പബ്ലിക്ക് ആയി തോളിൽ കയ്യിടാൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥിയോട് പ്രതികരിച്ചുകൊണ്ട് നടി അപർണ ബാലമുരളി ! കൂൾ ആയ വിനീത് ശ്രീനിവാസന് വരെ ദേഷ്യം പിടിപ്പിച്ച സംഭവം

aparna balamurali

മഹേഷിൻ്റെ പ്രതികാരം എന്ന മലയാള സിനിമയിലെ നായകയായി വന്നുകൊണ്ട് മലയാളി മനസ്സ് കീഴടക്കിയ നടിയാണ് അപർണ ബാലമുരളി.അഭിനയത്രി മാത്രമല്ല നല്ലൊരു ഗായിക കൂടിയാണ് അപർണ. അപർണയുടെ ഏറ്റവും പുതിയ സിനിമയായ തങ്കം എന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി എറണാകുളം ലോ കോളേജിൽ തങ്കത്തിൻ്റെ അണിയറ പ്രവർത്തകരും അപർണയും നടൻ വിനീത് ശ്രീനിവാസനും ഒക്കെ എത്തിയിരുന്നു.

അതിനിടയിൽ ഒരു പയ്യൻ കയറിവന്ന് അപർണയുടെ തോളത്ത് കയ്യിടാൻ ശ്രമിക്കുന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അപർണ്ണ സ്റ്റേജിൽ ഇരിക്കെ പയ്യൻ കയറിവരുകയും അപർണക്ക് ഒരു പൂവ് കൊടുക്കുകയും ചെയ്തു. എന്നാൽ അതിനുശേഷം പയ്യൻ അപർണയെ പിടിച്ച് എഴുന്നേൽപ്പിക്കുകയും പിറകിലൂടെ തോളത്ത് കയ്യിടാൻ നോക്കുമ്പോൾ അപർണ ഒഴിഞ്ഞുമാറുകയും ചെയ്യുന്നുണ്ട്.

അപർണയ്ക്ക് താല്പര്യമില്ലാത്തതുകൊണ്ടാണ് അപർണ ഒഴിഞ്ഞുമാറുന്നത്. സ്റ്റേജിലേക്ക് മറ്റൊരു പയ്യൻ കയറി വരികയും ആ പയ്യനെ അവിടെ നിന്നും മാറ്റുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ മോശമായി കോളേജിൽ നിന്നുണ്ടായ ആ ഒരു പ്രവർത്തിക്ക് സ്റ്റേജിൽ ഇരിക്കുന്ന ഒരു കുട്ടി അപർണയോട് ക്ഷമയും ചോദിക്കുന്നുണ്ട്. അല്പസമയത്തിനുശേഷം ആ പയ്യൻ വീണ്ടും സ്റ്റേജിൽ വന്നതിനുശേഷം അപർണിയോട് താൻ താരത്തിൻ്റെ വലിയ ആരാധകൻ ആണെന്നും മോശമായി പെരുമാറാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു.

അതിനുശേഷം ആ പയ്യൻ അപർണയ്ക്ക് ഷേയ്ക്ക് ഹാൻഡ് കൊടുക്കാൻ നോക്കിയെങ്കിലും അപർണ്ണ അത് സ്വീകരിക്കാതെ തലയാട്ടുക മാത്രം ചെയ്തു. അതിനുശേഷം ആ പയ്യൻ വീണ്ടും വിനീത് ശ്രീനിവാസൻ്റെ അടുത്ത് എത്തുകയും വിനീതിന് ഷെയ്ക് ഹാൻഡ് കൊടുക്കാൻ നോക്കിയപ്പോൾ വിനീത് കൈ കൊടുക്കാതെ പകരം അവൻ്റെ തോളിൽ ഒന്ന് തട്ടുക മാത്രമേ ചെയ്തുള്ളൂ. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലായപ്പോൾ ആരാധകർ നടിയെ പിന്തുണച്ചു കൊണ്ടാണ് വന്നിരിക്കുന്നത്.

ഏതൊരു സെലിബ്രിറ്റി ആയാലും അവരെ തൊടാനോ അവരുടെ അനുവാദമില്ലാതെ ഫോട്ടോയോ സെൽഫിയോ ഒന്നും എടുക്കാനോ ആർക്കും തന്നെ അവകാശമില്ലെന്നും ആരാധകർ പറയുന്നു. അപർണ്ണ തൻ്റെ നിലപാട് തുറന്നടിച്ചു കാണിച്ചതിൽ ആരാധകർ വളരെയേറെ സന്തോഷത്തിലാണ്. ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കരുതെന്നും ഒരു പാഠം പഠിപ്പിക്കണമെന്നുമാണ് ആരാധകരുടെ അഭിപ്രായം.
കോളേജിലെത്തിയ വിനീത് ശ്രീനിവാസനെ കൊണ്ട് അവിടുത്തെ വിദ്യാർത്ഥികൾ സ്റ്റേജിൽ ഒരു പാട്ടുപാടിക്കുകയും ചെയ്തിരുന്നു. ജനുവരി 26നാണ് തങ്കം എന്ന സിനിമ തിയേറ്ററുകളിൽ എത്തുന്നത്. എല്ലാവരും റിലീസിങ്ങിൻ്റെ അന്ന് തന്നെ സിനിമ കാണണമെന്നും വിനീത് പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply