മികച്ച നടിക്കുള്ള 68മത് ദേശീയ പുരസ്കാരം നേടിയ അപർണ ബാലമുരളി മലയാളികളുടെ അഭിമാന താരം ആണ്. “മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായിക ആയി അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്തു. തമിഴ് സൂപ്പർതാരം സൂര്യ നായകൻ ആയ “സൂരരായി പോട്ടര്” എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ആണ് അപർണയെ തേടി ദേശീയ പുരസ്കാരം എത്തിയത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിന് സൂര്യ മികച്ച നടനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി.
“ഉത്തരം” എന്ന ചിത്രത്തിൽ ആണ് അപർണ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി രൂപമാറ്റം വരുത്തുന്ന ഒരുപാട് താരങ്ങൾ നമ്മുടെ ചലച്ചിത്രമേഖലയിൽ ഉണ്ട്. ആമിർ ഖാൻ, വിക്രം, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങി നിരവധി താരങ്ങൾ ആണ് കഥാപാത്രത്തിന് വേണ്ടി തങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ പ്രയത്നിച്ച താരങ്ങൾ. നായകന്മാരുടെ ഈ കഠിനാധ്വാനത്തിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ആരാധകർ പലപ്പോഴും നായികമാർ ഒന്ന് വണ്ണം കൂടിയാൽ ബോഡി ഷേ , മിങ് നടത്തുന്നതായിട്ട് ആണ് കണ്ടു വരുന്നത്.
ഇതിനെ കുറിച്ച് അപർണ ബാലമുരളി പങ്കു വെച്ച കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടിയപ്പോൾ ബോഡി ഷേ,മി, ങ് അനുഭവിക്കേണ്ടി വന്നതായി താരം തുറന്നു പറയുകയാണ്. മെലിഞ്ഞിരിക്കുന്നത് മാത്രം ആണോ സൗന്ദര്യം എന്ന് താരം ചോദിക്കുന്നു. സിനിമയിലെ നായികമാർ മെലിഞ്ഞിരിക്കണം എന്ന പൊതു ധാരണ ഇന്നും ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട് എന്ന് അപർണ അഭിപ്രയപ്പെട്ടു.
ഇപ്പോഴും മെലിഞ്ഞ് ഒതുങ്ങിയ നായികമാരെ ആണ് ആരാധകർക്ക് ഇഷ്ടം. ശരീരഭാരം കൂടുന്നതും കുറയുന്നതും എല്ലാം ഇന്ന് ട്രോൾ ചെയ്യപ്പെടുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. അപർണയുടെ വാക്കുകൾ നൂറു ശതമാനം ശരി ആണെന്നും, മലയാളികളുടെ ചിന്താഗതി മാറേണ്ടതുണ്ട് എന്നും പങ്കു വെച്ച് നിരവധി പേരാണ് താരത്തിനെ പിന്തുണയ്ക്കുന്നത്. നിരവധി ആളുകൾ താരത്തിനെ അനുകൂലിക്കുമ്പോഴും ഒരു നടി ആയിട്ടും ഇങ്ങനെ പറയാൻ തോന്നി എന്ന് പറഞ്ഞു കൊണ്ട് ഉള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളോട് ശക്തമായി പ്രതികരിക്കുകയാണ് താരത്തിന്റെ ആരാധകർ.