വിവാഹ ക്ഷണക്കത്ത് പുറത്ത് വിട്ടു തങ്കച്ചൻ – മഞ്ഞ ചരടും താലിയുമായി അനുമോളും ! ആശംസകൾ നേർന്ന് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗെയിം ഷോ ആണ് സ്റ്റാർ മാജിക്. മിമിക്രി, സിനിമ, പ്രമുഖ താരങ്ങൾ അണിനിരക്കുന്ന പരിപാടിയിൽ വ്യത്യസ്തമാർന്ന ഗെയിമുകൾ ആണ് അവതരിപ്പിക്കുന്നത്. തമാശകൾ കൊണ്ടും കൗണ്ടറുകൾ കൊണ്ടും പൊട്ടിച്ചിരി വിടർത്തുന്ന സ്റ്റാർ മാജിക് എന്നും റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെ ആണ്. സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവർ ആയി മാറിയ താരങ്ങൾ ആണ് അനുമോളും തങ്കച്ചനും.

ഇവരുടെ കൂട്ടുകെട്ടിന് പ്രേത്യേക ഫാൻ ബെയിസ് തന്നെ ഉണ്ട്. സ്റ്റാർ മാജിക്കിലെ മറ്റു താരങ്ങൾ ഇവരെ കളിയാക്കുന്നതിനാൽ തങ്കച്ചനും അനുമോളും പ്രണയത്തിലാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ ക്രിസ്മസ് ദിനത്തിൽ വളരെ വ്യത്യസ്തമായ ഒരു എപ്പിസോഡ് ആണ് ഷോയിൽ ഒരുക്കിയത്. ക്രിസ്മസ് സ്‌പെഷൽ എപ്പിസോഡിൽ അനുമോളും തങ്കച്ചനും കൈമാറിയ സമ്മാനത്തെ കുറിച്ചാണ് ഇപ്പോൾ വ്യാപകമായ ചർച്ചകൾ നടക്കുന്നത്.

വേദിയിൽ ഉള്ള സകലരെയും ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ഇവർ പരസ്പരം സമ്മാനങ്ങൾ കൈമാറിയത്. വളരെയധികം ആലോചിച്ചാണ് ഇങ്ങനെ ഒരു സമ്മാനം തിരഞ്ഞെടുത്തത് എന്ന് അനുമോൾ പറയുന്നു. തിരിച്ച് അനുമോള്ക്കും അത്തരം ഒരു സമ്മാനം തന്നെ ആണ് തങ്കച്ചൻ നൽകിയത്. ആദ്യം അനുമോൾ ആയിരുന്നു തങ്കച്ചന് സമ്മാനം നൽകിയത്. ചേട്ടന് ഏറ്റവും ആവശ്യമുള്ള സാധനം തന്നെ ആണ് ഇതിനകത്ത് ഉള്ളത്, അതും ഈ സമയത്ത് എന്നായിരുന്നു സമ്മാനം നൽകിക്കൊണ്ട് അനുമോൾ പറഞ്ഞത്.

ജീവിതപങ്കാളിയെ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിന് ആവശ്യമായ കാര്യങ്ങൾ ഉൾപ്പെടുത്തിയ ഒരു പുസ്തകം ആയിരുന്നു അനുമോൾ തങ്കച്ചന് സമ്മാനം ആയി നൽകിയത്. കൂടാതെ മഞ്ഞ ചരടും താലിയും അനുവിന്റെ സമ്മാനപ്പൊതിയിൽ ഉണ്ടായിരുന്നു. ഇനിയെങ്കിലും നോക്കിയും കണ്ടും ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുക എന്നായിരുന്നു അനുമോൾ ഉപദേശം നൽകിയത്. തങ്കച്ചൻ കെട്ടാൻ പോകുന്ന പെൺകുട്ടിക്ക് വേണ്ടിയുള്ളതാണ് ഇതെന്നും അനുമോൾ പറഞ്ഞു.

അനുമോൾക്ക് തങ്കച്ചൻ നൽകിയ സമ്മാനം അദ്ദേഹത്തിന്റെ വിവാഹ ക്ഷണക്കത്ത് ആയിരുന്നു. കുടുംബസമേതം വരണം എന്നും അനുവിനോട് തങ്കച്ചൻ പറഞ്ഞു. അതിമനോഹരമായ ക്രിസ്മസ് എപ്പിസോഡ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. ഈ എപ്പിസോഡിൽ നടൻ ധ്യാൻ ശ്രീനിവാസൻ ആയിരുന്നു അതിഥി ആയി എത്തിയത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരം ആണ് അനുമോൾ.

നിരവധി പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് അനുമോൾ. നിഷ്കളങ്കമായ ചിരിയും രസകരമായ സംസാര ശൈലി കൊണ്ട് സ്റ്റാർ മാജിക്കിലെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥിയായി മാറി അനുമോൾ. മിനിസ്‌ക്രീനിലെ തിരക്കേറിയ താരമാണ് അനുമോൾ. “അനുജത്തി”, “സീത”, “ഒരിടത്തൊരു രാജകുമാരി”, “പാടാത്ത പൈങ്കിളി” തുടങ്ങി നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ അനുമോൾ സ്റ്റാർ മാജിക്കിൽ എത്തിയതോടെയാണ് കൂടുതൽ ആരാധകരെ നേടിയെടുത്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply