മമ്മൂക്ക തന്ന സമ്മാനം ഇതുവരെ ഉപയോഗിക്കാൻ പറ്റിയിട്ടില്ല ! അയ്യോ എന്ത് പറ്റിയെന്നു ആരാധകർ, സംഭവം തുറന്നു പറഞ്ഞു ആസിഫ് അലി

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത പ്രിയപ്പെട്ട യുവതാരമാണ് ആസിഫ് അലി. യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നായിരുന്നു ആസിഫലി എത്തിയത്. എന്നിട്ടും സ്വന്തമായി തന്റേതായ ഒരു ഇടം സിനിമ ലോകത്ത് സ്ഥാപിച്ച എടുക്കാൻ ആസിഫലിക്ക് കഴിഞ്ഞു. ഇന്ന് മലയാളത്തിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവനടൻമാരിൽ ഒരാളാണ് ആസിഫ് അലി. ആസിഫ് അലിയുടെ രോഷാക് എന്ന മമ്മൂട്ടി നായകനായ സിനിമയിലെ വേഷം ഇതിനിടെ ഏറെ ശ്രദ്ധയാകർഷിച്ചു.

തന്റെ മുഖം പോലും കാണിക്കാതെയുള്ള ആസിഫിന്റെ അഭിനയത്തിൽ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. സ്വയം മമ്മൂട്ടി പോലും ആസിഫിന്റെ അത്തരത്തിലുള്ള കഴിവിനെ അഭിനന്ദിച്ചിരുന്നു. റോഷാക്ക് എന്ന സിനിമയിൽ മുഖം ചാക്കിൽ കെട്ടി മറച്ച ഒരു കഥാപാത്രമായാണ് ആസിഫ് എത്തിയത്. അതിനിടെ സിനിമയിൽ ആസിഫ് അലി അഭിനയിച്ചത് പ്രതിഫലം പോലും വാങ്ങാതെ ആയിരുന്നു എന്ന വാർത്തകളും വന്നിരുന്നു. മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസ് ആണ് ചിത്രം നിർമ്മിച്ചത്. ഈ പ്രൊഡക്ഷൻ കമ്പനിയുടെ ആദ്യത്തെ സിനിമ കൂടിയായിരുന്നു റോഷാക്ക്.

ഇതിനിടെ നടന്ന റോഷാക്ക് എന്ന സിനിമയുടെ വിജയാഘോഷത്തിനിടയിൽ മമ്മൂട്ടി ആസിഫിന് ഒരു സമ്മാനം നൽകിയിരുന്നു. ഒരു റോളക്സ് വാച്ച് ആയിരുന്നു മമ്മൂട്ടി ആസിഫ് അലിക്ക് നൽകിയത്. എന്നാൽ മമ്മൂക്ക തന്ന ആ വിലപിടിപ്പുള്ള സമ്മാനം ഇതുവരെ ഉപയോഗിക്കാൻ പറ്റിയില്ല എന്നായിരുന്നു ആസിഫിന്റെ പരാതി. അതിനൊരു കാരണമുണ്ടെന്നും, ആ വാച്ച് ഉപയോഗിച്ചാൽ വാച്ചിന്റെ കഥ എല്ലാവരോടും പറയേണ്ടിവരും എന്നും ആസിഫ് കൂട്ടിച്ചേർത്തു. വിദേശത്ത് എവിടെയെങ്കിലും പോവുകയാണെങ്കിൽ തീർച്ചയായും ഈ വാച്ച് ഉപയോഗിക്കും എന്നാണ് താൻ കരുതി വെച്ചിരിക്കുന്നത് എന്നും താരം പറയുന്നുണ്ടായിരുന്നു. വാച്ചിന്റെ സ്ട്രാപ്പ് പോലും ഇതുവരെ ചെറുതാക്കാൻ പറ്റിയിട്ടില്ല എന്നും താരം പറഞ്ഞു.

റോഷാക്ക് ഒരു സൈക്കോളജിക്കൽ ത്രില്ലർ മൂവി ആയിരുന്നു. മലയാള സിനിമ കണ്ടും കേട്ടും പരിചയമില്ലാത്ത ഒരു ദൃശ്യ അനുഭവം… അതായിരുന്നു റോഷാക്ക്. സിനിമയുടെ ടെക്നിക്കൽ മേൻമയും, ക്യാമറ, പശ്ചാത്തല സംഗീതങ്ങൾ എന്നിവയുമൊക്കെ ആദ്യ ഫ്രീ മുതലേ ശ്രദ്ധ നേടിയിരുന്നു. നിസാം ബഷീർ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സമീർ അബ്ദുൾ ആണ്. മമ്മൂട്ടി, ആസിഫ് അലി എന്നിവർക്ക് പുറമേ ജഗദീഷ്, ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, കോട്ടയം നസീർ, എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply