അവസാനകാലത്തും തന്റെ ആഗ്രഹം നിറവേറ്റാൻ പോരാടി – ഒടുവിൽ സ്വപ്‌നങ്ങൾ ബാക്കി ആക്കി യാത്രയായി അറ്റ്‌ലസ് രാമചന്ദ്രൻ

ദുബായിലെ പ്രമുഖ വ്യവസായിയായ അറ്റ്ലസ് രാമചന്ദ്രനെ പരിചയമില്ലാത്തവർ ആരും ഉണ്ടായിരിക്കില്ല. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിൽ കൂടെയാണ് അറ്റ്ലസ് രാമചന്ദ്രൻ ശ്രദ്ധ നേടിയത്. എന്നും വിശ്വസനീയമായ സ്വർണമായിരുന്നു അറ്റ്ലസിന്റെ പ്രത്യേകത. 916 എന്ന ഒരു രീതി തനിക്ക് തുടക്കം കുറിച്ചത് അറ്റ്ലസ് രാമചന്ദ്രൻ ആണെന്ന് പറയാം. അറ്റ്‌ലെസ് സ്വർണം എന്നാൽ അത്രയ്ക്ക് വിശ്വാസമാണ് ആളുകൾക്ക്. 2015 ചില സാമ്പത്തിക ഇടപാടുകളെ തുടർന്ന് അറ്റ്ലസ് രാമചന്ദ്രൻ ജയിൽ ആകുന്നത്. തുടർന്ന് 2018ലാണ് അദ്ദേഹം തിരികെയെത്തുന്നത്. ഇപ്പോൾ ദുബായിലെ ആസ്റ്റർ ആശുപത്രിയിൽ വാർദ്ധക്യസഹജമായ ചില അസുഖങ്ങളെ തുടർന്ന് അദ്ദേഹം അന്തരിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്.

80 വയസായിരുന്നു. മൻഖുൻ ആശുപത്രിയിൽ വച്ചു ഞായറാഴ്ച രാത്രിയോടെ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. ഹൃ,ദ,യാ,ഘാ, തമാണ് മരണ കാരണം. അന്ത്യകർമ്മങ്ങൾ ഇന്നു തന്നെ നടക്കുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ചെറിയ ബുദ്ധിമുട്ടുകൾ കാരണം ദുബായിൽ തന്നെയായിരിക്കും കർമ്മങ്ങൾ നടക്കുക കേസ്സും മറ്റും നിലനിൽക്കുന്നതുകൊണ്ട് അദ്ദേഹത്തിന് നാട്ടിൽ വരാൻ സാധിക്കാത്ത സാഹചര്യം ആയിരുന്നു. ശനിയാഴ്ച രാത്രിയിലാണ് അദ്ദേഹത്തിന് ഒരു നെഞ്ചുവേദന അനുഭവപ്പെടുന്നത്.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഭാര്യ ഇന്ദിര രാമചന്ദ്രനും മകൾ ഡോക്ടർ മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. വാർദ്ധക്യസഹജമായ ചില രോഗങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ എൺപതാം പിറന്നാൾ ശ്രദ്ധ നേടിയിരുന്നു. വീണ്ടും അറ്റ്‌ലെസ് ജ്വല്ലറിയുമായി തിരിച്ചുവരാൻ താൻ തീരുമാനിച്ചിരിക്കുകയാണ് എന്ന് ഏറ്റവുമടുത്ത നൽകിയ അഭിമുഖത്തിൽ കൂടി അദ്ദേഹം പറഞ്ഞിരുന്നു. എറണാകുളത്ത് ആയിരിക്കും ആദ്യത്തെ ഷോറൂം തുറക്കുന്നത് എന്നും പഴയ പ്രൗഢിയോടെ തിരിച്ചുവരുമെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്.

അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നവും അതുതന്നെയായിരുന്നു. എന്നാൽ ആ സ്വപ്നം സാക്ഷാത്കരിക്കാൻ നിൽക്കാതെ അറ്റ്ലസ് രാമചന്ദ്രൻ വിട വാങ്ങുകയായിരുന്നു ചെയ്തത്. ഇത് ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെയായിരുന്നു. ചന്ദ്രകാന്തം പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഒരു നിർമ്മാണ കമ്പനിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് അറബികഥ, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളൊക്കെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സാന്നിധ്യം കാണാൻ സാധിക്കും. ഒരു കാലത്ത് വളരെയധികം പ്രൗഢിയോടെ നിലനിന്ന ജ്വല്ലറി ആയിരുന്നു അറ്റ്ലസ് ജ്വല്ലറി. അദ്ദേഹത്തിന്റെ വിശ്വസ്തരായ ചിലരിൽ നിന്നു തന്നെയാണ് വേദനിപ്പിക്കുന്ന അനുഭവങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നത്. ഇത് ഈ ജ്വല്ലറിയുടെ തകർച്ചയ്ക്ക് കാരണവും ആയി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply