എല്ലാം പെട്ടന്നാണല്ലോ – സന്തോഷവാർത്ത ഇത്ര വേഗം പ്രതീക്ഷിച്ചില്ലെന്നു അപർണ്ണ ബാലമുരളിയോട് ആരാധകർ ! തമിഴകത്

“മഹേഷിന്റെ പ്രതികാരം” എന്ന ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യത നേടിയ താരമാണ് അപർണ്ണ ബാലമുരളി. പിന്നീട് തമിഴിലും മലയാളത്തിലും ആയി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം എന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. സൂര്യ നായകനായ “സൂരരായി പോട്ടര്” എന്ന ചിത്രത്തിന് കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ താരം ചിത്രത്തിൽ ബൊമ്മി എന്ന വേഷം ആയിരുന്നു അവതരിപ്പിച്ചത്.

അപർണ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് “നിതം ഒരു വാനം”. ചിത്രത്തിലെ ഓൺലൈൻ റിലീസ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അശോക് സെൽവൻ നായകനാകുന്ന ചിത്രം ഡിസംബർ രണ്ടാം തീയതി മുതലായിരിക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സ്ട്രീം ചെയ്യുന്നത്. കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം നവംബർ നാലാം തീയതി ആയിരുന്നു തീയറ്ററിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

എന്നാൽ തിയേറ്ററിൽ റിലീസ് ചെയ്‌ത്‌ ഒരു മാസം തികയുന്നതിന് മുമ്പ് തന്നെ ചിത്രം ഓൺലൈനിൽ എത്തിയത് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. എന്തിനാണ് ഇത്രയും പെട്ടെന്ന് ഒരു നല്ല സിനിമ ഓൺലൈനിൽ ഇറക്കുന്നത് എന്നും ഇതു കാരണമാണ് തിയേറ്ററുകളിൽ ആളുകൾ കുറയുന്നത് എന്നും ആരാധകർ പറയുന്നു. എന്നാൽ തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടിയതിന് ശേഷം ആണ് സിനിമ ഓൺലൈനിൽ റിലീസ് ചെയ്യുന്നത് എന്ന് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നു.

മികച്ച നടിക്കുള്ള 68മത് ദേശീയ പുരസ്‌കാരം നേടിയ അപർണ ബാലമുരളി മലയാളികളുടെ അഭിമാന താരം ആണ്. “മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായിക ആയി അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്‌തു. “ഉത്തരം” എന്ന ചിത്രത്തിൽ ആണ് അപർണ ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. ത്രില്ലർ ഗണത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.

വണ്ണം കൂടിയതിന്റെ പേരിൽ ബോഡി ഷേമിങ് അനുഭവിക്കേണ്ടി വന്ന കാര്യം തുറന്നു പറഞ്ഞിട്ടുണ്ട് താരം. കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി രൂപമാറ്റം വരുത്തുന്ന ഒരുപാട് താരങ്ങൾ നമ്മുടെ ചലച്ചിത്രമേഖലയിൽ ഉണ്ട്. നായകന്മാരുടെ ഈ കഠിനാധ്വാനത്തിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ആരാധകർ പലപ്പോഴും നായികമാർ ഒന്ന് വണ്ണം കൂടിയാൽ ബോഡി ഷേമിങ്‌ നടത്തുന്നതായിട്ട് ആണ് കണ്ടു വരുന്നത്.

ഇതിനെതിരെ ശക്തമായി തന്നെ അപർണ പ്രതികരിച്ചിരുന്നു. കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടിയപ്പോൾ ബോഡി ഷേമിങ്‌ അനുഭവിക്കേണ്ടി വന്നതായി താരം തുറന്നു സമ്മതിക്കുകയായിരുന്നു. മെലിഞ്ഞിരിക്കുന്നത് മാത്രം ആണോ സൗന്ദര്യം എന്ന് താരം ചോദിക്കുന്നു. സിനിമയിലെ നായികമാർ മെലിഞ്ഞിരിക്കണം എന്ന പൊതു ധാരണ ഇന്നും ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട് എന്ന് അപർണ അഭിപ്രയപ്പെട്ടു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply