്യയുടെ കാലിൽ വന്ന് വീണവർ തന്നെയാണ് ആക്രമിക്കാൻ വന്നത്.

അതുൽ എന്നാണ് പേര് എന്നുമൊക്കെ ബാല പറയുന്നുണ്ട്. തന്നെ കൊല്ലണമെന്ന് കരുതി തന്നെയാണ് അവർ വന്നത് എന്നും ബാല പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടായത്. ഞാനെന്തു പാപമാണ് ചെയ്തത്. ഇനി കൊട്ടേഷൻ ആണോ എന്ന് അറിയില്ല. അങ്ങനെയാണെങ്കിൽ രണ്ടുപേരെ വിട്ട് എന്നെ നാണം കെടുത്തരുത്. ഒരു 30 – 40 പേരെ വിടൂ എന്നും ബാല പറയുന്നു. ആണുങ്ങൾ ഇല്ലാത്ത സമയത്ത് വീട്ടിൽ ചെന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നത് ആണത്തമല്ല.

എലിസബത്തിന് ഇപ്പോൾ ഇവിടെ നിൽക്കാൻ വരെ പേടിയാണ്. ജീവിതത്തിൽ ഇതൊന്നും അവൾ കണ്ടിട്ട് പോലും ഇല്ല. എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല ഫുൾ സിസിടിവി ദൃശ്യങ്ങളാണ് കയ്യിലുള്ളത് എന്നും പറയുന്നു. അവന്മാരെ പോലീസ് പിടിക്കണമെന്നും കഞ്ചാവ് അടിക്കുന്നവന് നിയമമുണ്ട് നല്ലത് ചെയ്യുന്നവർക്ക് നിയമമില്ല ഈ കഞ്ചാവ് സ്റ്റാമ്പ് എന്നിവ ഉപയോഗിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർക്ക് അമ്മയും പെങ്ങളും ആയുള്ള വ്യത്യാസം അറിയില്ല. കഴിഞ്ഞ ദിവസം ഞാനും ലഹരിക്കെതിരെ ക്യാമ്പയിനിൽ പങ്കെടുത്തിരുന്നു എന്നും ബാല പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply