ചേച്ചിയ്ക്കും അച്ഛനും പിന്നാലെ അമ്മയും – താങ്ങാൻ ആകാതെ വീണ്ടും അർജുന്റെ വീട്ടിൽ വേർപാട്

ടിക് ടോക്ക് വിഡിയോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നിരവധി ആരാധകരെ ആയിരുന്നു സൗഭാഗ്യ സ്വന്തമാക്കിയത്. സലിം കുമാറിന്റെ ഡബ്സ്മാഷ് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ശ്രദ്ധ നേടിയിരുന്നത്. താര കല്യാണിന്റെ മകളാണ് എന്ന് ആദ്യകാലത്ത് ആർക്കും അറിയില്ലായിരുന്നു. പിന്നീട് താരം ശ്രദ്ധേയ സാന്നിധ്യമായതിനുശേഷമാണ് പ്രേക്ഷകർ മനസ്സിലാക്കുന്നത്. പിന്നീട് താരം സ്വന്തമായി യൂട്യൂബിൽ ഒരു ചാനൽ തുടങ്ങുകയായിരുന്നു ചെയ്തത്. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരെ അറിയിക്കാൻ ഇവർ മറക്കാറില്ലായിരുന്നു എന്നതാണ് സത്യം. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് പിന്തുണയുമായി എത്തിയത്. ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾ എല്ലാം തന്നെ നിമിഷനേരം കൊണ്ട് വൈറലായി മാറുമായിരുന്നു.

മകൾ സുദർശന കൂടി ജനിച്ചതോടെ ഇവരുടെ ജീവിതത്തിലെ വിശേഷങ്ങൾക്ക് ആരാധകർ നിരവധിയായി. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമൻശെഖറും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ്. ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അർജുന പ്രേക്ഷകർ കൂടുതലായും മനസ്സിലാക്കുന്നത്. തുടർന്ന് ഈ പരമ്പരയിൽ നിന്നും മാറിയ അർജുൻ അമൃത ടിവിയിൽ സൗഭാഗ്യക്കൊപ്പം തന്നെ ഒരു പരമ്പരയിൽ എത്തിയിരുന്നു. ഇതും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൗഭാഗ്യ പങ്കുവെച്ച പുതിയൊരു പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അർജുന്റെ അമ്മ മരണപ്പെട്ടു എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്.

ഞങ്ങളുടെ കണ്ണിൽ നിന്നും മാഞ്ഞുവെങ്കിലും മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഈ കുറിപ്പ് സൗഭാഗ്യ പങ്കു വെച്ചിരിക്കുന്നത്. അർജുന്റെ അമ്മ മരണപ്പെട്ടിരിക്കുന്നു എന്നും, 78 വയസ്സായിരുന്നു എന്നും രാധ ടികേ എന്നാണ് പേര് എന്നും സോഷ്യൽ മീഡിയ കുറിപ്പിലൂടെ സൗഭാഗ്യ പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്. നിരവധി ആളുകളാണ് സൗഭാഗ്യയും അർജുനും ആശ്വാസവാക്കുകളുമായി എത്തിയിരിക്കുന്നത്. ഈ വേദനയിൽ നിന്നും തിരികെയെത്താൻ നിങ്ങളെ ദൈവം അനുവദിക്കട്ടെ എന്നാണ് പ്രേക്ഷകർ എഴുതിയിരിക്കുന്നത്.

അടുത്തകാലത്തായിരുന്നു അർജുന്റെ അച്ഛനും സഹോദരന്റെ ഭാര്യയും മരണപ്പെട്ടിരുന്നത്. സഹോദരന്റെ മകൾക്ക് ഇപ്പോൾ അമ്മ ആയിരിക്കുന്നത് സൗഭാഗ്യയാണ്. സഹോദരന്റെ മകളെ ഓരോ പരിപാടികളിലും ചേർത്ത് പിടിച്ച് നിൽക്കുന്ന സൗഭാഗ്യയെ പ്രേക്ഷകർ ആശംസകൾ കൊണ്ട് പൊതിയുകയാണ് ചെയ്യുന്നത്. അമ്മയില്ലാത്ത ദുഃഖം ആ മകളെ അറിയിക്കാതെയാണ് അർജ്ജുനും സൗഭാഗ്യവും കൊണ്ട് നടക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഇവർക്ക് ഒപ്പം മകളുടെ സാന്നിധ്യവും കാണാൻ സാധിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply