നടൻ ബാലയുടെ വീട്ടിൽ ആക്രമണം നടത്തിയത് ആരെന്നു കണ്ടോ ? സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കി താരം

bala actor home

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരാണ് ബാല. പലപ്പോഴായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ വാർത്തകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ബാലയുടെ വീട്ടിൽ ആക്രമണമുണ്ടായിരിക്കുന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കാറിലെത്തിയ മൂന്നു പേരാണ് ബാലയുടെ വീട്ടിലെത്തി വളരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള രംഗങ്ങൾ സൃഷ്ടിച്ചത്. ബാല വീട്ടിൽ ഇല്ലാത്ത സമയം നോക്കിയായിരുന്നു അക്രമികൾ എത്തിയത്.

കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി പോയതായിരുന്നു ബാല. ബാലയുടെ ഭാര്യ എലിസബത്ത് മാത്രം വീട്ടിലുള്ള സമയത്ത് ആയിരുന്നു ആക്രമികൾ എത്തി ഭീതിപ്പെടുത്തുന്ന രംഗങ്ങൾ സൃഷ്ടിച്ചത്. അയൽ വീട്ടിലെത്തി അവരെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് ആക്രമണം നടത്തിയത് എന്ന് സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നതായി ബാല അറിയിച്ചു.

മൂന്നു പേർ അടങ്ങുന്ന സംഘമാണ് അക്രമത്തിന് എത്തിയതെന്ന് താരം പറയുന്നു. ഫ്ലാറ്റുകളിലെ പാർക്കിംഗ് ഏരിയയിൽ സ്ത്രീകൾക്ക് നേരെ പ്രശ്നങ്ങളുണ്ടാക്കുന്നവരാണ് ഇവരെന്ന സംശയവും താരം പ്രകടിപ്പിച്ചു. മറ്റു വീടുകളിൽ നിന്നും ഹെൽമെറ്റും സൈക്കിളും ഉൾപ്പെടെ മോഷ്ടിക്കുന്നവരാണ് ഇവർ എന്ന് സംശയവും താരം പങ്കുവെച്ചു. ഇതിനു മുമ്പും സമാനമായ അനുഭവം ബാലയ്ക്ക് ഉണ്ടായിരുന്നു. ഇതിന്റെ തലേ ദിവസം ബാല ഉൾപ്പെടെ സുഹൃത്തുക്കൾ വീട്ടിലുള്ളപ്പോൾ ഇവർ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചിരുന്നു.

ദിവസങ്ങൾക്കു മുമ്പ് ബാലയും ഭാര്യ എലിസബത്തും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകൻ ആണെന്ന വ്യാജേന ഒരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തിരുന്നു എന്ന് ബാല പറയുന്നു. സംഭവത്തിനെ കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട് താരം. ഉടനടി ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായി ബാല പ്രതികരിച്ചു. ബാലയുടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടാറുണ്ട്.

അടുത്തിടെ ബാലയുടെ രണ്ടാം വിവാഹവും പരാജയമാണ് എന്ന രീതിയിലുള്ള വാർത്തകളാണ് വ്യാപകമായി പ്രചരിച്ചത്. ആദ്യ ഭാര്യ അമൃത സുരേഷുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല രണ്ടാമത് ഡോക്ടർ എലിസബത്തിനെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യ കാലങ്ങളിൽ ബാലയുടെ സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആയിരുന്ന എലിസബത്തിനെ പിന്നീട് കാണാതെ ആയതോടെ ഇവർ വേർപിരിയുകയാണ് എന്ന വാർത്തകൾ പ്രചരിക്കുകയായിരുന്നു.

മികച്ച ഒരു നടൻ മാത്രമല്ല തികഞ്ഞ ഒരു മനുഷ്യസ്നേഹി കൂടി ആണ് ബാല. ഇന്ന് ആയിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസം ബാല സ്പോൺസർ ചെയ്യുന്നുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വേണ്ടി ആശ്രമം പണിതിട്ടുണ്ട് ബാല. ആദിവാസികുട്ടികൾക്ക് അവരുടെ വീട്ടിലേക്ക് വെളിച്ചവും, സ്പോർട്സ് കുട്ടികൾക്ക് വേണ്ട സൗകര്യങ്ങളും താരം സ്പോൺസർ ചെയ്യുന്നുണ്ട്. പ്രമുഖ മെഡിക്കൽ ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിൽ നിരവധി ഓപ്പറേഷനുകൾ ബാല സ്പോൺസർ ചെയ്തിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply