യൂട്യൂബ്, ഇൻസ്റ്റാഗ്രാം വീഡിയോകളിലൂടെ ശ്രദ്ധേയമായ യുവ നടിയാണ് ഐശ്വര്യ രാജ്. ആഷ് മെലോ സ്കൈലർ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യ രാജ്, “ഭീമ” എന്ന കന്നട ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ഇപ്പോഴിതാ മുൻ കാമുകനിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ താരം പങ്കുവെച്ചതാണ് ശ്രദ്ധേയമാവുന്നത്. 21മത്തെ വയസ്സിൽ ആയിരുന്നു താരം അയാളെ പ്രേമിച്ചത്.
തുടർന്ന് അനുഭവിക്കേണ്ടി വന്നത് കഠിനമായ യാതനകൾ ആയിരുന്നു എന്ന് താരം തുറന്നു പറയുകയാണ്. എന്താണ് ലോകം എന്നോ സമൂഹമെന്താണ് എന്നൊന്നും അറിയാത്ത, പക്വത ഒന്നുമില്ലാത്ത 21മത്തെ വയസ്സിൽ ആയിരുന്നു ആ പ്രണയം. ആ പയ്യൻ നല്ലതായിരുന്നു. വളരെ നന്നായി, ഒരു രാജകുമാരിയെ പോലെയായിരുന്നു ആ പയ്യൻ താരത്തിനെ പരിചരിച്ചത്. പിന്നീട് ആണ് ആ പയ്യന് മറ്റു പല ബന്ധങ്ങളും ഉണ്ടായിരുന്നു എന്ന് താരം അറിയുന്നത്.
ഈ കാര്യങ്ങൾ അറിഞ്ഞതിനെ തുടർന്ന് ഇത് ചോദിക്കാൻ താരം തീരുമാനക്കുകയായിരുന്നു. എന്നാൽ ആ സമയത്ത് നല്ലതുപോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു ആ പയ്യൻ. അന്നവർക്കിടയിൽ ഉണ്ടായ വാക്ക് തർക്കം കയ്യേറ്റത്തിലേക്ക് മുതിർന്നപ്പോൾ മദ്യപിച്ചത് കൊണ്ടാകും തല്ലുന്നതെന്ന് താരം കരുതി ക്ഷമിച്ചു. തിരിച്ചു പ്രതികരിക്കാത്തതിനാൽ അയാൾ തല്ലുന്നത് ഒരു ശീലമാക്കി. ഐശ്വര്യ ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ ആ പയ്യൻ തയ്യാറായിരുന്നില്ല.
അങ്ങനെ ആ ബന്ധം അവസാനിക്കുകയായിരുന്നു. കുറച്ചു കാലത്തിനു ശേഷം തനിക്ക് ഒരു അവസരം കൂടി നൽകുമോ എന്ന് കരഞ്ഞു കൊണ്ട് കെഞ്ചി ആ പയ്യൻ ഐശ്വര്യയെ വിളിക്കുകയായിരുന്നു. അവന്റെ കരച്ചിൽ വിശ്വസിച്ച അവൾ അവനെ വീണ്ടും ജീവിതത്തിലേക്ക് സ്വീകരിച്ചു. എന്നാൽ വെറും രണ്ടു മാസം കഴിഞ്ഞപ്പോൾ അവന്റെ പീഡനം ആരംഭിച്ചു. അയാളുടെ സംതൃപ്തിക്ക് വേണ്ടി ആർത്തവ സമയത്ത് പോലും ക്രൂരമായി അവളെ പീഡിപ്പിക്കുമായിരുന്നു.
വയർ കഠിനമായി ചവിട്ടിയും കണ്ണിൽ കുത്തിയും പണം കൊടുക്കാതെ ആയപ്പോൾ ഫോട്ടോ സമൂഹ മാധ്യമങ്ങൾ പങ്കുവയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും എല്ലാം ഉപദ്രവിക്കും ആയിരുന്നു അയാൾ. ഐശ്വര്യയെ ഭയപ്പെടുത്തുവാനായി അടുത്ത സുഹൃത്തിന് ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തു. ആത്മഹത്യ അല്ലാതെ മറ്റു മാർഗം ഒന്നും ഇല്ല എന്ന് വിചാരിച്ചു ഒരുപാട് ഉറക്ക ഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു താരം.
എന്നാൽ ആ സംഭവം ഐശ്വര്യയുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. ജീവിതത്തിലെ ഏറ്റവും മോശമായ അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ച് അതിൽ നിന്നും എല്ലാം ഉയർത്തെഴുന്നേറ്റ് ആ സംഭവങ്ങളെല്ലാം താരത്തിനെ ഒരുപാട് ശക്തയാക്കി മാറ്റിയിരുന്നു. പിന്നീടങ്ങോട്ട് തന്റെ കരിയർ പടുത്തുയർത്തുക എന്ന് മാത്രമായി താരത്തിന്റെ ലക്ഷ്യം. പലർക്കും പ്രചോദനം ആകുന്ന താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.