വേണ്ടന്ന് പറഞ്ഞപ്പോളും വിഷ്ണു എന്നേ പുറകെ നടന്ന് വളയ്ക്കുകയാണ് എന്ന് പറയുന്നതാണ് സത്യം.

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വളരെയധികം സുപരിചിതയായ ഒരു താരമാണ് അനുശ്രീ എന്ന പ്രകൃതി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഓമനതിങ്കൾപക്ഷി എന്ന സീരിയലിൽ കൂടുതലായും ശ്രദ്ധ നേടിയിരുന്നത് പിന്നീട് നിരവധി ഞങ്ങളുടെ ഭാഗമായി താരം മാറുകയായിരുന്നു ചെയ്തത്. അടുത്തകാലത്തായി വാർത്തമാധ്യമങ്ങളിൽ എല്ലാം തന്നെ അനുശ്രീ ശ്രദ്ധ നേടുന്നത് വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള വാർത്തകളിലൂടെ ആണ്. തന്റെ ജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളെക്കുറിച്ച് താരം തന്നെയായിരുന്നു തുറന്ന് പറഞ്ഞിരുന്നത്. വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ നിന്നും തിരികെ സ്വന്തം വീട്ടിലേക്ക് എത്തിയ അനുശ്രീ പ്രസവത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങിയിരുന്നില്ല എന്നതാണ് സത്യം.

മകന്റെ നൂലുകെട്ട് ചടങ്ങുകൾക്ക് പോലും അച്ഛനായ വിഷ്ണുവിനെ കാണാതെ വന്നപ്പോഴാണ് വിഷ്ണുവും അനുശ്രീയും തമ്മിൽ വിവാഹമോചിതരായോന്ന് ആളുകൾ ചോദിച്ചിരുന്നത്. പിന്നാലെ ഒരു പരിപാടിയിൽ പങ്കെടുത്ത അനുശ്രീ വിഷ്ണുമായുള്ള തന്റെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുവാനും ഉള്ള സാധ്യതയുണ്ടെന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം പറഞ്ഞിരുന്നത്. അതോടൊപ്പം തന്നെ വിഷ്ണുമായുള്ള പൊരുത്തക്കേടിന്റെ കാരണങ്ങളെ കുറിച്ചും താരം പറഞ്ഞിരുന്നു. സാമ്പത്തികമാണ് തങ്ങൾക്കിടയിൽ വില്ലനായി വന്നത് എന്നാണ് താരം പറഞ്ഞത് കാര്യങ്ങളും തന്റെ കാര്യങ്ങളും എല്ലാം കൂടി മാനേജ് ചെയ്ത് പോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു ഇപ്പോൾ ഇതാ അനുശ്രീയുടെ മറ്റൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെയാണ് ഈ വീഡിയോയിൽ അനുശ്രീ സംസാരിക്കുന്നത്. വിഷ്ണുവാണ് തന്നെ ആദ്യം പ്രൊപ്പോസ് ചെയ്തത്. വേണ്ടന്ന് പറഞ്ഞപ്പോളും വിഷ്ണു എന്നേ പുറകെ നടന്ന് വളയ്ക്കുകയാണ് എന്ന് പറയുന്നതാണ് സത്യം. കുറേനാൾ പുറകെ നടന്നു. എന്നാൽ പിന്നെ വിഷ്ണു പുറകെ നടക്കുന്നത് നിർത്തുകയായിരുന്നു ചെയ്തത്. പിന്നീട് വിളിയും കാര്യങ്ങളും ഒന്നും ഉണ്ടായില്ല. അല്ലെങ്കിൽ തന്നെയും താൻ വേണ്ടന്ന് പറഞ്ഞതിനാൽ വിളിക്കില്ലായിരുന്നു പക്ഷേ മനസ്സിൽ ഇഷ്ടം ഉണ്ടായിരുന്നു.

പുള്ളി പുറകിൽ നടന്ന് ക്ഷീണിച്ചു എന്നാണ് ഈ വീഡിയോയിൽ അനുശ്രീ പറയുന്നത്. വേണ്ടന്ന് പറഞ്ഞതിനാൽ തന്നെ കിട്ടൂല്ല എന്നായിരുന്നു വിഷ്ണുവിന്റെ ചിന്ത. എന്നാൽ പിന്നീട് അരയന്നങ്ങളുടെ വീട് എന്ന ലൊക്കേഷനിലേക്ക് വന്നതോടെ കൂടുതൽ പരസ്പരം സംസാരിക്കാന്‍ തുടങ്ങി. വിഷ്ണു ഭയങ്കര തമാശക്കാരൻ ആണെന്നും, എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്നതനിടയിലാണ് പെട്ടെന്ന് കൗണ്ടർ പറഞ്ഞ് ഇമ്പ്രെസ്സ് ചെയ്യിപ്പിക്കുന്നത് എന്നുമൊക്കെയാണ് താരം പറയുന്നത്. കൂടുതൽ സംസാരിച്ചപ്പോഴാണ് ഞങ്ങൾ ഒരേ വേവ്ലെങ്ത് ആണ് എന്ന് മനസ്സിലാക്കാൻ സാധിച്ചത് എന്നും അനുശ്രീ പറയുന്നു. തങ്ങളുടെ ബന്ധത്തിനെ കുറിച്ച് അമ്മ നേരത്തെ അറിഞ്ഞിരുന്നു. പിന്നെ താൻ അമ്മയോട് പറഞ്ഞു. സംഭവം അറിഞ്ഞതോടെ അമ്മ ഫോൺ വാങ്ങി വയ്ക്കുകയും ചെയ്തുവെന്നും താരം പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply