ആശാ ശരത്തും മകൾ ഉത്തരയും തങ്ങളുടെ ഭർത്താക്കന്മാരുടെ സ്വഭാവത്തെ കുറിച്ച് തുറന്നു പറയുന്നു.

സിനിമ സീരിയൽ നടിയും അതുപോലെ തന്നെ നർത്തകിയുമായ ആശാ ശരത്തിനെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്. സീരിയലിലൂടെയായിരുന്നു ആശാ ശരത്തിൻ്റെ സിനിമയിലേക്കുള്ള പ്രവേശനം 2014 ൽ ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിൽ ആശാ ശരത് ചെയ്ത വേഷം ശ്രദ്ധയാർജ്ജിച്ചിരുന്നു. അടുത്തിടെയായിരുന്നു ആശാ ശരത്തിൻ്റെ മൂത്ത മകൾ ഉത്തരയുടെ വിവാഹ നടന്നത്. വളരെ ആർഭാടത്തോടുകൂടിയായിരുന്നു വിവാഹം നടന്നത്.

ആശാ ശരത്തിൻ്റെ മകൾ ഉത്തര വിവാഹം ചെയ്തത് ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആയ ആദിത്യ മേനോൻ ആണ്. വിവാഹശേഷം ഉത്തരയും ആദിത്യനും നിരവധി അഭിമുഖങ്ങളിൽ പങ്കെടുത്തിരുന്നു. നർത്തകിയായും നടിയായും മോഡലായും ഒക്കെ ശ്രദ്ധിക്കപ്പെട്ട ഉത്തരയെ വീട്ടിൽ വിളിക്കുന്നത് പങ്കു എന്നാണ്. പങ്കു എന്ന് തന്നെയാണ് ആദിത്യയും വിളിക്കാറ്. വിവാഹം കഴിഞ്ഞതിനുശേഷം പങ്കു ശരത് എന്നത് പങ്കുശയും പങ്കുടുവും എന്നൊക്കെ ആയി വിളിപ്പേര്.

ആശാ ശരത്തും മകളും ചില കാര്യങ്ങൾ തുറന്നു പറഞ്ഞു. ഒരു ഇൻ്റർവ്യൂവിന് ഇടെ ആശാ ശരത്തിനോട് ഒരു ചോദ്യം ചോദിച്ചിരുന്നു. അതിനുള്ള ഉത്തരമാണ് ചർച്ചയായി കൊണ്ടിരിക്കുന്നത്. ആശ ശരത്തും മകളും പറഞ്ഞത് പങ്കുവും ഭർത്താവും അച്ഛനും ഒരേ സ്വഭാവക്കാരാണ് എന്നാണ്. ആശക്ക് വിവാഹശേഷം ഒരുപാട് നേട്ടങ്ങൾ ഉണ്ടായിരുന്നു അതുപോലെ തന്നെ സീരിയലും സിനിമയിലും ഒക്കെ അഭിനയിക്കാൻ ഏറ്റവും കൂടുതൽ പ്രോത്സാഹനം ലഭിച്ചിരുന്നത് ഭർത്താവിൽ നിന്നുമാണ് എന്നാണ് പറഞ്ഞത്.

വിവാഹശേഷമാണ് തനിക്ക് തൻ്റെ ഇഷ്ടത്തിനനുസരിച്ച് പറക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചതെന്നും ആശ പറഞ്ഞു. യഥാർത്ഥ ജീവിതത്തിലെ ആശ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലെ നായിക അല്ലെന്നും പറഞ്ഞു. ആ ചിത്രത്തിലെ നായികയുമായി ഏറ്റവും കൂടുതൽ സാമ്യം അമ്മയ്ക്ക് ആണെന്നും പറഞ്ഞു. തൻ്റെ ഭർത്താവായ ശരത്തും ആ സിനിമയിലെ നായകനെ പോലെ അല്ല എന്നും പറഞ്ഞു. ഭർത്താവിനെ കുറിച്ച് ആശ പറയുന്നത് അദ്ദേഹത്തിന് ദേഷ്യം കുറവാണെന്നും സൗമ്യ സ്വഭാവക്കാരനാണെന്നൊക്കെയാണ്.

തങ്ങൾക്കിടയിൽ ഒരു വഴക്കുണ്ടാവണമെങ്കിൽ പോലും ആശ തന്നെ മുന്നിട്ടിറങ്ങണമെന്നും പറഞ്ഞു. ആദിത്യയെ കുറിച്ച് ചോദിച്ചു കഴിഞ്ഞാൽ ഇതേപോലെ തന്നെയാണ് ഉത്തരയും പറയുന്നതെന്നും പറഞ്ഞു. സ്നേഹം വരുമ്പോൾ പങ്കുടു, പങ്കുശ എന്നൊക്കെ വിളിക്കുമെങ്കിലും ദേഷ്യം വരുമ്പോൾ എന്താണ് വിളിക്കുക എന്ന് ചോദിച്ചപ്പോൾ ഉത്തരയും ആദിത്യയും നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ആദിത്യ പറഞ്ഞത് ദേഷ്യപ്പെടുക എന്നതിനേക്കാൾ മനസ്സിലാക്കുകയാണ് വേണ്ടതെന്നും ഉത്തര പറഞ്ഞത് ആദിക്ക് ദേഷ്യം കുറവാണെന്നാണ്. ശരത്തിനും ആദിത്യനും ഒരേ സ്വഭാവമാണെന്ന് ആശയും ഉത്തരയും പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply