സ്കൂൾ കലോത്സവ വേദിയിൽ മഞ്ജു വാര്യരും കാവ്യ മാധവനും നവ്യ നായരും !

manju navya kavya

നിരവധി സിനിമാതാരങ്ങളെയും പ്രമുഖരുമാണ് സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലൂടെ മലയാള കലാ ലോകത്തേക്ക് എത്തിയിട്ടുള്ളത്. മഞ്ജു വാര്യർ, കാവ്യ മാധവൻ, നവ്യ നായർ, അമ്പിളി ദേവി തുടങ്ങി നിരവധി സിനിമ നടിമാരെയാണ് സംസ്ഥാന സ്കൂൾ കലോത്സവം സിനിമ ലോകത്തിന് സംഭാവന നൽകിയത്. കഴിഞ്ഞ ദിവസം ആയിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് സമ്മാനം ലഭിച്ച കാര്യം ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

മിമിക്രി മത്സരത്തിൽ പങ്കെടുത്ത ചിത്രം സഹിതം ആയിരുന്നു മന്ത്രി ഓർമ്മക്കുറിപ്പ് പങ്കുവെച്ചത്. കലോത്സവത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി എത്തിയ നടി ആശാ ശരത്തും തന്റെ കലോത്സവ ഓർമ്മകൾ വേദിയിൽ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. കലോത്സവകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്ന നടിമാരായിരുന്നു മഞ്ജു വാര്യർ, അമ്പിളി ദേവി, നവ്യ നായർ എന്നിവർ. കലോത്സവ വേദികളിലൂടെ സിനിമയിലെത്തിയ നായികയാണ് കാവ്യ മാധവൻ.

അതുപോലെ നടനും നടത്തുകയുമായ വിനീതും കലോത്സവ വേദിയിലൂടെ ഉയർന്നു വന്ന നടനാണ്. 1956 മുതൽ തുടങ്ങിയ കലോത്സവം ഇത്തവണ നടക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. രണ്ടു പ്രളയം, കോവിഡ്, ഓഖി എന്നീ ദുരന്തങ്ങളെല്ലാം അതിജീവിച്ച് ഈ വർഷമാണ് കുട്ടികൾ വേദിയിൽ എത്തുന്നത്. ഓരോ കലോത്സവ വേദികളും ഒരുപാട് കഴിവുള്ള പ്രതിഭകളെയാണ് കേരളത്തിന് നൽകുന്നത്. അവരിൽ മിക്കവരും ഭാവിയിൽ സിനിമയിലേക്ക് എത്തുന്നവരും ആണ്.

അത്തരത്തിൽ ഒരുപാട് കലാകാരന്മാരെയാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്. മലയാള സിനിമയുടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ കലോത്സവത്തിൽ നിന്നും വളർന്നു വന്ന താരമാണ്. കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായ മഞ്ജു വാര്യർ രണ്ടു തവണയാണ് കലാതിലക പട്ടം കരസ്ഥമാക്കിയത്. 1992ൽ തിരൂരിലും 1995 കണ്ണൂരിൽ നടന്ന കലോത്സവ വേദികളിലായിരുന്നു മഞ്ജു കലാതിലകം കരസ്ഥമാക്കിയത്. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളിൽ ആയിരുന്നു മഞ്ജു തന്റെ കഴിവ് തെളിയിച്ചത്.

തുടർന്നായിരുന്നു മഞ്ജുവിനെ സിനിമ അവസരങ്ങൾ ലഭിച്ചത്. അന്നത്തെ പ്രമുഖ പത്രങ്ങളുടെയെല്ലാം ഒന്നാം പേജിൽ തന്നെ മഞ്ജുവിന്റെ ചിത്രം അടക്കമുള്ള വാർത്തയായിരുന്നു എത്തിയിരുന്നത്. മഞ്ജുവിന് പിന്നാലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നടി കാവ്യ മാധവൻ ആണ്. 1999 ലെ കലോത്സവത്തിൽ കലാതിലകം ആയിരുന്ന കാവ്യ ഭരതനാട്യം, കുച്ചിപ്പുടി എന്നിവയായിരുന്നു അവതരിപ്പിച്ചത്. കലോത്സവ വേദികൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച മറ്റൊരു താര സുന്ദരിയായിരുന്നു അമ്പിളി ദേവി.

ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം എന്നീ ഇനങ്ങളിൽ കഴിവ് തെളിയിച്ച അമ്പിളി ദേവി 2000ൽ ആയിരുന്നു കലാതിലകമായത്. അമ്പിളി വേവിക്കൊപ്പം സ്കൂൾ കലോത്സവ വേദികളിൽ പങ്കെടുത്തിരുന്ന മത്സരാർത്ഥിയായിരുന്നു നവ്യ നായർ. ഇവർ തമ്മിൽ സ്ഥാനങ്ങളിൽ ഉണ്ടായ തർക്കം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. നവ്യ നായരുടെ കരയുന്ന ചിത്രങ്ങൾ പത്രങ്ങളിലെ ഒന്നാം പേജിൽ ഇടം പിടിച്ചിരുന്നു. ഇന്നും കലോത്സവത്തിന്റെ സമയത്ത് ഈ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

2000- 2001 വർഷങ്ങളിലെ കലോത്സവ വേദികളിലൂടെയാണ് നവ്യ നായർ കൂടുതൽ ശ്രദ്ധേയമാകുന്നത്. രണ്ടായിരത്തിൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിൽ തലനാരിഴയ്ക്ക് ആയിരുന്നു നവ്യയ്ക്ക് കലാതിലകപട്ടം നഷ്ടമായത്. അന്ന് കരഞ്ഞുകൊണ്ട് മാധ്യമങ്ങളോട് നവ്യ പ്രതികരിച്ചത് ഏറെ വാർത്തയായിരുന്നു. അന്ന് നടി ആയത് കൊണ്ട് ആണ് അമ്പിളി ദേവിക്ക് കലാതിലകപ്പട്ടം നൽകിയത് എന്ന് നവ്യ ആരോപിച്ചു. സ്കൂൾ കലോത്സവ വേദികൾ സമ്മാനിച്ച മറ്റൊരു താരമാണ് നടൻ വിനീത്. ജയസൂര്യ ഗിന്നസ് പക്രു എന്നിവർക്കും കലോത്സവത്തിൽ പങ്കെടുത്ത മധുരം നിറഞ്ഞ ഓർമ്മകളാണ് പങ്കുവെക്കാനുള്ളത്.

story highlight – Asia’s biggest cultural fest kerala school state youth festival

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply