അയാൾ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ആണ് തന്നിരുന്നത് – പക്ഷെ ഇന്ന് അയാൾ എന്റെ അടുത്ത സുഹൃത്തിന്റെ കാമുകൻ ആണ് !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ആണ് ആര്യ പ്രേക്ഷകരുടെ മനസ്സിൽ അ
തന്റെതായ ഇടം നേടിയത്. പിന്നീട് ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റെതായ ഇടം നേടാൻ സാധിച്ചിരുന്നു. നിരവധി ആരാധകരായിരുന്നു ഈ ഒരു പരിപാടിയിലൂടെ ആര്യയുടെ ആരാധകരായി മാറിയിരുന്നത്. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിനു ശേഷം ആര്യയ്ക്ക് വലിയതോതിൽ ഹെറ്റർസ് വർദ്ധിക്കുകയായിരുന്നു ചെയ്തത്.

ബിഗ്‌ബോസ് പരിപാടിയിൽ നിന്നും പുറത്തിറങ്ങിയതോടെ വലിയ സൈബർ ആക്രമണം തന്നെയാണ് ആര്യക്ക് നേരിടേണ്ടതായി വന്നിരുന്നത്. ബിഗ് ബോസ് വീട്ടിൽ വെച്ചായിരുന്നു ആദ്യം തന്റെ പ്രണയത്തെ കുറിച്ച് ആര്യ തുറന്നു പറഞ്ഞത്. താൻ ഒരു വ്യക്തിയുമായി പ്രണയത്തിലാണെന്നും ജാൻ എന്നാണ് വിളിക്കുന്നത് എന്നുമൊക്കെയാണ് ആര്യ പറഞ്ഞിരുന്നത്. വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും തങ്ങൾ തമ്മിൽ ഏകദേശം ലിവിംഗ് ടുഗതർ പോലെയുള്ള ഒരു ബന്ധമായിരുന്നു നിലനിന്നത് എന്നുമൊക്കെയാണ് താരം പറഞ്ഞത്. ബിഗ്ബോസിൽ പങ്കെടുക്കാൻ പോകുന്നതുവരെ നല്ല ബന്ധമായിരുന്നു.

പുറത്തുവന്നപ്പോഴാണ് അയാൾക്ക് ഈ ബന്ധം തുടരാൻ താല്പര്യമില്ല എന്ന് പറഞ്ഞിരുന്നത്. പ്രണയത്തെക്കുറിച്ച് ബിഗ്ബോസിൽ ചോദിച്ചാൽ തുറന്നു പറയുമോ എന്ന് ചോദിച്ചിരുന്നു അയാൾ. പറയേണ്ടി വന്നാൽ പറയും എന്ന് ഞാൻ പറഞ്ഞു. പറഞ്ഞപ്പോൾ നോക്കിയും കണ്ടും പറയണമെന്നായിരുന്നു തിരിച്ചുള്ള മറുപടി. അതിന്റെ അർത്ഥം പിന്നെയാണ് എനിക്ക് മനസ്സിലായത്. അന്നുമുതൽ അയാൾ എന്നെ ഒഴിവാക്കാൻ ഉള്ള ശ്രമം തുടങ്ങുകയായിരുന്നു ചെയ്തത്. പിന്നീട് ഞാൻ ഡിപ്രഷനിലേക്ക് മാറുകയും ചെയ്തു. പാനിക് അറ്റാക്ക് വരെ വന്നിരുന്നു. അയാൾ എനിക്ക് ഒരുപാട് പ്രതീക്ഷകൾ ആണ് തന്നിരുന്നത്. പിന്നെ വിവാഹം കഴിക്കാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു.

ഇപ്പോൾ അയാൾ തന്റെ സുഹൃത്തുമായി പ്രണയത്തിലാണെന്ന് താൻ അറിയുന്നു എന്നും പറയുന്നുണ്ട്. മകൾക്കൊപ്പം തന്റെ ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ ആര്യ. ഇനിയുമൊരു വിവാഹജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോന്ന് ചോദിച്ചപ്പോൾ അടുത്ത സമയത്ത് ആര്യ നൽകിയ മറുപടി അതിനെക്കുറിച്ചൊന്നും തനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല എന്നാണ്. സഹോദരിയുടെ വിവാഹ ചടങ്ങുകൾക്ക് ഇടയിലായിരുന്നു ഇനിയും ഒരു വിവാഹം ഉണ്ടാകുമോ ഇങ്ങനെയൊക്കെ നടന്നാൽ മതിയോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചത്. ഇതിന് ആര്യ പറഞ്ഞത് ഞാൻ ഇപ്പോൾ ഹാപ്പി അല്ലേ ഞാനും എന്റെ മോളും അടിപൊളിയായി ജീവിക്കുന്നില്ലേ എന്നായിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവമായ താരം ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി തുടങ്ങിയിട്ടുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം ഈ യൂട്യൂബ് ചാനലിൽ കൂടെയാണ് പ്രേക്ഷകരെ താരം അറിയിക്കാറുള്ളത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply