“ആണുങ്ങളുടെ വിചാരം അവരില്ലെങ്കിൽ ഒന്നും നടക്കില്ല എന്നാണ്”..എന്നാൽ അങ്ങനെയല്ല ! വരില്ലെങ്കിലും ഞങ്ങൾക്ക് എല്ലാം നടക്കും എന്ന് അനുശ്രീ

ബാലതാരം ആയി മിനിസ്ക്രീനിൽ എത്തി പിന്നീട് നായിക ആയും സഹനടി ആയും നിരവധി പരമ്പരകളിൽ തിളങ്ങിയ താരമാണ് അനുശ്രീ. അനുശ്രീയുടെ വിവാഹം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ക്യാമറമാൻ വിഷ്ണുവുമൊത്ത് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു താരം. വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ചായിരുന്നു അനുശ്രീ വിഷ്ണുവിനെ വിവാഹം കഴിച്ചത്. എന്നാൽ ആ പ്രണയ വിവാഹം വളരെ പെട്ടെന്ന് തന്നെ വേർപിരിയലിൽ അവസാനിക്കുകയായിരുന്നു.

ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുകൊണ്ട് അനുശ്രീയും ഭർത്താവും വേർപിരിഞ്ഞു എന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. മകൻ ജനിച്ചതിനു തൊട്ടു പിന്നാലെയാണ് ഇവർ വേർപിരിഞ്ഞു എന്ന വാർത്തകൾ പ്രചരിച്ചത്. മകന്റെ നൂലുകെട്ടിന് അച്ഛനായ വിഷ്ണു വരാതിരുന്നത് ആണ് ഇത്തരം അഭ്യൂഹങ്ങൾക്ക് വഴി വെച്ചത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളും ദാമ്പത്യ പ്രശ്നങ്ങളും എല്ലാം താരം തുറന്നു പറഞ്ഞത്.

ഗർഭിണിയായി അഞ്ചുമാസം ആയപ്പോഴാണ് അനുശ്രീയെ വീട്ടിലേക്ക് കൊണ്ടു വന്നത്. അന്നു മുതൽ വിഷ്ണുവും താരത്തിനൊപ്പം വീട്ടിലാണ് താമസിച്ചത്. സാധാരണ ഭാര്യയെ വീട്ടുകാർ വിളിച്ചുകൊണ്ടു പോയാൽ ഭർത്താവും കൂടെ നിൽക്കുന്ന പതിവില്ല എങ്കിലും, എമർജൻസി വന്നാൽ ആശുപത്രിയിൽ പോകാൻ മറ്റാർക്കും ഡ്രൈവ് ചെയ്യാൻ അറിയാത്തതു കൊണ്ട് വിഷ്ണു ഒപ്പം നിൽക്കുകയായിരുന്നു. ഡെലിവറി കഴിഞ്ഞതിനു ശേഷവും അനുശ്രീയുടെ വീട്ടിൽ തന്നെ വിഷ്ണു നിൽക്കുന്നത് മോശമായതു കൊണ്ട് ഇനിയുള്ള കാര്യങ്ങളൊക്കെ വീട്ടുകാർ നോക്കിക്കോളും എന്ന് താരം പറഞ്ഞു.

ഇതോടെ വീട്ടിലേക്ക് പോയിക്കൊള്ളാം എന്ന് വിഷ്ണുവും പറഞ്ഞു. അനുശ്രീയുടെ കുടുംബം ബ്രാഹ്മിൻസ് ആയതുകൊണ്ട് 15 ദിവസം പെലെ ഉണ്ട്. കുഞ്ഞിനെ കാണാൻ പാടില്ല. അതു കഴിഞ്ഞ് വിഷ്ണു കുഞ്ഞിനെ വന്നു കണ്ടു. പിന്നീട് വന്നിട്ടില്ല. വിഷ്ണു വിളിക്കുമ്പോൾ എല്ലാം കുഞ്ഞുമായി തിരക്കിലായതു കൊണ്ട് ആ സമയത്തൊന്നും സ്നേഹത്തോടെ സംസാരിക്കാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരിക്കില്ല താരം. ആ ഒരു ദേഷ്യവും വിഷമവും മനസ്സിൽ വെച്ച് വിഷ്ണു പിന്നീട് വിളിക്കാതെയായി.

വിളിക്കുമ്പോൾ എല്ലാം തമ്മിൽ വഴക്കും തർക്കങ്ങളുമായി. സ്വന്തം മകന്റെ നൂലുകെട്ടിന് വരണമെന്ന് പറഞ്ഞപ്പോൾ അനുശ്രീയുടെ അമ്മ വിളിച്ചാൽ മാത്രമേ വരുകയുള്ളൂ എന്നാണ് വിഷ്ണു പറഞ്ഞത്. അമ്മ വിളിക്കില്ല എന്ന് അറിഞ്ഞിട്ടും അതിൽ തന്നെ വിഷ്ണു വാശിപിടിച്ചു നിന്നു. എല്ലാ മാതാപിതാക്കളുടെ സ്വപ്നമാണ് സ്വന്തം കുഞ്ഞിന്റെ നൂലുകെട്ട്. ആരെയും ആശ്രയിക്കാതെ കുഞ്ഞിന് അരഞ്ഞാണം കെട്ടണം എന്ന് വിഷ്ണുവിനോട് പറഞ്ഞു.

മാല അനുശ്രീ ഇടാം എന്നും പറഞ്ഞു. ഇങ്ങനെയെല്ലാം പ്ലാൻ ചെയ്തുവെങ്കിലും അമ്മ വിളിച്ചാൽ മാത്രമേ വരുകയുള്ളൂ എന്നതിൽ വിഷ്ണു ഉറച്ചു നിന്നു. പിന്നീട് വിഷ്ണുവിനെ അച്ഛൻ വിളിച്ചെങ്കിലും തന്നെ ആരും വിളിച്ചിട്ടില്ല എന്നും ഷൂട്ടിലാണ് വരാൻ പറ്റില്ല എന്നും വിഷ്ണു തീർത്തു പറഞ്ഞു. ആശുപത്രിയിൽ നിന്നും ഇവർ തമ്മിലുള്ള വഴക്കും തർക്കങ്ങളും അച്ഛൻ കണ്ടിരുന്നു. എന്നാൽ അന്നേരമെല്ലാം, വിഷമിക്കരുത് എന്നും കുട്ടിക്ക് പാല് കൊടുക്കുന്നതുകൊണ്ട് ടെൻഷൻ അടിക്കുന്നത് കുട്ടിയെയും ബാധിക്കും എന്ന് അച്ഛൻ പറഞ്ഞു.

വിഷ്ണുവിനെ കുറിച്ച് മോശമായി വീട്ടുകാരോട് പറഞ്ഞു എന്നായിരുന്നു ആളുടെ ധാരണ. എന്നാൽ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. അച്ഛൻ ഇല്ലാത്തതു കൊണ്ട് കുഞ്ഞിന്റെ നൂലുകെട്ട് വിഷമകരമാകും എന്ന് പലരും പ്രതീക്ഷിച്ചില്ലെങ്കിലും അങ്ങനെയല്ല ഉണ്ടായതെന്നും സന്തോഷത്തോടെയാണ് എല്ലാവരും ഉണ്ടായിരുന്നത് എന്ന് അനുശ്രീ പറയുന്നു. ആണുങ്ങളുടെ വിചാരം അവരില്ലാതെ ഒന്നും നടക്കില്ല എന്നാണ് എന്നാൽ അത് തെറ്റാണ്.

ഒരു പെണ്ണ് വിചാരിച്ചാൽ എല്ലാം നടക്കും എന്ന് താരം ശക്തമായി പറയുന്നു. സിംഗിൾ മദർ ആയാലും സിംഗിൾ ഡാഡായാലും അവർക്ക് ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇന്ന് സ്വന്തം കാര്യങ്ങളും മകന്റെ കാര്യങ്ങളും ചെയ്യുന്നത് അനുശ്രീയാണ്. ഭാവിയിലും അത് അങ്ങനെ തന്നെ ചെയ്യും എന്ന് അനുശ്രീ ശക്തമായി പറയുന്നു. അനുശ്രീയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇത് പോലെ ശക്തയായി അനുശ്രീക്ക് മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ള പലരും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply