മകളുടെ മരണത്തിനു ആരാണ് ഉത്തരവാദി – ഉല്ലാസ് പന്തളത്തിനെ കുറിച്ച് തുറന്നു പറഞ്ഞു ആശയുടെ അച്ഛൻ ശിവാനന്ദൻ

പ്രശസ്ത നടനും കൊമേഡിയനുമായ ഉല്ലാസ് പന്തളത്തെ മലയാളികൾക്ക് എല്ലാം സുപരിചിതമാണ്. കോമഡി സ്റ്റാർസ് എന്ന ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള ഉല്ലാസിൻ്റെ വരവ്. ചിന്ന ദാദ, നാം, വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഉല്ലാസ്.മമ്മൂട്ടി നായകനായ ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയാണ് ഉല്ലാസ് സിനിമയിൽ ആദ്യമായി അഭിനയിച്ചത്.

ഉല്ലാസിൻ്റെ ഭാര്യ ആശയുടെ മരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. കുറച്ചു ദിവസങ്ങൾക്കു മുന്നേ ആണ് വിദേശത്തുനിന്നും ഉല്ലാസ് തിരിച്ചെത്തിയത്. വിദേശത്ത് ആയതുകൊണ്ട് മകൻ്റെ പിറന്നാൾ ആഘോഷിക്കാൻ ആ സമയത്ത് സാധിച്ചിരുന്നില്ല. നാട്ടിലെത്തിയ ശേഷം പിറന്നാൾ ആഘോഷം നടത്താനുള്ള തീരുമാനത്തിൽ ആയിരുന്നു ഉല്ലാസ്. തിങ്കളാഴ്ച രാത്രി എത്തിയ ഉല്ലാസ് ഭാര്യയുമായി ചെറിയ പിണക്കങ്ങൾ ഉണ്ടായെന്നാണ് പറയുന്നത്.

പിണക്കത്തെ തുടർന്ന് ആശയം മക്കളും മുകളിലത്തെ മുറിയിൽ കിടക്കാൻ പോയതാണെന്ന് കരുതിയ ഉല്ലാസ് കുറച്ചു സമയത്തിനുശേഷം മുകളിലേക്ക് പോയെങ്കിലും റൂമിൽ മക്കൾക്കൊപ്പം ഭാര്യയെ കണ്ടില്ല. ഉടൻ തന്നെ വീട്ടിലെ മുറികളും വീടിൻ്റെ പരിസരത്തുമൊക്കെ അന്വേഷിച്ചെങ്കിലും ആശയെ കണ്ടെത്താനായില്ല. ഭാര്യയെ കാണാത്തതു കാരണം പോലീസിനെ വിവരമറിയിച്ചു.ചൊവ്വാഴ്ച രാവിലെ ഉല്ലാസിൻ്റെ പരാതിയെ തുടർന്ന് എത്തിയ പോലീസും ബന്ധുക്കളും ആശയെ അന്വേഷിക്കാൻ തുടങ്ങി.

തിരച്ചിലിനിടയിൽ വീടിൻ്റെ മുകളിലത്തെ നിലയിൽ ടെറസിൽ ഷീറ്റിട്ട ഭാഗത്തുനിന്നും ഭാര്യ ആശയെ ഉണങ്ങാൻ ഇട്ടിരുന്ന തുണികൾക്കിടയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. പോലീസുകാരും ബന്ധുക്കളും ഒക്കെ കൂടി താഴെയിറക്കിയെങ്കിലും അപ്പോഴേക്കും ജീവൻ പോയിരുന്നു. ഉല്ലാസിൻ്റെ ഭാര്യയുടെ പിതാവായ ശിവാനന്ദൻ പറയുന്നത് ഇവർ തമ്മിൽ യാതൊരു കുടുംബ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നാണ്. എല്ലാ വീടുകളിലും ഉണ്ടാകുന്നതുപോലെ തന്നെ ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഉണ്ടാകുമെങ്കിലും അത് പെട്ടെന്ന് തന്നെ പരിഹരിക്കാറുമുണ്ട്.

തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും ആശയുടെ അച്ഛൻ ആശയവുമായി സംസാരിച്ചെങ്കിലും പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി മകൾ പറഞ്ഞിരുന്നില്ല എന്നും മാധ്യമങ്ങളോട് പറഞ്ഞു. ശിവാനന്ദിന് ഉല്ലാസിനെ കുറിച്ച് നല്ല അഭിപ്രായമാണ്. ഉല്ലാസും ആശയും അവരുടെ മക്കളും നല്ല സന്തോഷത്തിലാണ് ജീവിക്കുന്നതെന്നും അച്ഛൻ പറഞ്ഞു. മകൾക്ക് മാനസികമായി എന്തെങ്കിലും അസ്വസ്ഥത ഉണ്ടായിരുന്നത് കൊണ്ടായിരിക്കാം ഇങ്ങനെ ചെയ്തതെന്നാണ് ആശയുടെ അച്ഛൻ പറയുന്നത്. എനിക്ക് കുടുംബത്തിനു ഉല്ലാസിനെതിരെ യാതൊരു പരാതിയും ഇല്ലെന്നാണ് ആശയുടെ അച്ഛൻ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply