ആ ഒരു പാട്ടാണ് എന്നെ ഈ കുഴിയിൽ ചാടിച്ചതെന്ന് ! ബാബുരാജു വാണി വിശ്വനാഥും തമ്മിൽ ഉള്ള പ്രണയം ആരംഭിച്ചത് ഇങ്ങനെ

vani viswanath and baburaj love story

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള താര ദമ്പതിമാരാണ് ബാബുരാജും വാണി വിശ്വനാഥും. മലയാള സിനിമയെ അമ്പരപ്പിച്ച ഒരു വിവാഹമായിരുന്നു ഇവരുടെതെന്ന് പറയേണ്ടിയിരിക്കുന്നു. ഒരുകാലത്ത് വില്ലൻ കഥാപാത്രങ്ങൾ ചെയ്തിരുന്ന ബാബുരാജും നായികയായി നിറഞ്ഞു നിന്നിരുന്ന വാണി വിശ്വനാഥനും തമ്മിൽ വിവാഹിതരായപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു പോയിരുന്നു. ഇവർക്കിടയിലേക്ക് എങ്ങനെ പ്രണയം കടന്നുവന്നു എന്നായിരുന്നു എല്ലാവരുടെയും സംശയം. ഇപ്പോൾ ഇതാ ഗ്യാങ് എന്ന ചിത്രത്തിൽ ആയിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത് തുറന്നു പറയുകയാണ് ബാബുരാജ്. അതോടൊപ്പം ഇരുവരും തമ്മിൽ പ്രണയത്തിലായതിനെക്കുറിച്ചും ബാബുരാജ് പറയുന്നു.

എനിക്ക് പാട്ടുപാടാൻ ഒന്നും അറിയില്ല എന്നായിരുന്നു വാണി വിചാരിച്ചത്. ഒരു പാട്ടുപാടിയിട്ട് എന്നോട് പറഞ്ഞു ഈ പാട്ടിന്റെ ചരണം പാടാൻ. ഞാൻ പാടിയാൽ എന്ത് തരും എന്ന് ഞാൻ ചോദിച്ചു. അവൾ ഒന്നും മിണ്ടിയില്ല ഞാൻ ചരണം പാടി ഉടൻ അവൾ എഴുന്നേറ്റ് ഓടി. അതായിരുന്നു ഞങ്ങളുടെ പ്രണയത്തിന്റെ ആരംഭമെന്നു പറയുന്നത്. അവൾ ഇപ്പോഴും പറയുന്നത് ഒരു പാട്ടാണ് എന്നെ കുഴിയിൽ ചാടിച്ചതെന്ന് ഏറെ രസകരമായി ബാബുരാജ് പറയുന്നു. തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുന്ന നിരവധി ചിത്രങ്ങളിൽ ശക്തമായ വേഷങ്ങളിലായിരുന്നു താരത്തെ കാണാൻ സാധിച്ചിരുന്നത്.

അക്കാലത്ത് നിലനിന്നിരുന്ന നായിക സങ്കല്പങ്ങളിൽ നിന്നും വേറിട്ടായിരുന്നുവെന്നത് എന്നും പറയേണ്ടിയിരിക്കുന്നു കാൽവിരൽ കൊണ്ട് കളം വരച്ച് മുഖത്ത് നാണത്തിന്റെ അലയൊലികൾ തീർക്കുന്നവൾ ആയിരിക്കണം നായിക എന്ന സങ്കല്പത്തിൽ നിന്നും വേറിട്ട ഒരു ആക്ഷൻ നായികയായിരുന്നു വാണി. വിവാഹത്തിനു ശേഷം താരം ഒരു കുടുംബിനിയായി മാറുകയാണ് ചെയ്തത്. പിന്നീട് ബാബുരാജിനൊപ്പം തന്നെ ബ്ലാക്ക് ഡാലിയ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് താരം നടത്തിയിരുന്നു.

ഇപ്പോഴും സിനിമ ലോകത്തെ മാതൃകാ ദമ്പതിമാരാണ് ഇവർ. ഇവരുടെ വിശേഷങ്ങൾ ആരാധകർ നിരവധിയാണ്. വീണ്ടും അഭിനയിക്കുന്നില്ലേന്ന് പലപ്പോഴും താരത്തോട് ആരാധകർ തിരക്കാറുണ്ട്. എന്നാൽ ഉടനെ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നില്ലന്നാണ് ഇതിനു മറുപടിയായി വാണി വിശ്വനാഥ് പറയാറുള്ളത് നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് തന്നെ വാണി വിശ്വനാഥ്‌ സ്വന്തമാക്കിയിരുന്നത്. കുറച്ച് കാലം മാത്രമാണ് സിനിമ മേഖലയിൽ വാണി വിശ്വനാഥ് ഉണ്ടായിരുന്നത്.

എന്നാൽ ആ ചെറിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ വിശ്വനാഥന് സാധിക്കുകയും ചെയ്തിരുന്നു. ഒരു ആക്ഷൻ നായിക എന്ന സങ്കല്പം സിനിമയിലേക്ക് കൊണ്ടുവരുന്നത് വാണി വിശ്വനാഥ് ആണ്. വാണി വിശ്വനാഥിന് ശേഷവും മുൻപും അങ്ങനെയൊരു നായിക സിനിമയിലെത്തിയിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply