എന്നും എപ്പഴുംചേർത്ത് പിടിക്കാനായി എപ്പഴും എന്നും ഇങ്ങനെ ഇങ്ങനെ ! അനുശ്രീ ഷെയർ ചെയ്ത പോസ്റ്റ് വൈറൽ

ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരിൽ ഒരാളാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന പിന്നീട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടാൻ സാധിച്ച കലാകാരിയായിരുന്നു അനുശ്രീ. സോഷ്യൽ മീഡിയയിലും വളരെ സജീവ സാന്നിധ്യമാണ് അനുശ്രീ. തന്റെ പുതിയ വിശേഷങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്.

മലയാളത്തിലെ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ സാധിച്ച ഒരു നടി കൂടിയാണ് അനുശ്രീ. ഇപ്പോൾ താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. എന്റെ അണ്ണൻ എന്നും എന്നോടൊപ്പം ഇങ്ങനെ ഉണ്ടാകട്ടെ, ഏറ്റവും വലിയ കൂട്ടായി എന്റെ ഏറ്റവും വലിയ താങ്ങായി എന്തും പറയുവാനുള്ള എന്റെ അണ്ണനായി കരയാൻ ആയാലും ചിരിക്കാനായാലും എന്നും എപ്പോഴും ചേർത്ത് പിടിക്കാനായി എപ്പോഴും എന്നും ഇങ്ങനെ.. ഇങ്ങനെയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. അണ്ണനൊപ്പം ചേർന്നു നിൽക്കുന്ന കുറച്ച് ചിത്രങ്ങൾ കൂടി താരം പങ്കുവെക്കുന്നുണ്ട്.

പലപ്പോഴും താരത്തിന് ലഭിക്കുന്ന ഒരു പ്രശംസ എന്നത് താരജാഡ ഒന്നുമില്ലാതെയാണ് താരം പെരുമാറുന്നത് എന്നത് തന്നെയാണ്. മറ്റു നായികമാരിൽ നിന്നും വ്യത്യസ്ത ആവാനുള്ള കാരണവും അതുതന്നെയാണ്. ലഭിക്കുന്ന കഥാപാത്രങ്ങൾ ഏതാണെങ്കിലും അത് തന്റെ കയ്യിൽ ഭദ്രമാണെന്ന് പലപ്പോഴും താരം തെളിയിച്ചു തന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ താരത്തിന് മികച്ച കഥാപാത്രങ്ങൾ എപ്പോഴും ലഭിക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെക്കുന്ന റീലുകൾക്കൊക്കെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച് ഈ ഒരു വീഡിയോയ്ക്ക് വലിയ സ്വീകാര്യത തന്നെയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സ്നേഹം ഇങ്ങനെ നിലനിൽക്കട്ടെ എന്നും ഇതിന് ഒരിക്കലും ഒരു കുറവും വരാതിരിക്കട്ടെ എന്നുമൊക്കെയാണ് പ്രേക്ഷകർ ആശംസിക്കുന്നത്.

സഹോദരന്റെ കുഞ്ഞുമായി രസകരമായ വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. ആ വീഡിയോകളും വളരെ വേഗത്തിലാണ് വൈറലായി മാറാറുള്ളത്. ഡയമണ്ട് നെക്ലിയസ്, ഇതിഹാസ, ആനക്കള്ളൻ തുടങ്ങിയ ചിത്രങ്ങളൊക്കെ നടിയുടെ കരിയറിൽ മികച്ചത് എന്ന് പറയാനുള്ള ചില ചിത്രങ്ങൾ മാത്രമാണ്. വളരെ വ്യത്യസ്തമായ വേഷങ്ങൾ കൈകാര്യം ചെയ്യാനും അനുശ്രീക്ക് സാധിക്കാറുണ്ട്. അതിന്റെ ഉദാഹരണമാണ് ഇതിഹാസയും ഒപ്പവും ഒക്കെ. ഈ കഥാപാത്രങ്ങളെല്ലാം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളവയുമാണ്. നിലവിൽ ഹെറ്റർസ് ഇല്ലാത്ത ഒരു നടി തന്നെയാണ് അനുശ്രീ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply