എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത “നീലത്താമര” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവട് വെച്ച താരമാണ് അർച്ചന കവി. ന്യൂ ഡൽഹിയിൽ ജനിച്ചു വളർന്ന അർച്ചന കവി അവതാരകയായി എത്തിയതിനു ശേഷം ആണ് സിനിമയിലേക്ക് ചുവട് വെക്കുന്നത്. യെസ് ഇന്ത്യാവിഷൻ എന്ന ചാനലിലെ “ബ്ലഡി ലവ്” എന്ന പരിപാടി അവതരിപ്പിച്ച അർച്ചന കവിയെ ലാൽ ജോസ് തന്റെ സിനിമയിലെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു.
“നീലത്താമര” യ്ക്ക് ശേഷം “മമ്മി ആൻ മി”, “ബെസ്റ്റ് ഓഫ് ലക്ക്”, “പട്ടം പോലെ”, “അഭിയും ഞാനും”, “ഹണി ബീ “, “നാടോടിമന്നൻ” തുടങ്ങി നിരവധി സിനിമകളിൽ താരം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത “സുന്ദരി നീയും സുന്ദരൻ ഞാനും” എന്ന റിയാലിറ്റി ഷോ അവതാരകയായും അർച്ചന തിളങ്ങി. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള അർച്ചന കവിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഇതിലൂടെ അർച്ചന കവി പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം ശ്രദ്ധേയം ആകാറുണ്ട്.
അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് എങ്കിലും വെബ്സീരീസ്, ബ്ലോഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ സജീവമാണ് താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2014 ജനുവരിയിലാണ് അർച്ചനയും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കൂടിയായ അബീഷും വിവാഹിതരാകുന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകൾ ആയിരുന്നു വിവാഹം.
ആദ്യകാലങ്ങളിൽ അർച്ചനയുടെ യൂട്യൂബ് വീഡിയോകളിൽ അബീഷ് നിറഞ്ഞു നിന്നിരുന്നു. എന്നാൽ പിന്നീട് പങ്കുവെക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും അബീഷിന്റെ സാന്നിധ്യമില്ലാതെ ആയതോടെ ഇവർ വിവാഹ മോചിതർ ആയെന്ന് വ്യാപകമായി പ്രചരിക്കുകയായിരുന്നു. അബീഷും അർച്ചനയും വളരെ നല്ല രണ്ടു വ്യക്തിത്വങ്ങളാണ്. എന്നാൽ ഒരുമിച്ചുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല എന്നതാണ് സത്യം. ഇതോടെ ഇരുവരും വേർപിരിയുകയായിരുന്നു.
ഇരുവരും സന്തുഷ്ടരാണെന്നും പരസ്പരം യാതൊരു വെറുപ്പുമില്ല എന്നും അർച്ചന കവി മുമ്പ് പങ്കു വെച്ചിരുന്നു. ജീവിതത്തിൽ ഏറ്റവും അടുത്ത സുഹൃത്ത് തന്നെ ആയിരിക്കണം ജീവിതപങ്കാളി എന്ന് കരുതുന്നവരുണ്ട്. എന്നാൽ തന്റെ കാര്യത്തിൽ ഏറ്റവും അടുത്ത സുഹൃത്ത് സുഹൃത്തായി തന്നെ നിൽക്കുന്നതാണ് ഇഷ്ടമെന്നും ചില ആളുകൾ സുഹൃത്തുക്കൾ മാത്രമാകാനാണ് നല്ലതെന്നും താരം പറയുന്നു.
“സൺ ഓഫ് അബീഷ് ” എന്ന പ്രശസ്ത ഷോയിലൂടെ രാജ്യം മുഴുവനും ആരാധകർ ഉള്ള ഒരു അവതാരകൻ ആണ് അബീഷ്.
മലയാളി ആയ അബീഷ് പഠിച്ചതെല്ലാം ഡൽഹിയിൽ ആയിരുന്നു. ആരാധകരെ എല്ലാം അമ്പരപ്പിച്ചുകൊണ്ട് 2021ൽ ആയിരുന്ന ഇവർ വിവാഹം മോചനം നേടിയത്. വിവാഹമോചനത്തിന്റെ കാരണം ഇതുവരെ ഇരുവരും പുറത്തുവിട്ടില്ലായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുകയാണ് താരം. രണ്ടു പേരും പരസ്പരം അടുത്തറിഞ്ഞു പ്രണയത്തിലാവുകയും വിവാഹത്തിൽ എത്തുകയുമായിരുന്നു.
ഒരേ മേഖലയിൽ തന്നെയായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് പല കാര്യങ്ങളും വ്യക്തമായത് എന്ന് അർച്ചന കവി തുറന്നു പറയുന്നു. ഒരു കുടുംബമായി ജീവിക്കാൻ തുടങ്ങിയതിനു ശേഷമാണ് വിവാഹം എന്നതിനെക്കുറിച്ച് രണ്ടു പേർക്കും രണ്ടു കാഴ്ചപ്പാടുകൾ ആയിരുന്നു ഉണ്ടായിരുന്നത് എന്ന് ഇവർ മനസ്സിലാക്കിയത്. ഇതിനർത്ഥം ഒരാൾ തെറ്റും മറ്റൊരാൾ ശരിയും ആണെന്നല്ല.
രണ്ടു പേർക്കും അവരുടെതായ ശരികൾ ഉണ്ടായിരുന്നു. എന്നാൽ ഇരുവർക്കും ഒരുമിച്ചുള്ള യാത്ര സുഖകരമായിരുന്നില്ല എന്ന് തോന്നിയതോടെ വേർപിരിയുകയായിരുന്നു. ഇനിയൊരു കല്യാണം ഉണ്ടാകുമോ എന്നറിയില്ല എന്നും താരംപറയുന്നു. എല്ലാവർക്കും പള്ളിയിൽ അച്ഛനാവാൻ പറ്റില്ല, അതിനൊരു വിളി വരണം എന്ന് പറയാറില്ലേ. അതുപോലെയാണ് വിവാഹം എന്നും അർച്ചന കൂട്ടിച്ചേർത്തു. അഭിനയത്തേക്കാൾ ഇപ്പോൾ എഴുത്തിനോടാണ് കൂടുതൽ ഇഷ്ടമെന്നും സ്വന്തമായി ഒരു സിനിമ ഒരുക്കണമെന്നും ആണ് അർച്ചനയുടെ ആഗ്രഹം.