കൈവിട്ടു പോയെന്നു തോന്നിയ ബാലയുടെ ജീവിതം തിരിച്ചു പിടിച്ചു എലിസബത്ത് ! ഇനി മുതൽ പഴയ ബാലയെ കാണാം എന്ന് ആരാധകർ

നടൻ ബാലയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. നടൻ ബാല കരൾ രോഗവുമായി ബന്ധപ്പെട്ടായിരുന്നു ആശുപത്രിയിൽ അഡ്മിറ്റ് ആയത്.നിരവധി ആളുകളാണ് ബാല പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തുവാൻ വേണ്ടി പ്രാർത്തിച്ചത്. ഡോക്ടർമാർ അദ്ദേഹത്തിൻ്റെ കരൾ മാറ്റിവെക്കൽ മാത്രമാണ് ഇതിന് ഉപാധി എന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് കരൾ നൽകുന്നതിനുവേണ്ടി നിരവധി ആളുകളാണ് തയ്യാറായത്.

കരൾ നൽകാൻ മുന്നോട്ട് വന്നവരിൽ നിന്നും ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു ഡോക്ടർമാർ. സിനിമ പ്രവർത്തകരോടൊപ്പം നിരവധി ആരാധകരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.ബാല അവസാനമായി അഭിനയിച്ചത് ഷഫീഖിൻ്റെ സന്തോഷം എന്ന സിനിമയിലാണ്. ഈ സിനിമയിൽ ഉണ്ണി മുകുന്ദനാണ് നായകൻ.ഏർണാകുളത്തെ അമൃത ഹോസ്പിറ്റലിൽ ആണ് ബാല അഡ്മിറ്റ് ആയിരിക്കുന്നത്. കരൾമാറ്റ ശാസ്ത്രക്രിയക്ക് ശേഷം നടൻ ബാലയും എലിസബത്തും ഒന്നിച്ചുള്ള ഒരു വീഡിയോ എലിസബത്ത് ആദ്യമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

ഈ വീഡിയോ കണ്ട ആരാധകരൊക്കെ വളരെ സന്തോഷത്തിലാണ്. മലയാള സിനിമകളിൽ നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് ബാല. ആദ്യം വിവാഹം ചെയ്തത് അമൃതയെ ആയിരുന്നു എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ടും അവർ വേർപിരിഞ്ഞു. അമൃതയ്ക്കും ബാലക്കും ഒരു മകളുണ്ട്. ബാല രണ്ടാമത് വിവാഹം ചെയ്തത് ഡോക്ടർ എലിസബത്ത് ഉദയനെയാണ്.

സമൂഹമാധ്യമങ്ങളിൽ സജീവമാണ് ബാല. അദ്ദേഹം പങ്കുവെക്കുന്ന വീഡിയോകളും ഫോട്ടോകളും ഒക്കെ തന്നെ അതിവേഗം പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. അദ്ദേഹം പങ്കുവെക്കുന്ന വീഡിയോകൾക്കും ഫോട്ടോകൾക്കും നിരവധി കമൻ്റുകളാണ് ഉണ്ടാകാറ് അനുകൂലമായും പ്രതികൂലമായും ഉള്ള കമൻ്റുകൾ വരാറുണ്ട്. അദ്ദേഹം ചെയ്യുന്ന വീഡിയോകളുടെ അടിസ്ഥാനത്തിൽ പല ട്രോളുകളിലും വാർത്തകളിലും നിറഞ്ഞുനിൽക്കാറുണ്ട്.

ബാല തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ഒക്കെ തന്നെ കഴിവിൻ്റെ പരമാവധി ഉപയോഗിച്ചുകൊണ്ട് തന്നെ മികച്ചതാക്കാറുണ്ട്. നിരവധി ആരാധകർ ബാലക്കുണ്ട്. അദ്ദേഹത്തിന് ലഭിക്കുന്ന കഥാപാത്രങ്ങളൊക്കെ തന്നെ ആ കഥാപാത്രമായി മാറി അവതരിപ്പിക്കാറുണ്ട്. അദ്ദേഹത്തിൻ്റെ വാക്കുകൾ പലപ്പോഴും അതിരു കടക്കാറുണ്ടെങ്കിലും ആരാധകർ മൈൻഡ് ചെയ്യാറില്ല. അഭനയത്തിൽ മാത്രമല്ല ബാല തൻ്റെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നത് അദ്ദേഹം ഒരു നല്ല സിനിമ സംവിധായകൻ കൂടെയാണ്.

ബാല ഈയിടെ ഉണ്ണി മുകുന്ദനെതിരെയും ചില പ്രസ്താവനകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടിരുന്നു. ആ വാർത്തകൾ ചർച്ചാ വിഷയമായി മാറിയിരുന്നു. ബാലയെ എപ്പോഴും സൺഗ്ലാസ് ധരിച്ചാണ് കാണാറുള്ളത്. എപ്പോഴും സൺഗ്ലാസ് വെക്കുന്നത് സ്റ്റൈലിന് ആണോ എന്ന് പല പ്രേക്ഷകരും ചോദിക്കാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply