വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ബാബുരാജ്. നടി വാണി വിശ്വനാഥിന്റെ ഭർത്താവ് എന്ന പേരിലും ബാബു രാജിനെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിട്ടുണ്ടായിരുന്നു. ഒരുകാലത്ത് വില്ലനായി മാത്രം അഭിനയിച്ച ബാബുരാജ് ആഷിക് അബു ഒരുക്കിയ സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രം മുതൽ ഇങ്ങോട്ട് മറ്റൊരു ട്രാക്കിലേക്ക് കയറുകയായിരുന്നു. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ കഥാപാത്രം അത്രത്തോളം സ്വീകാര്യത ആണ് ബാബുരാജിന് നൽകിയത്.
പിന്നീട് തനിക്ക് ഹാസ്യവും വഴങ്ങും എന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു. ഇപ്പോൾ ബാബുരാജിന്റെ ആദ്യ ഭാര്യയുടെ മകൻ അഭയ് ബാബുരാജിന്റെ വിവാഹ ചടങ്ങുകളാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്. ബാബുരാജ് വിവാഹ ചടങ്ങിൽ ഉടനീളം തന്നെ മുൻനിരയിൽ ഉണ്ടായിരുന്നു എന്നതും ശ്രദ്ധ നേടിയ കാര്യമായിരുന്നു. ബാബുരാജിന്റെ മകന്റെ വിവാഹ ചടങ്ങുകൾ എന്ന പേരിലാണ് വാർത്തകൾ പുറത്തു വന്നത്. എന്നാൽ വാണി വിശ്വനാഥനെ കണ്ടില്ലല്ലോ എന്നായിരുന്നു ആ സമയത്ത് ആളുകൾ ചോദിച്ചത്.
പിന്നീടാണ് ഇത് ബാബുരാജിന്റെ ആദ്യ വിവാഹത്തിലുള്ള മകന്റെ വിവാഹമാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചത്. ആദ്യ ഭാര്യയിൽ ബാബുരാജിന്റെ രണ്ട് ആൺമക്കളാണ് ഉള്ളത്. വാണിയിലും രണ്ടു കുട്ടികളാണ് ഉള്ളത്. മകൻ അഭയുടെ വിവാഹനിശ്ചയത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു. ബാബുരാജിന്റെ ആദ്യ വിവാഹവും വിവാഹത്തിൽ രണ്ട് കുട്ടികൾ ഉണ്ട് എന്നതും പലർക്കും അറിയാത്ത ഒരു വസ്തുതയാണ് എന്നതാണ് സത്യം.
അഭയയുടെ ഭാര്യയുടെ പേര് ഗ്ലാഡിസ് എന്നാണ്. ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നും അറിയാൻ സാധിക്കുന്നു. ബാബു രാജ് ആദ്യ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം ഒരുമിച്ചു നിൽക്കുന്നതും വിവാഹത്തിന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നത് ഒക്കെ ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. നിങ്ങൾ നല്ലൊരു അച്ഛനാണ് എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. വിവാഹമോചന ശേഷം പലരും മക്കളിൽ നിന്നുപോലും അകലം പാലിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ മക്കളുടെ എല്ലാ കാര്യങ്ങളും ഉത്തരവാദിത്വത്തോടെ കൂടെ ചെയ്തു കൊടുക്കുന്നുണ്ടല്ലോ അതൊരു നല്ല രീതിയാണ് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഭാര്യക്കും മക്കൾക്കും ഒപ്പം ചിത്രങ്ങളിലും ബാബുരാജ് എത്തിയിരുന്നു വളരെ പെട്ടെന്ന് തന്നെ ഈ ചിത്രങ്ങളെല്ലാം വൈറലായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാ ഈ ചിത്രങ്ങളാണ് തരംഗം.