അത് പോയതോടെ ഞാൻ അകെ തകർന്നു – ഡിപ്രഷനിലേക്ക് എത്തി ! പാനിക്ക് അറ്റാക്ക് വരെ എത്തിയ സംഭവം തുറന്നു പറഞ്ഞു ആര്യ

arya badai

മലയാള സിനിമകളിലും ടെലിവിഷനിലും തിളങ്ങി നിൽക്കുന്ന നടിയും മോഡലും ടെലിവിഷൻ അവതാരകയുമാണ് ആര്യ ബഡായി എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ആര്യ ബാബു. ടെലിവിഷനിലും മോഡലിംഗ് രംഗത്തുമാണ് ആര്യ തന്റെ കരിയർ ആരംഭിച്ചത്. ഏഷ്യാനെറ്റിലെ “ബഡായി ബംഗ്ലാവ്” എന്ന ടെലിവിഷൻ കോമഡി ഷോയിലൂടെ ആണ് താരം ജനപ്രിയ ആകുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച ആര്യ പിന്നീട് ടെലിവിഷൻ അവതാരകയായി മാറുകയായിരുന്നു.

ടെലിവിഷൻ രംഗത്ത് നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ താരം ഇതിനോടകം ശ്രദ്ധേയമായ ഒട്ടനവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളം റിയാലിറ്റി ടിവി ഷോ ആയ ബിഗ് ബോസിന്റെ രണ്ടാം സീസണിൽ മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ച വെച്ചത്. അമൃത ടിവിയിലെ ‘ഓഫീസർ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആണ് ആര്യ അഭിനയരംഗത്തേക്ക് എത്തുന്നത്. ശേഷം ഏഷ്യാനെറ്റിലെ സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി എത്തിയത് ആണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവുണ്ടായത്.

പിന്നീട രമേഷ് പിഷാരടിയുടെ ഭാര്യ കഥാപാത്രത്തിന് വേണ്ടി നടിയെ അന്വേഷിക്കുന്ന ബഡായി ബംഗ്ലാവ് (2013 – 2018) എന്ന കോമഡി ഷോയിൽ താരം എത്തിപ്പെട്ടു. ഒരു ഹാസ്യനടി എന്ന നിലയിലുള്ള അവരുടെ മുന്നേറ്റവും അവരുടെ കരിയറിലെ വഴിത്തിരിവും ആയിരുന്നു അത്. “ബഡായി ബംഗ്ലാവ്” ചെയ്യുമ്പോൾ തന്നെ നിരവധി സ്റ്റേജ് ഷോകാലും താരം ചെയ്തു. ഐടി എഞ്ചിനീയർ രോഹിത് സുശീലനാണ് ആര്യയുടെ മുൻ ഭർത്താവ്. അവർക്ക് റോയ എന്നൊരു മകളുണ്ട്.

പിന്നീട് താൻ മകളോടൊപ്പം ഭർത്താവിൽ നിന്ന് വേറിട്ട് താമസിക്കുന്നുണ്ടെന്ന് എന്ന കാര്യവും ആര്യ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ബിഗ്ബോസിൽ എത്തിയതോടെ താരം തന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച പല കാര്യങ്ങളും തുറന്നു പറഞ്ഞു. ഭർത്താവുമായി വേർപിരിയാനുള്ള കാരണവും പിന്നീട് തന്റെ പ്രണയത്തെക്കുറിച്ചും ബിഗ് ബോസ് വീട്ടിൽ വച്ച് ആര്യ പറഞ്ഞിരുന്നു. പുറത്തു വന്ന ഉടനെ വിവാഹം ഉണ്ടാകും എന്നായിരുന്നു ആര്യ പറഞ്ഞത്.

എന്നാൽ പുറത്തിറങ്ങിയതിന് ശേഷം തന്റെ ബ്രേക്കപ്പിനെക്കുറിച്ചും ആര്യ തുറന്നു പറഞ്ഞിരുന്നു . ജാൻ എന്നായിരുന്നു തന്റെ ബോയ്ഫ്രണ്ടിനെ ആര്യ വിളിച്ചിരുന്നത്. ജാൻ തന്നെ തേച്ചു എന്നത് ആര്യ തന്നെയാണ് പ്രേക്ഷകരോട് തുറന്നു പറഞ്ഞത്. ഇപ്പോഴിതാ ഫ്ലവേഴ്സ് ടിവി യിലെ “ഒരു കോടി” എന്ന പരിപാടിയിൽ എത്തിയപ്പോൾ വീണ്ടും അതിനെക്കുറിച്ച് എല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വിവാഹമോചനത്തിൽ തന്റെ ഭാഗത്തായിരുന്നു കൂടുതൽ തെറ്റും ഉണ്ടായിരുന്നത് എന്ന് ആര്യ വെളിപ്പെടുത്തി.

പിന്നീടുണ്ടായ പ്രണയബന്ധത്തിൽ തങ്ങൾ ഒരു ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നുവെന്നും അത് തകർന്നപ്പോൾ ഒരു വർഷത്തോളം താൻ വിഷാദരോഗത്തിൽ ആയിരുന്നു എന്നും ആര്യ തുറന്നു പറഞ്ഞു. തനിക്ക് പാനിക് അറ്റാക്ക് വന്ന് ആശുപത്രിയിലൊക്കെ പോകേണ്ടി വന്നിട്ടുണ്ട് എന്നും ആര്യ പറഞ്ഞു. പണം കണ്ടാണ് പുറകെ പോയതെന്ന് പറയുന്നതിനോടൊന്നും യാതൊരു മറുപടിയും കൊടുക്കുന്നില്ല എന്നും എല്ലാ കാര്യങ്ങളും താൻ തെളിയിച്ചു കാണിക്കും എന്നും ആര്യ കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply