വിവാഹത്തിന് മുൻപ് ഗർഭിണി ആയപ്പോൾ അത് കളയിപ്പിച്ചു – സകല ഉഡായിപ്പും ഉള്ള തന്റെ ഭർത്താവിനെ പച്ചയ്ക്ക് പുറത്ത് പറഞ്ഞു അർജുന്റെ ഭാര്യ രംഗത്ത്

arjun ayanki wife statement

സ്വർണ്ണക്കടത്ത് കൊട്ടേഷൻ കേസിലെ പ്രതിയായ അർജുൻ അയ്യങ്കിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ഭാര്യ അമല. താൻ ആത്മഹത്യ ചെയ്യുകയാണ് എങ്കിൽ അതിന് കാരണം അർജുനും കുടുംബവുമായിരിക്കും എന്നാണ് ഫേസ്ബുക്ക് ലൈവിലൂടെ ഭാര്യ അമല അറിയിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റിലായിരുന്നു അർജുൻ ആയങ്കിയുമായി പരിചയപ്പെടുന്നത്.

തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ഇത് വിവാഹത്തിൽ കലാശിക്കുകയും ആയിരുന്നു ചെയ്തത്. എന്നാൽ വിവാഹത്തിന് മുൻപ് നാലുമാസത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു എന്നാണ് ഇപ്പോൾ യുവതി പറയുന്നത്. ഇതിനിടയിൽ ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭചിദ്രം നടത്തുകയും ചെയ്തു. പിന്നീടാണ് 2021 ഏപ്രിൽ എട്ടിന് വിവാഹം കഴിക്കുന്നത് എന്നാണ് അമല പറയുന്നത്. പ്രണയത്തിലാകുന്ന സമയത്ത് അർജുന്റെ കയ്യിൽ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. ആത്മാർത്ഥമായി പ്രണയമാണെന്നാണ് താൻ വിശ്വസിച്ചത്. അയാൾക്ക് ഒരു ഹെഡ്സെറ്റ് പോലും വാങ്ങിക്കൊടുക്കുന്നത് താനാണ്. പലതവണ താൻ പണം നൽകി സഹായിച്ചു.

കാശിനു വേണ്ടിയാണ് സ്നേഹം കാണിക്കുന്നത് എന്ന് അർജുന്റെ സുഹൃത്ത് തന്നോട് പറഞ്ഞു എന്ന് വിശ്വസിച്ചില്ല. ഇന്നും വിശ്വസിക്കുന്നില്ല. എന്നാൽ ഒരു ഭീകരജീവിയാണ് എന്ന രീതിയിലാണ് ഇപ്പോൾ ഭർത്താവ് ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്. സ്വർണത്തിനെ കുറിച്ചും കുഴൽപണത്തിനെക്കുറിച്ച് ഒക്കെ അർജുൻ ആയങ്കി പറഞ്ഞിട്ടുണ്ട്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ തന്നെ പലരും മോശമാക്കി ചിത്രീകരിച്ചു. എന്നിട്ടും ഭർത്താവിനെ തള്ളി ഒരു വാക്ക് പോലും പറഞ്ഞില്ല. അർജുനെതിരെ മൊഴി കൊടുത്തിട്ടുമില്ല. കേസിനും ജാമ്യത്തിനും ഒക്കെ താൻ കൂടെ നിൽക്കുകയാണ് ചെയ്തത്.

അർജുനും അമ്മയും സഹോദരനും കാരണമാണ് ജീവിതം തകർന്നത് ഒരിക്കൽ അർജുനൊപ്പം സിനിമ കാണാൻ പോയി എന്നാൽ രാത്രി വീട്ടിൽ മടങ്ങിയെത്തിയതിനു ശേഷം അർജുൻ വീണ്ടും പുറത്തുപോയി. രാത്രി 8:00 മണിക്ക് പോയിട്ട് പിറ്റേദിവസം 9 മണിക്കാണ് വരുന്നത് കയ്യിൽ ബിയർ ഒക്കെ ഉണ്ടായിരുന്നു. അത് ഞാൻ ഫ്രിഡ്ജിൽ വച്ചു.

കഴുത്തിൽ ഉമ്മ വെച്ചത് പോലെയുള്ള പാടുണ്ടായിരുന്നു. ചോദിച്ചപ്പോൾ കുഴൽപണവുമായി ബന്ധപ്പെട്ട ഇടപാടിന് പോയതാണ് എന്നാണ് പറഞ്ഞതെന്നും വീഡിയോയിൽ പറയുന്നുണ്ട്. അർജുന്റെ എല്ലാ മോശം കാര്യങ്ങൾക്കും കൂട്ടുനിന്നിട്ട് ഇപ്പോൾ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നത് ശരിയാണോ എന്നാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്. അർജുനെ പോലെ തന്നെ നിങ്ങളും നല്ല രീതിയിൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് ഈ ഒരു വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എന്നും പലരും കമന്റ് ചെയ്യുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply