തർക്കം വഷളായതോടെ ആണ് അങ്കമാലി ലിച്ചിയെ ടെലികോം കമ്പനിക്കാർ പൂട്ടിയിട്ടത്

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് താരമാണ് നടി അന്ന രാജൻ. ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ എല്ലാം സ്വന്തം ലിച്ചി ആയി വളരെ പെട്ടെന്ന് തന്നെ അന്ന രാജൻ മാറിയിരുന്നു. നിരവധി ആരാധകരെയും ഈയൊരു പരിപാടിയിലൂടെ താരം സ്വന്തമാക്കി എന്നതാണ് സത്യം. ഇപ്പോൾ നടിയെ കുറിച്ചുള്ള പുതിയ ഒരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താരത്തെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടു എന്ന പരാതിയാണ് ഇപ്പോൾ ഉയർന്നു വരുന്നത്. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമാണ് നടിയെ പൂട്ടി ഇടുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചേരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. വൈകുന്നേരമായിരുന്നു ആലുവ മുൻസിപ്പൽ ഓഫീസിനു സമീപമുള്ള ടെലികോം സ്ഥാപനത്തിൽ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയത്. ഇത് എടുക്കുന്നതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളും ഉണ്ടായി എന്നും അറിയാൻ സാധിക്കുന്നത്. ഈ തർക്കങ്ങളെ തുടർന്നാണ് നടിയെ പൂട്ടിയിട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.

അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ തന്നെയാണ് താരം എത്തിയിട്ടുള്ളത്. നിരവധി ആരാധകരെയും സ്വന്തമാക്കിയിട്ടുണ്ട്. ചെറിയ കാലഘട്ടം കൊണ്ട് തന്നെ നടി അങ്കമാലി ഡയറീസ് എന്ന ചിത്രമായിരുന്നു താരത്തിന്റെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് സൃഷ്ടിച്ചിരുന്നത്. ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം അത്രത്തോളം സ്വീകാര്യത ആയിരുന്നു നടിക്ക് സമ്മാനിച്ചിരുന്നത്. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു.

ഏറ്റവും കൂടുതൽ താരത്തിന് ആരാധകരുണ്ടായിരുന്നു ചിത്രവും അങ്കമാലി ഡയറീസ് തന്നെയാണ്. തുടർന്ന് മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. സോഷ്യൽ മാധ്യമങ്ങളിലെല്ലാം സജീവസാന്നിധ്യമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. മികച്ച കമന്റുകൾ ആണ് താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. ഇപ്പോൾ താരത്തിനെ കുറിച്ചുള്ള ഈ വാർത്ത ആരാധകരിൽ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. നടിയെ പൂട്ടിയിടുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ച തർക്കം എന്തായിരിക്കും എന്നാണ് പ്രേക്ഷകരും ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. അത്രത്തോളം എന്തു പ്രശ്നം ആയിരിക്കും അവിടെ നടന്നിട്ട് ഉണ്ടാവുക എന്നും പ്രേക്ഷകർ ചോദിക്കുന്നു .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply