എന്നെ ആദ്യമായി വലിക്കാൻ പഠിപ്പിച്ചത് ജോജുവാണ് ! തുറന്ന് പറഞ്ഞു ആശ ശരത് | asha funny momments with joju in new movie location

asha funny momments with joju in new movie location – ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരോദയം ആയിരുന്നു ആശ ശരത്. നിരവധി ആരാധകരെ ഈ ഒരു സീരിയലിലൂടെ തന്നെ ആശ സ്വന്തമാക്കിയിരുന്നു. പിന്നീട് നിരവധി അവസരങ്ങൾ ആയിരുന്നു സിനിമയിൽ താരത്തിനെ തേടിയെത്തിയിരിക്കുന്നത്. ദൃശ്യം എന്ന ചിത്രത്തിലെ വിജയത്തിനു ശേഷം ആശ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു താരമായി മാറുകയായിരുന്നു ചെയ്തത്.

ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ശരത്താണ് ആശയുടെ ഭർത്താവ്. സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഇന്ന് മലയാള സിനിമയിൽ തന്റെതായ സ്വാധീനമുറപ്പിച്ചു കഴിഞ്ഞു എന്നതാണ് സത്യം. ന്യൂജനറേഷൻ സിനിമകളുടെ ഭാഗമായി ആശ മാറിക്കഴിഞ്ഞു. ഇന്ന് ഓരോ സിനിമകളിലും ആശയ്ക്ക് മികച്ച കഥാപാത്രങ്ങളാണ് ലഭിക്കുന്നത്. മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങളുടെ നായികയായി ആശ ശരത് മാറിക്കഴിഞ്ഞിരുന്നു. ഇപ്പോൾ ആശയുടെ മൂത്ത മകളായ ഉത്തരയും സിനിമ രംഗത്തേക്ക് ചുവടു വയ്ക്കുകയാണ് എന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇത്തരം വാർത്തകൾക്ക് പിന്നാലെ ഉത്തരയ്ക്ക് സൈബർ നേരിടേണ്ടതായി വരുന്നുണ്ട്.

ഇപ്പോൾ ആശ നായികയായി എത്തുന്ന പീസ് എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ്. ഇതിലെ കോമഡി ഒക്കെ സിറ്റുവേഷൻ കോമഡി ആണെന്നാണ് താരം പറയുന്നത്. ചളി ആവരുത് എന്ന പ്രാർത്ഥനയിൽ ആണെന്നും ചുറ്റും കോമഡിയുടെ രാജാക്കന്മാരാണ് എന്നും പറയുന്നു. സിനിമയിൽ താൻ വലിച്ചിട്ടുണ്ട് എന്നും ബഡ്ഡി എന്ന സിനിമയിലുംവലിച്ചിട്ടുണ്ട് എന്നും, എന്നാൽ ജീവിതത്തിൽ താൻ വലിച്ചിട്ടില്ല എന്ന് ഒക്കെയാണ് ആശ പറയുന്നത്. സിനിമയിൽ വലിച്ചപ്പോൾ ഒരുപാട് ഗുരുക്കന്മാർ ഉണ്ടായിരുന്നു. അതിൽ ആദ്യത്തെ വലി ഗുരു എന്നത് ജോജു ജോർജ് ആണ്. ഗുരുക്കന്മാരുടെ അയ്യരുകളിയായിരുന്നു, മുദ്ര എക്സ്പ്രഷൻ ഒക്കെ ശ്രദ്ധിക്കണം നല്ലവണ്ണം ചുമച്ചു. ചിത്രം ഏറെ രസകരമായി വന്നിട്ടുണ്ടെന്ന് തന്നെയാണ് കരുതുന്നത്.

കർമ്മയോദ്ധാ, ദൃശ്യം, വർഷം, സക്കറിയയുടെ ഗർഭിണികൾ, എയ്ഞ്ചൽസ്, പാവാട, ദൃശ്യം തുടങ്ങിയ ചിത്രങ്ങളൊക്കെ ആണ് താരത്തിന്റെ എടുത്തു പറയാവുന്ന ചിത്രങ്ങൾ. ഈ ചിത്രങ്ങളെല്ലാം തന്നെ വളരെയധികം വിജയവും നേടിയിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply