ഒരു റൂമിൽ ഷൈനിനൊപ്പം കഴിയേണ്ടി വന്നാലും അയാളെ വിശ്വസിച്ച് ഇരിക്കാം എന്നാണ് ആൻ ശീതൾ പറയുന്നത്

അടുത്തിടെ അഭിമുഖങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. വളരെ വ്യത്യസ്തമായ സംസാരശൈലി കൊണ്ടും അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ താരം ആണ് ഷൈൻ ടോം ചാക്കോ. ഈ അടുത്ത കാലത്ത് ഇറങ്ങിയ ഒട്ടുമിക്ക മലയാള ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഷൈൻ ടോം ചാക്കോ. പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമ്മിച്ച് ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തിയ “കുമാരി” എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ ഷൈനിന്റെ ചിത്രം.

ഷൈൻ ടോം ചാക്കോ ആയിരുന്നു ചിത്രത്തിലെ നായകൻ. ഇന്ന് മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറിക്കഴിഞ്ഞു ഈ യുവതാരം. അഭിനയ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ വളരെ ചെറിയ വേഷങ്ങളിൽ ഒതുങ്ങിയിരുന്ന ഷൈൻ ഇന്ന് നായകനായും സ്വഭാവനടനായും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഷെയ്ൻ നിഗം, ആൻ ശീതൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ഇഷ്ക്ക്” എന്ന ചിത്രത്തിലെ വില്ലൻ വേഷമായിരുന്നു ഷൈനിന്റെ അഭിനയ ജീവിതത്തിൽ ഒരു കരിയർ ബ്രേക്ക് ആയി മാറിയത്.

മമ്മൂട്ടി നായകനായി എത്തിയ “ജവാൻ ഓഫ് വെള്ളിമല” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരമാണ് ആൻ ശീതൾ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എല്ലാം അഭിനയിച്ചിട്ടുള്ള താരം “പടച്ചോനെ ഇങ്ങള് കാത്തോളീ” എന്ന ഏറ്റവും പുതിയ ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ നായികയായി എത്തുന്നു. ചിത്രത്തിൽ ഗ്രേസ് ആന്റണിയും മറ്റൊരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് തന്റെ മുൻ ചിത്രത്തിലെ സഹതാരമായ ഷൈൻ ടോം ചാക്കോവിനെ കുറിച്ച് ചില കാര്യങ്ങൾ നടി തുറന്നു പറഞ്ഞത്. ഷൈനിനെ കുറിച്ച് ആൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഷൈനിനെ പോലെ നല്ലൊരു വ്യക്തിയെ മുമ്പ് കണ്ടിട്ടില്ല എന്ന് തുറന്നു പറയുകയാണ് ആൻ ശീതൾ. ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിനിടയിൽ ആയിരുന്നു ഷൈനിനെ കുറിച്ച് താരം പങ്കു വെച്ചത്.

വളരെ സ്വീറ്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ് ഷൈൻ എന്നും ഒരു റൂമിൽ ഷൈനിനൊപ്പം വിശ്വസിച്ച് ഇരിക്കാം, അത്രയും നല്ലൊരു ജെന്റിൽ മാനെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. ഒപ്പമുള്ളവരെ ശരിക്കും കംഫർട്ടബിൾ ആയി നിർത്താൻ ഷൈനിന് അറിയാം. “ഇശ്ഖ്” എന്ന ചിത്രത്തിൽ ചെയ്തത് വില്ലൻ വേഷമാണെങ്കിലും ഷൈനിനോടൊപ്പം നിൽക്കുമ്പോൾ ഒരു സുരക്ഷിതത്വമാണ് അനുഭവപ്പെടുന്നത്.

സത്യം പറഞ്ഞാൽ പുള്ളിക്കാരന്റെ കൂടെ ഒരു റൂമിൽ ഇരുന്നാൽ നമ്മൾ സേഫ് ആയി തോന്നും എന്നും ആൻ പറയുന്നു. പുള്ളിക്കാരൻ ഒരു തഗ് മനുഷ്യനാണ് എന്നും നടി കൂട്ടിച്ചേർത്തു. ഷൈനിനെ കുറിച്ച് ആൻ പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പലതരത്തിലുള്ള സമ്മിശ്ര പ്രതികരണങ്ങളാണ് ആൻ ശീതളിന്റെ വാക്കുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേർ ഷൈനിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply