കഴിഞ്ഞ കുറച്ചു നാളുകൾ ആയി സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചചെയ്യപ്പെടുന്ന ഒരു പേരാണ് അനുശ്രീ എന്ന പേര്. പ്രകൃതിയെന്ന അനുശ്രീ സോഷ്യൽ മീഡിയയിലേ താരമായി മാറുന്നത് വിവാഹമോചന വാർത്തയെക്കുറിച്ചുള്ള പ്രസ്താവനയോടെയാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആയിരുന്നു പ്രകൃതി വിവാഹമോചന വാർത്തയെക്കുറിച്ചുള്ള ഒരു സൂചന പോസ്റ്റുമായി ആദ്യമെത്തിയത്. തുടർന്നാണ് താരത്തിന്റെ ഭർത്താവ് എവിടെ എന്ന് ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിലെ സദാചാരവാദികൾ രംഗത്തെത്തിയത്.
താനും ഭർത്താവും തമ്മിൽ അകൽച്ചയുടെ വക്കിലാണ് എന്നും പ്രസവശേഷം താൻ പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നു പോയിരുന്നു എന്ന് നോക്കി ഫ്ലവർസിൽ സംപ്രേഷണം ചെയ്തിരുന്ന ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ അനുശ്രീ പറയുകയും ചെയ്തു. വലിയതോതിൽ സൈബർ ആക്രമണങ്ങൾ ഏൽക്കേണ്ടി വന്നു. ഇപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനലുമായി തിരക്കിലാണ് താരം. യൂട്യൂബ് ചാനലിലൂടെ തന്റെ വീഡിയോകൾ ഒക്കെ തന്നെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. വീഡിയോകൾക്ക് പലപ്പോഴും വിമർശനാത്മകമായ ചില കമന്റുകൾ ലഭിക്കുന്നതും പതിവായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും രസകരമായ വീഡിയോകളും ആയാണ് അനുശ്രീ എത്താറുള്ളത്. സ്ഥിരമായി വ്ലോഗ് യൂട്യൂബിൽ പങ്കുവയ്ക്കുവാനും ഇപ്പോൾ താരം മറക്കാറില്ല എന്നത് ആണ് സത്യം.
ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് ഒരു കിച്ചൺ ടൂർ വീഡിയോ ആണ്. ഈ വീഡിയോയിൽ അനുശ്രീയുടെ അമ്മയെയും കാണിക്കുന്നുണ്ട്. കുറച്ചുകാലങ്ങളായി മാത്രമാണ് അനുശ്രീ തന്റെ അമ്മയെ വീഡിയോയിലൂടെ കാണിക്കാൻ തുടങ്ങിയത്. മുൻപ് അമ്മയെ കുറിച്ച് പറയുമായിരുന്നു എങ്കിലും വീഡിയോകളിൽ ഒന്നും തന്നെ അമ്മ എത്തുമായിരുന്നില്ല. ഇപ്പോൾ കാണാൻ സാധിക്കും അമ്മയെക്കുറിച്ചുള്ള ഒരുപാട് ഓർമകളും അനുശ്രീ പറയാറുണ്ട്. ഇപ്പോൾ ഒരു വീഡിയോയിൽ അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ ഒരാൾ കമന്റ് ചെയ്തിരിക്കുന്നതാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഈ പെണ്ണിന് അമ്മയേയും കെട്ടിപ്പിടിച്ച് അവിടെ തന്നെ ഇരുന്നാൽ മതിയായിരുന്നല്ലോ. ഒരുതന്റെ കൂടെ പോയി ഒരു കൊച്ചിനെയും കൂടെ കൊണ്ടു വന്നതിനു ശേഷം ഒന്നും അറിയാത്ത ആളെ പോലെ നിന്ന് കൊഞ്ചുക ആണോ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.
വളരെ പെട്ടെന്ന് തന്നെ ഈ കമന്റ് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അമ്മയുടെ എതിർപ്പിനെത്തുടർന്നാണ് അനുശ്രീ വിഷ്ണുവുമായി ഇറങ്ങിപ്പോയി വിവാഹം കഴിക്കുന്നത്. ശേഷം ഗർഭിണി ആയതിനു ശേഷമാണ് അമ്മയുമായി വീണ്ടും അടുക്കുന്നത്. അമ്മയെ മിസ്സ് ചെയ്യുന്നില്ല എന്നും ഭർത്താവിന്റെ തന്റെ അമ്മ തന്നെ നന്നായി തന്നെ നോക്കുന്നുണ്ട് എന്നുമൊക്കെ വിവാഹശേഷം ഒരിക്കൽ അനുശ്രീ പറഞ്ഞിരുന്നു. ഈ വാക്കുകളും ശ്രദ്ധ നേടിയിരുന്നു.