എല്ലാവർക്കും സത്യം ബോധ്യമായി – ബാലയ്ക്കെതിരെ ആദ്യമായി തുറന്നടിച്ചു ആത്മീയ

ഈ അടുത്ത കാലത്തായി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന താരമാണ് ബാല. സിനിമാ ജീവിതവും വ്യക്തിജീവിതവും കൊണ്ട് അഭിമുഖങ്ങളിൽ എല്ലാം നിറഞ്ഞു നിൽക്കുന്ന താരം. ഒരു നീണ്ട ഇടവേളക്കു ശേഷം ബാല ശ്രദ്ധേയമായ വേഷത്തിലെത്തിയ “ഷെഫീക്കിന്റെ സന്തോഷം” എന്ന ചിത്രം അടുത്തിടെ ആയിരുന്നു തീയേറ്ററിൽ എത്തിയത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് നടൻ ഉണ്ണി മുകുന്ദനെതിരെ ബാല ചില ആരോപണങ്ങൾ ഉന്നയിച്ചത് സമൂഹമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.

താൻ ഉൾപ്പെടെ സിനിമയിൽ വർക്ക് ചെയ്ത പല ആളുകൾക്കും പ്രതിഫലം നൽകിയിട്ടില്ല എന്നും സ്ത്രീകൾക്ക് മാത്രമാണ് പ്രതിഫലം നൽകിയിട്ടുള്ളത് എന്നായിരുന്നു ബാല ആരോപിച്ചത്. എന്നാൽ ഇത് തെറ്റാണെന്ന് പറഞ്ഞുകൊണ്ട് നടൻ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തുകയായിരുന്നു. ബാലയ്ക്ക് രണ്ടു ലക്ഷം രൂപ നൽകിയതിന്റെ തെളിവുകളും പുറത്തു വിട്ടു. ഇതിനു പിന്നാലെ ഈ സിനിമയിൽ പ്രവർത്തിച്ച ഒരുപാട് ആളുകൾ തങ്ങൾക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തി.

ഇതോടെ ബാലയ്ക്ക ഇതെന്തുപറ്റി എന്ന് ആലോചിച്ചു പോവുകയാണ് പ്രേക്ഷകർ. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ സിനിമയിലെ നായിക ആത്മീയ രാജൻ നടത്തിയ വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്. നിങ്ങൾ രണ്ടു പേർ തമ്മിലുള്ള പ്രശ്നത്തിന് എന്തിനാണ് സിനിമയിലെ സ്ത്രീകളെ ആവശ്യമില്ലാതെ വലിച്ചിഴക്കുന്നത് എന്നാണ് ആത്മീയ ചോദിക്കുന്നത്. സ്ത്രീകളുടെ കാര്യങ്ങൾ പറയുമ്പോൾ ഉള്ള മൂളലും ധ്വനിയും വളരെ മോശമായ രീതിയിലാണ് ഇത് കാണുന്ന ആളുകൾക്ക് തോന്നുന്നത്.

അതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കണമെന്ന് തോന്നിയതെന്നും ആത്മീയ വ്യക്തമാക്കി. ഈ പറഞ്ഞ സിനിമയിൽ അഭിനയിച്ച സ്ത്രീകളിൽ ഒരാളാണ് താനെന്നും അതുകൊണ്ടു തന്നെ ഇത് എന്നെ ബാധിക്കുന്ന വിഷയമാണെന്നും താരം കൂട്ടിച്ചേർത്തു. “ഷെഫീക്കിന്റെ സന്തോഷം” എന്ന ചിത്രത്തിൽ പ്രവർത്തിച്ച സ്ത്രീകൾക്ക് മാത്രമാണ് പ്രതിഫലം നൽകിയിട്ടുള്ളത് എന്ന് എന്ത് അടിസ്ഥാനത്തിലാണ് ബാല പറയുന്നത് എന്ന് മനസ്സിലായിട്ടില്ല.

ശമ്പളം നൽകിയിട്ടില്ല എന്ന് മറ്റുള്ളവർ പറയാത്തിടത്തോളം കാലം ഇത് മറ്റുള്ളവരുടെ പ്രശ്നമായി മാറുന്നില്ല. ബാല ഇങ്ങനെ സംസാരിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് താരം ചോദിക്കുന്നു. ആത്മീയയുടെ പ്രസ്താവന കൂടി പുറത്തു വന്നതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ബാല. എന്ത് അടിസ്ഥാനത്തിൽ ആണ് ബാല ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത് എന്നതിനെ കുറിച്ച് ആർക്കും അറിയില്ല. ബാലക്കെതിരെ കൂടുതൽ പേർ രംഗത്ത് എത്തിയിരിക്കുകയാണ്.

ഇതോടെ ബാലയ്ക്ക് ഇത് എന്തു പറ്റിയെന്നും താരത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന സംശയത്തിലാണ് അദ്ദേഹത്തിന്റെ ആരാധകരും മലയാള സിനിമ പ്രേക്ഷകരും. ഇനി മലയാള സിനിമയിലേക്ക് തിരിച്ചു വരില്ല എന്ന് തീരുമാനിച്ച ബാലയുടെ തീരുമാനം മാറ്റിയ സുഹൃത്തും സഹപ്രവർത്തകനും ആണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ വിളിച്ചത് കൊണ്ട് മാത്രം ആയിരുന്നു “ഷെഫീഖിന്റെ സന്തോഷം” എന്ന ചിത്രത്തിൽ ബാല എത്തിയത്. എന്നിട്ടും ബാല എന്തു കൊണ്ട് ഇങ്ങനെ പറയുന്നു എന്ന സംശയത്തിലാണ് ആരാധകർ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply