എന്റെ അഭിനയം കണ്ടു രാജുവേട്ടൻ പറഞ്ഞത് കേട്ട് താൻ ഞെട്ടി ! സെറ്റിൽ എന്തൊക്കെ കുട്ടിക്കളി കളിച്ചാലും മല്ലികാമ്മയോട് മാത്രം ഒന്നിനും നിക്കാറില്ല എന്ന് അനുമോൾ

Anumol reveals that Prithviraj watches her show.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരം ആണ് അനുമോൾ. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമാണ് അനുമോൾ. നിഷ്കളങ്കമായ ചിരിയും രസകരമായ സംസാര ശൈലി കൊണ്ട് സ്റ്റാർ മാജിക്കിലെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥിയായി മാറി അനുമോൾ. മിനിസ്‌ക്രീനിലെ തിരക്കേറിയ താരമാണ് അനുമോൾ. “അനുജത്തി”, “സീത”, “ഒരിടത്തൊരു രാജകുമാരി”, “പാടാത്ത പൈങ്കിളി” തുടങ്ങി നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ അനുമോൾ സ്റ്റാർ മാജിക്കിൽ എത്തിയതോടെയാണ് കൂടുതൽ ആരാധകരെ നേടിയെടുത്തത്.

കുസൃതി നിറഞ്ഞ വർത്തമാനവും കുറുമ്പും കാണിക്കുന്ന അനുമോളെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. ഡിഗ്രിക്ക് പഠിക്കാൻ ഒരുങ്ങുമ്പോഴാണ് അനുമോളിനെ തേടി അഭിനയിക്കാനുള്ള അവസരങ്ങൾ എത്തുന്നത്. സഹതാരമായി അഭിനയരംഗത്തെത്തിയ താരം ഇതിനോടകം നിരവധി പരമ്പരകളിൽ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏഴു വർഷങ്ങളായി അഭിനയരംഗത്ത് സജീവമാണ് താരം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “പാടാത്ത പൈങ്കിളി” എന്ന പരമ്പരയിൽ ശ്രദ്ധേയമായ ഒരു വേഷത്തിൽ താരം എത്തിയതോടെ ആണ് കൂടുതൽ അവസരങ്ങൾ തേടിയെത്തിയത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം പങ്കു വെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. തിരുവനന്തപുരത്താണ് താരത്തിന്റെ സ്വദേശം. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം ഇതിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഷോപ്പിങ്ങും ബ്യൂട്ടി ടിപ്സും ഒക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റ്. “സുരഭിയും സുഹാസിനിയും”, “അഭി വെഡ്‌സ് മഹി” തുടങ്ങിയ സീരിയലുകളിലാണ് ഇപ്പോൾ അഭിനയിച്ചു വരുന്നത്.

സ്റ്റാർ മാജിക്കിലെ പ്രേക്ഷകർ ഏറ്റെടുത്ത ഒരു കൂട്ടുകെട്ടാണ് അനുമോളും തങ്കച്ചനും. ഇവർ ഒന്നിക്കുന്ന എല്ലാ പ്രോഗ്രാമും വൈറൽ ആകാറുണ്ട്. എല്ലാ സമയവും കളിച്ച് ചിരിച്ച് സന്തോഷത്തോടെയാണ് അനുവിനെ കാണാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ തന്റെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല എന്ന് തുറന്നു പറയുകയാണ് താരം. ഇപ്പോൾ “സുസു” എന്ന സീരിയലിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുമോൾ ആണ്.

ഈ പരമ്പരയിൽ മല്ലിക സുകുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മല്ലിക സുകുമാറിനെ പോലെ വലിയൊരു കലാകാരിയുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് അനുമോൾ കരുതുന്നത്. മല്ലികയ്ക്ക് ഒപ്പം നല്ല അനുഭവങ്ങളാണ് ഉള്ളതെന്നും താരം പ്രതികരിക്കുന്നു. ആദ്യമൊക്കെ മല്ലികക്കൊപ്പം അഭിനയിക്കാൻ ഭയങ്കര പേടിയായിരുന്നു. എന്നാൽ സെറ്റിൽ ഏറ്റവും നല്ല വൈബ് ഉള്ള ആൾ മല്ലികാമ്മയാണ്.

ഇപ്പോഴും തനിക്ക് സംസാരിക്കാൻ പേടിയാണെന്നും മല്ലികാമ്മയുടെ അടുത്ത് മാത്രം തമാശ പറയാൻ പോകില്ല എന്നും അനുമോൾ പറയുന്നു. താൻ ഒരുപാട് ആരാധിക്കുന്ന മല്ലികാമ്മയുടെ മകൻ പൃഥ്വിരാജിനെ കാണാൻ സാധിക്കാതെ പോയതിനെക്കുറിച്ചും അനുമോൾ പറയുന്നു. പൃഥ്വിരാജ് തിരുവനന്തപുരത്ത് വന്നപ്പോൾ മല്ലികാമ്മ ലൊക്കേഷനിലുള്ള രണ്ടു മൂന്നു പേരോടൊക്കെ രാജു വന്നിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ അന്ന് തിരുവനന്തപുരത്ത് ഇല്ലാത്തതുകൊണ്ട് അനുമോൾക്ക് പൃഥ്വിരാജിനെ കാണാൻ കഴിഞ്ഞിരുന്നില്ല.

പൃഥ്വിരാജിനെ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചത് താനായിരുന്നു എന്ന് അനുമോൾ പറയുന്നു. ഇനി വരുമ്പോൾ എന്തായാലും അനുമോളെ വിളിക്കാമെന്നും മല്ലികാമ്മ ഉറപ്പു നൽകി. നമ്മുടെ പ്രോഗ്രാം രാജുവേട്ടൻ കാണാറുണ്ടെന്നും അനുമോളുടെ അഭിനയം കണ്ടിട്ട്, “ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ട്” എന്ന് പറഞ്ഞതായും മല്ലികാമ്മ പറഞ്ഞു. ആ വാക്കുകൾ കേട്ടതും ഭയങ്കര സന്തോഷമായി എന്ന് അനുമോൾ അഭിമുഖത്തിൽ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply