സെറ്റിൽ ആവുകയാണ് – 29 ലക്ഷത്തിന്റെ ഡയമണ്ട് നെക്ക്ലസ് ആണ് ആര്യ വാങ്ങിയത് ! രണ്ടാം വിവാഹത്തിന് ഒരുങ്ങി താരം

അവതാരക, നടി, മോഡൽ, ഹാസ്യതാരം തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് മലയാളികളുടെ ഇഷ്ട താരം ആര്യയ്ക്ക്. മിനിസ്ക്രീനിലും മോഡലിങ്ങിലും സജീവമായിട്ടുള്ള താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത “ബഡായി ബംഗ്ലാവ്” എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ഏറെ ശ്രദ്ധേയമായത്. ജനപ്രിയ ഗെയിം ഷോ ആയ ബിഗ് ബോസ് സീസൺ 2 വിൽ മത്സരാർത്ഥിയായി എത്തിയപ്പോഴായിരുന്നു ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് മലയാളികൾ കൂടുതൽ അറിയുന്നത്.

ഒരു മികച്ച നർത്തകി കൂടിയായ ആര്യ പ്ലസ് ടുവിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “ഓഫീസർ” എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ ആര്യ വിവാഹത്തിനു ശേഷം ആയിരുന്നു മോഡലിങ്ങിലേക്ക് തിരിഞ്ഞത്. ബഡായി ബംഗ്ലാവിനോടൊപ്പം തന്നെ സീരിയലുകളിലും സിനിമകളിലും സജീവമായിരുന്നു താരം.

“ഒരു സെക്കൻഡ് ക്ലാസ് യാത്ര”, “കുഞ്ഞിരാമായണം”, “പ്രേതം”, “തോപ്പിൽ ജോപ്പൻ”, “ഗാനഗന്ധർവ്വൻ” തുടങ്ങി നിരവധി ചിത്രങ്ങളിലും ആര്യ അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം നിമിഷനേരം കൊണ്ട് വൈറൽ ആകാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ സന്തോഷകരമായി മുന്നോട്ട് പോവുകയാണ് ആര്യ.

അടുത്തിടെ ആയിരുന്നു ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹം ഏറെ ആഘോഷമായി നടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും ആഘോഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. വിവാഹ ചടങ്ങുകളിൽ പ്രധാന ആകർഷണം ആര്യ തന്നെയായിരുന്നു. സഹോദരിയുടെ വിവാഹത്തോടെ ഇനി ആര്യയുടെ വിവാഹം എപ്പോഴാണ് എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. അച്ഛന്റെ അവസാന ആഗ്രഹമായിരുന്നു സഹോദരിയുടെ വിവാഹമെന്നും അത് ആഘോഷമാക്കി നടത്തി എന്നും ആര്യ പറഞ്ഞിരുന്നു.

സഹോദരിയുടെ വിവാഹദിനത്തിൽ അതീവ സുന്ദരിയായി ഊർജ്ജത്തോടെ ഓടിച്ചാടി നടന്ന് ചടങ്ങുകൾക്ക് സജീവമായിന്നു ആര്യ. ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോഴായിരുന്നു ആര്യ തനിക്കൊരു പ്രണയം ഉണ്ടെന്ന് വെളിപ്പെടുത്തിയത്. ജാൻ എന്ന് തന്റെ കാമുകനോടൊപ്പം ലിവിങ് ടുഗെദർ ആണെന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബിഗ് ബോസ് കഴിഞ്ഞതിനു ശേഷം പുറത്തുവന്നപ്പോൾ ആ ബന്ധം ഉപേക്ഷിച്ചു എന്നും ആര്യ വെളിപ്പെടുത്തി.

ഇപ്പോൾ ഇതാ ആര്യ പങ്കു വെച്ച ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം ആകുന്നത്. വിവാഹത്തിന് ആയുള്ള പർച്ചേസിന്‍റെ വ്ലോഗ് ആണ് താരം പങ്കു വച്ചിരിക്കുന്നത്. ഇതോടെ ആര്യയുടെ വിവാഹം ഉടൻ ഉണ്ടാകുമോ എന്ന സന്തോഷത്തിലാണ് ആരാധകർ. 29 ലക്ഷം വിലമതിക്കുന്ന ഡയമണ്ട് നെക്ലേസ് ആണ് ആര്യ സ്വന്തമാക്കിയത്. ഒപ്പം നല്ലൊരു പങ്കാളിയെ കിട്ടിയാൽ വിവാഹം കഴിക്കുമെന്നും ജീവിതത്തിൽ സെറ്റിൽ ആവണമെന്ന് ആഗ്രഹമുണ്ടെന്നും താരം പങ്കുവെച്ചു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply