നാഷണൽ അവാർഡ് കിട്ടിയ ശേഷം അപർണ്ണയുടെ സ്റ്റൈലിഷ് മെയ്ക്ക് ഓവർ വൈറൽ ആകുന്നു !

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം നേടാൻ സാധിച്ച താരമാണ് അപർണ ബാലമുരളി. എന്നാൽ താരത്തിന്റെ ആദ്യചിത്രമായിരുന്നില്ല മഹേഷിന്റെ പ്രതികാരം. ഇതിനുമുൻപ് താരം ശ്രദ്ധ നേടിയ ചിത്രം വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു സെക്കൻഡ് ക്ലാസ് യാത്ര എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിൽ വിനീതിന്റെ നായികയാണ് എത്തിയത് എങ്കിലും,വേണ്ടത്ര ശ്രദ്ധ നേടുന്ന കഥാപാത്രമായിരുന്നില്ല താരത്തിന് ലഭിച്ചിരുന്നത്. തുടർന്ന് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെ താരം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

ദേശീയ പുരസ്കാരം സ്വന്തമാക്കിയ നായികയായി താരം മാറിക്കഴിഞ്ഞു. ആ ഒരു വിജയം താരത്തിന് നേടിക്കൊടുത്തത് സൂര്യ ചിത്രമായ സുരറൈ പൊട്രെ ആയിരുന്നു. വളരെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ബോമ്മി എന്ന കഥാപാത്രം വലിയൊരു കരിയർ ബ്രേക്ക് തന്നെ താരത്തിന് സൃഷ്ടിച്ചിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഈ കഥാപാത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ അടിമുടി മാറിയ ലുക്കിലുള്ള അപർണ്ണയുടെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. ഒരു സ്റ്റൈലിഷ് ലുക്കിലാണ് ഇപ്പോൾ താരത്തെ കാണാൻ സാധിച്ചിരിക്കുന്നത്.

വെള്ള നിറത്തിലുള്ള ഷർട്ടും ഒരു സ്കിൻ ഫിറ്റ് സ്കർട്ടും ധരിച്ചു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. ദീപാവലി ദിവസം താരം പങ്കുവെച്ചിരുന്ന ചിത്രങ്ങളും വൈറലായി മാറിയിരുന്നു. പ്രേക്ഷകർ ചോദിക്കുന്നത് ഇപ്പോൾ മോഡേൺ ആവാനുള്ള ഒരുക്കത്തിലാണോ താരം എന്നാണ്. അല്പം ബോൾഡ് ലുക്കിൽ തന്നെയാണ് താരം എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ പല കമന്റുകളും പ്രേക്ഷകരിൽ നിന്നും ഉയരുകയും ചെയ്യുന്നുണ്ട്. നിരവധി ആളുകളാണ് മികച്ച കമന്റുകളുമായി എത്തുന്നത്.

ഇനി ഉത്തരം എന്ന ചിത്രമായിരുന്നു താരതന്‍റേതായി തിയേറ്ററിൽ എത്തിയ ഏറ്റവും പുതിയ ചിത്രം. ധൂമം, പൃഥ്വിരാജ് ചിത്രമായ കാപ്പ, ജൂഡ് ആന്റണിയുടെ 2018 എന്നിവയാണ് ഇനിയും പ്രേക്ഷകരിലേക്ക് എത്താനുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ. താരത്തിന്റെ ഈ ബോൾഡ് ചിത്രങ്ങൾ കണ്ടുകൊണ്ട് മോഡലിങ്ങിലും ഒരു കൈ നോക്കാനാണോ ഇനി താരത്തിന്റെ പുറപ്പാട് എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. നിമിഷ നേരം കൊണ്ട് തന്നെ ഓരോ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply