ദിൽഷയെ കല്യാണം കഴിക്കാനുള്ള റോബിന്റെ പുതിയ അടവ് !

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം അതിന്റെ കലാശക്കൊട്ടിൽ എത്തിനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ആരായിരിക്കും ബിഗ് ബോസ് കിരീടം ചൂടുക എന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. റിയാസ്, ദിൽഷ, ബ്ലെസ്‌ലി ഇവരിൽ മൂന്നുപേരും ബിഗ്ബോസ് കിരീടംചൂടാൻ എന്ന രീതിയിലാണ് പുറത്തുവരുന്ന വാർത്തകൾ. ബിഗ് ബോസ് റിയാലിറ്റിഷോയുടെ യഥാർത്ഥ ടൈറ്റിൽ വിന്നർ ആകേണ്ടി ഇരുന്നത് റോബിൻ രാധാകൃഷ്ണനാണ് എന്നും ആളുകൾ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴും പുറത്ത് റോബിന് ആരാധകരേറെയാണ്.

ബിഗ് ബോസിൽ മത്സരിച്ചാലും ഇല്ലെങ്കിലും ബിഗ് ബോസ് ഷോയുടെ യഥാർത്ഥ വിജയി റോബിൻ രാധാകൃഷ്ണൻ ആണെന്നാണ് റോബിന്റെ ആരാധകർ പറയാറുള്ളത്. ഇപ്പോൾ ബിഗ് ബോസിൽ ദിൽഷ വിജയിക്കുവാൻ വേണ്ടി വോട്ട് അഭ്യർത്ഥിക്കുന്ന റോബിന്റെ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. ബിഗ്ബോസിൽ എന്റെ ഇഷ്ടപ്പെട്ട മത്സരാർത്ഥിയായ ദിൽഷയ്ക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്. നിങ്ങൾക്ക് ദിൽഷയെ ഇഷ്ടമാണെങ്കിൽ നിങ്ങൾ വോട്ട് ചെയ്യണം എന്നു പറഞ്ഞുകൊണ്ടാണ് റോബിൻ വോട്ട് അഭ്യർത്ഥിക്കാൻ വന്നിരിക്കുന്നത്.

ദിൽഷയെ വിവാഹം കഴിക്കുവാൻ വേണ്ടി ഉള്ള റോബിന്റെ പുതിയ ടെക്നിക് ആണോ എന്നാണ് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുന്നത്. ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം റോബിൻ രാധാകൃഷ്ണൻ നൽകിയ പല അഭിമുഖങ്ങളിലും ദിൽഷയെ ഇഷ്ടമാണെന്നും ദിൽഷയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു ഒക്കെ തുറന്നു പറഞ്ഞിരുന്നു. ദിൽഷ കൂടി വീട്ടിൽ നിന്നും പുറത്തേക്ക് വരികയാണെങ്കിൽ രണ്ട് വീട്ടുകാരുമായി ആലോചിച്ച് ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കുമെന്നാണ് റോബിൻ പറഞ്ഞിരുന്നത്. അതുകൊണ്ട് ദിൽഷ പുറത്തിറങ്ങി ഇതൊക്കെ കാണാൻ വേണ്ടിയാണോ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

ദിൽഷയുടെ ആരാധകരെല്ലാം തന്നെ വോട്ടു ചെയ്യുന്നത് ദിൽഷയ്ക്ക് വേണ്ടി തന്നെ ആയിരിക്കും. ഇവർ ഒരുമിച്ചുള്ള കോമ്പിനേഷൻ വീഡിയോകൾക്ക് അത്രത്തോളം സ്വീകാര്യത ആയിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ ദിൽഷ തന്നെയാവും ഈ വട്ടം ടൈറ്റിൽ വിന്നർ ആവുക എന്ന ഒരു നിഗമനത്തിലാണ് ഇപ്പോൾ പ്രേക്ഷകരും എത്തിനിൽക്കുന്നത്. അതേസമയം ബ്ലെസ്സിലും വിന്നർ ആകുവാനുള്ളത് അത്രത്തോളം സാധ്യതയാണ് ഉള്ളത്. റിയാസിന് സാധ്യത ഉണ്ടെങ്കിലും വൈൽഡ് കാർഡ് എൻട്രി ആയതുകൊണ്ട് തന്നെ റിയാസ് വിജയിക്കുമെന്ന് പ്രതീക്ഷ പ്രേക്ഷകർക്കും വളരെ കുറവാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply