ടിവി ഷോകളിലും സോഷ്യൽ മീഡിയയിലും തിളങ്ങി നിൽക്കുന്ന ദമ്പതിമാരാണ് ജീവ ജോസഫും അപർണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ജീവ പോപ്പുലർ ആയത്. സൂര്യ ടിവിയിലെ മ്യൂസിക്കൽ പ്രോഗ്രാമിൽ ആങ്കർ ആയ ജീവയോടൊപ്പം കോ ആങ്കർ ആയിരുന്നു അപർണ. അവിടെ വെച്ചായിരുന്നു പ്രണയിച്ചത്.പിന്നീട് വിവാഹം ചെയ്തു.നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കവെക്കാറുള്ള ഇവരുടെ ആദ്യത്തെ ചാനൽ പല പ്രശ്നങ്ങൾ കാരണം ഡിലീറ്റ് ചെയ്യേണ്ടിവന്നു.
പഴയ ചാനലുമായി മുന്നോട്ടു പോകുവാൻ കഴിയാത്തത് കൊണ്ടായിരുന്നു അത് കളയേണ്ടി വന്നത് എന്നും പറഞ്ഞു. ആദ്യത്തെ ചാനലിൽ 5 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് അവർക്കുണ്ടായിരുന്നു. പഴയകാലത്തെ കുറിച്ച് സംസാരിക്കുവാൻ താല്പര്യമില്ലെന്നും അവർ പറഞ്ഞു. പഴയ കാര്യത്തെ കുറിച്ച് ഓർത്ത് വിഷമിക്കാൻ അല്ല ഈ പുതിയ വീഡിയോ ചെയ്യുന്നതെന്ന് അപർണയും ജീവയും പറഞ്ഞു. പല മോട്ടിവേഷൻ സ്പീക്കർമാരും പറയുന്നതുപോലെ പഴയ കാര്യത്തെ അവിടെ വീട്ടു പുതിയ കാര്യത്തെക്കുറിച്ച് ചിന്തിക്കുവാനാണ് ഞങ്ങളും തീരുമാനിച്ചത് എന്നും പറഞ്ഞു.
ഏകദേശം അഞ്ചുമാസം എടുത്തു അതിൽനിന്നൊക്കെ റിക്കവർ ചെയ്തു വരാൻ എന്നും അഞ്ചു മാസം കൊണ്ട് പലതും പഠിക്കാൻ കഴിഞ്ഞെന്നും ആ സമയം തിരക്കുകൾ ഒക്കെ മാറ്റിവെച്ച് ആസ്വദിക്കാൻ കഴിഞ്ഞെന്നും പറഞ്ഞു. അപർണ പറഞ്ഞത് താൻ ആ അഞ്ചുമാസം ഇൻസ്റ്റാഗ്രാമിൽ ആക്ടീവ് ആയിരുന്നു എന്നാണ്. എന്നാൽ യൂട്യൂബിൽ ഇടുന്നത് പോലെ മണിക്കൂറുകളോളം ഉള്ള വീഡിയോകൾ ഒക്കെ ഇൻസ്റ്റാഗ്രാമിൽ ഇടാൻ കഴിയാറില്ല എന്നും.
ഇനി നല്ല കണ്ടൻ്റുകൾ ചെയ്യാനായി ഞങ്ങൾ വീണ്ടും തിരിച്ചെത്തി എന്നും പറഞ്ഞു. പഴയ ചാനൽ കളഞ്ഞപ്പോൾ പലരും സപ്പോർട്ട് ചെയ്തെന്നും പ്രതീക്ഷിച്ചവരിൽ നിന്ന് ആയിരുന്നില്ല പലതും എന്ന് പറയുകയും ചെയ്തു. എല്ലാ ദിവസവും വീഡിയോ ചെയ്യില്ലെന്നും എപ്പോഴാണോ വീഡിയോ ചെയ്യാനുള്ള ഐഡിയ തോന്നുന്നത് അപ്പോഴാണ് ചെയ്യുക എന്നും പറഞ്ഞു. ചാനൽ നോക്കിയാൽ വീഡിയോ വന്നുകഴിഞ്ഞാൽ അറിയാമെന്നും അത് ഇഷ്ടപ്പെട്ടാൽ കാണുക.
ജീവ പറഞ്ഞത് താൻ ആയിരിക്കും അധിക ദിവസവും വീഡിയോയുമായി വരിക എന്നാണ്. ഞങ്ങളെ കാണാനില്ലല്ലോ എന്ന് പലരും ചോദിച്ചിരുന്നെന്നും പറഞ്ഞു. ജീവ പറയുന്നത് യൂട്യൂബിന് പഴയതുപോലെ പഞ്ചൊന്നും ഇല്ലെന്നും അതുകൊണ്ടുതന്നെ സബ്സ്ക്രൈബ് ചെയ്യാൻ ആരെയും നിർബന്ധിക്കുന്നില്ലെന്നും. ഇഷ്ടമാണെങ്കിൽ സബ്സ്ക്രൈബ് ചെയ്താൽ മതി എന്നും ഒറ്റയടിക്ക് തന്നെ മില്ല്യൺ വ്യൂ കിട്ടണമെന്നും കേക്ക് കട്ട് ചെയ്യണമെന്നും ഇല്ലെന്നും.
ആരൊക്കെയാണ് കൂടെ നിന്നതെന്ന് മനസ്സിലാക്കാനും നമ്മൾ പ്രതീക്ഷിക്കാത്തവരാണ് കൂടെ ഉണ്ടായിരുന്നതെന്നന്നുമൊക്കെ മനസ്സിലാക്കുവാൻ കഴിഞ്ഞെന്നും പറഞ്ഞു. പല തിരിച്ചറിവുകളും ഉണ്ട് എന്നും പറഞ്ഞു. പുതിയ ചാനലിന് അപർണ തോമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇവരുടെ തിരിച്ചു വരവിനെ നിരവധി താരങ്ങളും ആരാധകരും സ്വാഗതം ചെയ്യുകയും ചെയ്തു.