ഇതുവരെ ആരും അറിയാത്ത കാര്യങ്ങൾ പുറത്ത് പറഞ്ഞു മനംനൊന്ത് ജീവനൊടുക്കിയ ബൈജു രാജിന്റെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നു !

ന്യൂസിലാൻഡിൽ എത്തിയ ശേഷം ബൈജു രാജും ഭാര്യയും തമ്മിൽ ഒന്നൊന്നര വർഷത്തിന് ശേഷം തർക്കങ്ങൾ ഉണ്ടായിത്തുടങ്ങി എന്നാണ് ബൈജുവിന്റെ അച്ഛൻ പറയുന്നത്. ബൈജുവിന്റെ ഭാര്യയ്ക്ക് വിവാഹത്തിന് മുന്നേ മറ്റൊരു ബന്ധം ഉള്ള വിവരം ബൈജു അറിഞ്ഞതിനെ തുടർന്നായിരുന്നു തർക്കങ്ങൾ ആരംഭിച്ചത് എന്നും ഇദ്ദേഹം പറയുന്നു. ഫോണിലൂടെയുള്ള ചാറ്റുകളും മറ്റും ബൈജു കണ്ടുപിടിക്കുകയും തുടർന്ന് വാക്ക് തർക്കങ്ങൾ ഉണ്ടാവുകയുമായിരുന്നു. പിന്നീട് ബൈജുവിന്റെ ഭാര്യ തന്റെ സഹോദരനെ വിളിച്ച് സ്പീക്കറിലിട്ട് സംസാരിച്ചിട്ടുണ്ടായിരുന്നു എന്നും അതിലൂടെ ബൈജുവിന്റെ ഭാര്യയുടെ സഹോദരൻ അസഭ്യ ഭാഷയിൽ പലതും പറയുന്നുണ്ടായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

ഫോൺ സ്പീക്കറിലിട്ടത് കാരണം ഭാര്യയും ഭാര്യ സഹോദരനും തമ്മിലുള്ള സംഭാഷണങ്ങളെല്ലാം ബൈജു കേൾക്കാൻ ഇടയുണ്ടായി. തുടർന്ന് ദേഷ്യം വന്ന ബൈജു ഫോൺ തട്ടിത്തെറിപ്പിക്കുകയും പിന്നീട് അതേ ഫോണിലൂടെ ഭാര്യ സഹോദരനുമായി ബൈജു വഴക്കുണ്ടാക്കി എന്നും ഇദ്ദേഹം പറയുന്നു. പിന്നീട് ബൈജുവിന്റെ ഭാര്യ പോലീസിൽ വിവരമറിയിക്കുകയും തന്നെ ഉപദ്രവിച്ചു എന്ന് പറയുകയും ചെയ്തിരുന്നു എന്നും എന്നാൽ ശാരീരികമായി ഉപദ്രവിച്ച പാടുകളൊന്നും ഉണ്ടായിരുന്നില്ല എന്നും ബൈജുവിന്റെ അച്ഛൻ വ്യക്തമാക്കി.

പിന്നീട് പോലീസുകാർ ചേർന്ന് ഇരുവരെയും ഇരു സ്ഥലങ്ങളിലായി പാർപ്പിക്കുകയും തുടർന്ന് ബൈജുവിന്റെ ഭാര്യ സാധനങ്ങൾ എല്ലാം കാലിയാക്കി ബൈജു അറിയാതെ കുഞ്ഞുമായി നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്യുകയായിരുന്നു. ബൈജുവിന്റെ ഭാര്യയുടെ കുടുംബം ഒരു ഗുണ്ട മാഫിയ ബ്ലേഡ് ഫാമിലി ആയിരുന്നുവെന്നും അതുകൊണ്ടു തന്നെ ബൈജുവിന്റെ സാമ്പത്തികം മുഴുവനും ഭാര്യയുടെ അമ്മയും സഹോദരനും നേരത്തെ തന്നെ കൈക്കലാക്കി വെച്ചിട്ടുണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. അത്തരത്തിൽ താൻ നക്കിയ പണം ബൈജു തിരികെ ചോദിച്ചുവെന്നും അത് കൂടുതൽ വഴക്കിന് കാരണമായി എന്നും ഇയാൾ പറയുന്നു.

പിന്നീട് ഭാര്യയുടെ സഹോദരന്റെ വിവാഹ ചടങ്ങുകളിൽ ബൈജു പങ്കെടുത്തില്ലായിരുന്നു എന്നും അത് ഭാര്യക്ക് ബൈജുവിനോട് കൂടുതൽ ദേഷ്യം ഉണ്ടാക്കാൻ കാരണമായി എന്ന് ഇദ്ദേഹം പറയുന്നു. തുടർന്ന് സാമ്പത്തികമായും വ്യക്തിപരമായും എല്ലാം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു കടുംകൈ ബൈജു തിരഞ്ഞെടുത്തത് എന്നും ഇദ്ദേഹം വ്യക്തമാക്കി. ബൈജുവിനെ താൻ ഒരുപാട് ഉപദേശിച്ചിട്ടുണ്ട് എന്നും അവള് പോകുന്നെങ്കിൽ പോകട്ടെ നിനക്ക് മറ്റൊരു നല്ല പെണ്ണിനെ കിട്ടുമെന്ന് ഒത്തിരി തവണ പറഞ്ഞിട്ടുണ്ട് എന്നും ബൈജുവിന്റെ അച്ഛൻ പറയുന്നു.

എന്നാൽ സൂയിസൈഡ് ചെയ്യുന്നത് പാപമാണെന്ന് തനിക്കറിയാമെന്നും അതല്ലാതെ തന്റെ മുന്നിൽ മറ്റൊരു വഴിയും ഇല്ല എന്നുമായിരുന്നു ബൈജുവിന്റെ മറുപടി. നാട്ടിൽ എത്തിയ ബൈജു വീട്ടിലേക് വന്നിട്ടില്ല എന്നും തന്റെ അമ്മയുടെ ആശുപത്രി ചികിത്സയ്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു വച്ചിരുന്നു എന്നും ഇദ്ദേഹം പറയുന്നു. തുടർന്ന് വീട്ടിലേക് വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് ബൈജു പറഞ്ഞതെന്നും എന്നാൽ താൻ ലോഡ്ജിലേക് വരാമെന്ന് പറഞ്ഞപ്പോൾ പപ്പാ വരണ്ട എന്നാണ് ബൈജു പറഞ്ഞതെന്നും ഇദ്ദേഹം പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply